Updated on: 5 April, 2023 12:00 AM IST
ടിഷ്യുകൾച്ചർ ചുവന്ന കറ്റാർവാഴ എന്റെ കേരളം എക്സിബിഷനിൽ

എറണാകുളത്ത് ഏപ്രിൽ ഒന്ന് തൊട്ട് ഏപ്രിൽ ഏഴ് വരെ മറൈൻഡ്രൈവിൽ നടക്കുന്ന കേരള സർക്കാരിന്റെ എന്റെ കേരളം എക്സിബിഷനിൽ ടിഷ്യുകൾച്ചർ ചെയ്ത ചുവന്ന കറ്റാർവാഴയ്ക്ക് വൻ ഡിമാൻഡ്. പെരുമ്പാവൂർ ഉള്ള ഡിജെ ബയോടെക് ആണ് ചുവന്ന കറ്റാർവാഴ ടിഷ്യുകൾച്ചറിലൂടെ വികസിപ്പിച്ചെടുത്തത്. ചുവന്ന കറ്റാർവാഴയുടെ അനവധി തൈകൾ വളരെ കുറഞ്ഞ വിലയ്ക്ക് ഇവിടുത്തെ എക്സിബിഷൻ പവലിയനിൽ നിന്ന് ലഭ്യമാണ്.

ടിഷ്യൂകൾച്ചർ ചുവന്ന കറ്റാർവാഴ 

സാധാരണ രീതിയിൽ ചുവന്ന കറ്റാർവാഴയുടെ മൂട്ടിൽ വരുന്ന തൈകളാണ് പറിച്ചെടുത്ത് കുഴിച്ചുവെക്കുന്നത്.പക്ഷേ ചുവന്ന കറ്റാർവാഴ ചെടിയിൽ നിന്ന് പരിമിതമായ തോതിൽ മാത്രമേ തൈകൾ കിട്ടുകയുള്ളൂ. പക്ഷേ ചുവന്ന കറ്റാർവാഴ ചെടിയിൽ നിന്ന് പരിമിതമായ തോതിൽ മാത്രമേ തൈകൾ കിട്ടുകയുള്ളൂ. എന്നാൽ ഇവിടെ ടിഷ്യുകൾച്ചറിലൂടെ വളർത്തിയെടുത്തതിനാൽ ഗുണമേന്മയേറിയ അനവധി ചുവന്ന കറ്റാർവാഴ തൈകൾ ഉല്പാദിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് നൽകാൻ ഈ ഗവേഷണ സ്ഥാപനത്തിന് കഴിഞ്ഞിരിക്കുന്നു. ഇത് സാധാരണ ജനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട കർഷകർക്കും വളരെ അനുഗ്രഹമാണ്. കർഷകരുടെ ആവശ്യം മനസ്സിലാക്കി വളരെ വേഗത്തിലും എളുപ്പത്തിലും ആവശ്യത്തിന് അനുസരിച്ചുള്ള ചുവന്ന കറ്റാർവാഴ തൈകൾ നിശ്ചിത സമയത്തിനുള്ളിൽ ഉണ്ടാക്കാൻ കഴിയും എന്നതാണ് ടിഷ്യൂകൾച്ചർ സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ പ്രയോജനം.

സാധാരണ കറ്റാർവാഴയേക്കാൾ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും ആർക്കും കഴിക്കാവുന്നതും ആണ് ഈ കറ്റാർവാഴയുടെ അകത്തിരിക്കുന്ന വെള്ളം നിറത്തിലുള്ള ജെൽ. കൂടാതെ നിരവധി രോഗങ്ങൾക്കും ആരോഗ്യത്തിനും ഉത്തമമാണ് ചുവന്ന കറ്റാർവാഴ. അത്യപൂര്‍വമായ ചുവന്ന കറ്റാര്‍വാഴപ്പോളയുടെ നീരിന് ചുവപ്പുനിറമാണ്. ഒട്ടേറെ രോഗങ്ങളെ ചെറുക്കാന്‍ ചുവന്ന കറ്റാര്‍വാഴയ്ക്ക് കഴിവുണ്ട്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളായ സോപ്പ്, ഷാമ്പു, ലേപനങ്ങള്‍ എന്നിവയും കറ്റാര്‍വാഴപ്പോളയില്‍നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.

ചുവന്ന കറ്റാർവാഴയുടെ തണ്ടിന് സാധാരണ കറ്റാർവാഴയുടെ തണ്ടിനെ പോലെ പച്ച നിറം തന്നെയാണ്. പക്ഷെ ചെങ്കുമാരിയുടെ ജെല്ലിന് കടുചുവപ്പ് നിറമാണ്. കറ്റാർവാഴ ആദ്യം മുറിക്കുമ്പോൾ ഇളം മഞ്ഞ ദ്രാവകമാണ് കാണപ്പെടുന്നത്. ഇതേ ദ്രാവകം മൂന്നോ നാലോ മിനിറ്റ് കഴിയുമ്പോൾ മഞ്ഞ നിറത്തിൽ നിന്ന് കടും ചുവപ്പ് നിറത്തിലേക്ക് രൂപം മാറുന്നു. ഭാരതത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ ചില ഗ്രന്ഥങ്ങളിൽ ചുവന്ന കറ്റാർവാഴയുടെ (red alo vera) പ്രാധാന്യത്തെ കുറിച്ച് പറയുന്നുണ്ട്. ശ്രേഷ്ഠമായ ഈ കറ്റാർവാഴ മനുഷ്യരുടെ പ്രകൃതിയിലേക്കുള്ള കടന്നു കയറ്റത്തിന്റെയും അറിവില്ലായ്‌മയുടെയും ഫലമായി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

ചുവന്ന കറ്റാർവാഴയുടെ വിപണി പ്രധാനമായും മരുന്നുല്പാദനവുമായി ആണ് ബന്ധപ്പെട്ടുകിടക്കുന്നത്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ കറ്റാർവാഴ എല്ലാ ചികിത്സ സമ്പ്രദായങ്ങളിലും ഉപയോഗിച്ച് വരുന്നുണ്ട്. ചുവന്ന കറ്റാർവാഴയുടെ പൊടി ഇന്ന് വിപണിയിൽ ലഭ്യമാണ്. പല ബഹുരാഷ്ട്ര കമ്പനികളും ചുവന്ന കറ്റാർവാഴയെ പല രൂപത്തിൽ വിപണിയിൽ ഇറക്കാനുള്ള കിട മത്സരത്തിലാണ്. ജീവകങ്ങൾ, എൻസൈമുകൾ, കാൽസ്യം, അമിനോആസിഡ്, ക്ലോറോഫിൽ, മാംഗനീസ്, തുടങ്ങിയവ കറ്റാർവാഴയിൽ സമ്പന്നമാണ്. മുടിവളർച്ച ത്വരിതപ്പെടുത്താനും മുഖകാന്തി വർധിപ്പിക്കാനും കറ്റാർവാഴയിലെ പോളിസാക്കറൈഡുകൾ സഹായകമാണ്. ചുവപ്പ് കറ്റാർവാഴയെ ജ്യൂസ് ആക്കി തേൻ ചേർത്ത് കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്. അമിതരക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ മറികടക്കുവാനും ദഹനസംബന്ധ പ്രശ്നങ്ങൾ, ത്വക്ക് രോഗങ്ങൾ തുടങ്ങിയവ പരിഹരിക്കാനും ഇത് ഉത്തമമാണ്.

Phone - 8075611263, 8547020677

English Summary: Red Aloevera at ente keralam exibition at ernakulam
Published on: 04 April 2023, 11:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now