Updated on: 25 February, 2022 5:58 PM IST
വെളുത്തുള്ളി വറുത്ത് കഴിച്ചാൽ പലതാണ് മെച്ചം

രുചിയിൽ കെങ്കേമമല്ലെങ്കിലും ഗുണത്തിൽ മുമ്പനാണ് വെളുത്തുള്ളി (Garlic). മലയാളികളുടെ മിക്ക ഭക്ഷണങ്ങളിലും പലഹാരങ്ങളിലും വരെ വെളുത്തുള്ളി പ്രധാന ഘടകമായി ഉപയോഗിക്കുന്നുണ്ട്. പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി ആയതിനാൽ ഒരു സൂപ്പർ ഫുഡ്ഡായും വെളുത്തുള്ളിയെ ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമാക്കാം. അതായത്, ഡോക്ടർമാർ നിർദേശിക്കുന്നത് രണ്ട് അല്ലി വെളുത്തുള്ളി ദിവസവും കഴിച്ചാൽ ഒട്ടുമിക്ക രോഗങ്ങളിൽ നിന്നും മുക്തി നേടാമെന്നാണ്.
ഇതിന് കാരണം മഗ്നീഷ്യം, സെലിനിയം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് വെളുത്തുള്ളി എന്നത് തന്നെയാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ഈ ഘടകങ്ങൾ പുരുഷന്മാർക്ക് പല രീതിയിൽ പ്രയോജനകരമാണ്.

വെളുത്തുള്ളിയുടെ ഗുണങ്ങൾ (Benefits Of Garlic)

അതായത്, പുരുഷന്മാരുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ വെളുത്തുള്ളി ശീലമാക്കുന്നത് നല്ലതാണ്. വെളുത്തുള്ളി ഭക്ഷണത്തിൽ അരച്ച് ചേർത്തും അച്ചാറാക്കിയും മാത്രമല്ല, വെളുത്തുള്ളി വറുത്ത് കഴിക്കുന്നത് ശരീരത്തിന് അത്യധികം ഗുണകരമാണ്.
വെളുത്തുള്ളി പാലിൽ തിളപ്പിച്ച് ദിവസേന കഴിയ്ക്കുന്നതും രാവിലെ തേനിൽ ചാലിച്ച് കഴിയ്ക്കുന്നതുമെല്ലാം ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്നു.
മാംഗനീസ്, സെലിനിയം, വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി 6, അല്ലിസിന്‍ തുടങ്ങിയവയും ധാതുക്കളും നിറഞ്ഞതാണ് വെളുത്തുള്ളി. ഒട്ടുമിക്ക രോഗങ്ങളുടെയും ശമനിയായി വെളുത്തുള്ളിയെ പുരാതന ഗ്രീക്ക് വൈദ്യനായ ഹിപ്പോക്രാറ്റസ് അംഗീകരിച്ചിരുന്നു.

രക്തയോട്ടം സുഗമമാക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും വെളുത്തുള്ളി ഫലപ്രദമാണ്. കൂടാതെ, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള വീട്ടുവൈദ്യമായും നൂറ്റാണ്ടുകളായി വെളുത്തുള്ളിയെ അംഗീകരിച്ചുവരുന്നു. അതിനാൽ തന്നെ ജലദോഷം- പനി ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ ഇവ സഹായകരമാണ്. മാത്രമല്ല, ജലദോഷ ലക്ഷണങ്ങളുടെ ശരാശരി ദൈര്‍ഘ്യം അഞ്ച് ദിവസത്തില്‍ നിന്ന് ഒന്നര ദിവസമായി കുറക്കാൻ വെളുത്തുള്ളിയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രോഗത്തിനെതിരെ പോരാടാൻ വെളുത്തുള്ളി ശരീരത്തെ പ്രാപ്തമാക്കുന്നത് പോലെ തന്നെ ക്ഷീണം അകറ്റാനും ഇത് മികച്ചതാണ്.

വെളുത്തുള്ളി വറുത്ത് കഴിച്ചാൽ (Benefits Of Roasted Garlic)

വെളുത്തുള്ളി വറുത്തു കഴിക്കുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാം. ഇതുവഴി ഹൃദയത്തെ സംരക്ഷിക്കാനും വെളുത്തുള്ളി മികച്ചതാണ്. ധമനികളിൽ രക്തം കട്ട പിടിക്കുന്നത് ഒഴിവാക്കാൻ വെളുത്തുള്ളി സഹായിക്കുന്നു.

പുരുഷന്മാർ വെളുത്തുള്ളി വറുത്ത് കഴിച്ചാൽ രക്തസമ്മർദം പോലുള്ള പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാം. വൈറസ്, ബാക്ടീരിയ അണുബാധകളിൽ നിന്നുള്ള സംരക്ഷണവും വെളുത്തുള്ളിയിലൂടെ സാധ്യമാണ്.

വെളുത്തുള്ളി എപ്പോൾ കഴിയ്ക്കാം? (When to Eat Garlic?)

രാവിലെ വെറും വയറ്റിൽ വറുത്ത വെളുത്തുള്ളി കഴിക്കുന്നതാണ് ഗുണപ്രദമായ രീതി. പുരുഷന്മാരിൽ ലൈംഗിക ആരോഗ്യം മികച്ചതാക്കാൻ ഇത് സഹായകരമാണ്. കാരണം വറുത്ത വെളുത്തുള്ളിയ്ക്ക് പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിനെ കൂടുതൽ ഉൽപാദിപ്പിക്കാൻ കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: വെളുത്തുള്ളി കൊണ്ട് എങ്ങനെ സുരക്ഷിതമായ കീടനാശിനിയുണ്ടാക്കാം?

വറുത്ത വെളുത്തുള്ളി ദിവസവും രണ്ടോ മൂന്നോ അല്ലികൾ വീതം കഴിക്കുക. ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് അല്ലികളാക്കിയ വെളുത്തുള്ളി വറുത്തെടുക്കുകയാണ് വേണ്ടത്.

English Summary: Roasted Garlic In Your Diet Will Give You Amazing Health Benefits
Published on: 25 February 2022, 05:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now