Updated on: 5 January, 2021 1:57 PM IST

പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കുക. എന്നാല്‍ കളര്‍ ഇളകി പോവുകയില്ല. വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്‌.

ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തുപോകാന്‍ ഉപ്പ്‌ അനുവദിക്കില്ല. കൂടാതെ കടുപ്പമേറിയ ചെങ്കല്‍പാറകളെപ്പോലും ഉപ്പ്‌ ദ്രവിപ്പിക്കും. ശരീരത്തെയും തഥൈവ.

ഉപ്പ്‌ ശരീരത്തിന്‌ ആവശ്യമേയില്ല. കഴിക്കുന്ന ഉപ്പത്രയും ശരീരം പുറംതള്ളുകയാണ്‌. വിയര്‍പ്പിലൂടെയാണിത്‌ കൂടുതലായി സാധിക്കുന്നത്‌. വിയര്‍പ്പിന്‌ ഉപ്പുരസം അനുഭവപ്പെടുന്നത്‌ ഉപ്പ്‌ രോമകൂപങ്ങള്‍ വഴി വിയര്‍പ്പിലൂടെ പുറംതള്ളപ്പെടുന്നതു കൊണ്ടാണ്‌.

വിയര്‍പ്പ്‌ ഉണങ്ങിയാല്‍ ചര്‍മത്തില്‍ ഉപ്പ്‌ തരികള്‍ കാണാം. ശരീരത്തിന്‌ ആവശ്യമുണ്ടായിരുന്നുവെങ്കില്‍ ഉപ്പ്‌ ഇങ്ങനെ പുറംതള്ളപ്പെടുമായിരുന്നോ? ഇതിനു പുറമെ മൂത്രംവഴിയും ഉപ്പ്‌ നീക്കം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ്‌ മൂത്രത്തിന്‌ ഉപ്പുരസം.

ഒരാളുടെ ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച്‌ വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും ഉപ്പുരസത്തിന്‌ ആനുപാതികമായ വ്യതിയാനം അനുഭവപ്പെടുന്നു.

ഉപ്പ്‌ ചെയ്യുന്ന ദോഷമെന്താണ്‌?

വസ്‌ത്രങ്ങളില്‍ എന്താണത്‌ ചെയ്യുന്നതെന്ന്‌ നാം കണ്ടുവല്ലോ. വസ്‌ത്രങ്ങളിലെ നിറങ്ങളെ ഇളകിപ്പോകാന്‍ അത്‌ അനുവദിക്കുന്നില്ല. അതേ സ്വഭാവം ശരീരത്തിലും കാണിക്കും.

അതായത്‌ ശരീരത്തില്‍ അള്ളിപ്പിടിച്ചുനില്‌ക്കുന്ന വിഷ മാലിന്യങ്ങളും കറകളും ശരീരത്തില്‍ നിന്ന്‌ നീക്കം ചെയ്യപ്പെടാന്‍ ഉപ്പ്‌ അനുവദിക്കില്ല. ഉപ്പ്‌ ശരീരത്തില്‍ നിലനില്‌ക്കുവോളം മാലിന്യങ്ങളും അവിടെ കെട്ടിക്കിടക്കും.

ഉപ്പ്‌ കഴിച്ചുകൊണ്ടിരിക്കെ രോഗം സുഖപ്പെടാന്‍ പ്രയാസമായിരിക്കുമെന്ന്‌ ചുരുക്കം. അതിനാല്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിച്ച ശേഷമേ ഏതു മരുന്നും ചികിത്സയും ഫലപ്പെടുകയും ഉള്ളൂ. ഉപ്പോ ഉപ്പിനേക്കാള്‍ കടുപ്പമുള്ള മരുന്നോ കഴിച്ചാല്‍ രോഗം ഭേദപ്പെടുയല്ല രൂക്ഷമാവുകയാണ്‌ ചെയ്യുക.

പാമ്പ്‌, നീര്‍ക്കോലി, തേള്‍ തുടങ്ങിയ ജന്തുക്കള്‍ കടിച്ചാല്‍ ഉപ്പ്‌ ചേര്‍ക്കാത്ത ഭക്ഷണം കഴിക്കാൻ ‍നിര്‍ദേശിക്കപ്പെടുന്നതിന്റെ പിന്നിലെ രഹസ്യം ഇതു തന്നെയാണ്‌. വിഷം വേഗത്തില്‍ ഇറങ്ങണമെങ്കില്‍ ഉപ്പ്‌ ശരീരത്തില്‍ ചെല്ലാതിരിക്കണം.

ഉപ്പ്‌ ശരീരത്തിലേക്ക്‌ പ്രവേശിച്ചുകൊണ്ടിരുന്നാല്‍ അകത്തുപ്രവേശിച്ച വിഷം പുറംതള്ളപ്പെടാന്‍ പ്രയാസമായിരിക്കും.

ഉപ്പ്‌ ശരീരത്തെ ഇനിയും വല്ലാതെ ദ്രോഹിക്കുന്നുണ്ട്‌. പല ചരക്ക്‌ കടകളുടെ വരാന്തയില്‍ ഉപ്പ്‌ സൂക്ഷിച്ചുവെക്കുന്ന ഒരു മരപ്പത്തായം പരിചിതമാണല്ലോ. ഇത്‌ നില്‍ക്കുന്നിടത്ത് സിമന്റ്‌ തറയും കല്ലും ദ്രവിച്ചുപോകുന്നു.

 

അസ്വസ്ഥത, ശരീരമാകെ വേദന എന്നിവ ഉപ്പിന്റെ ആധിക്യം മൂലം അനുഭവപ്പെടുന്നു. കഴിക്കുന്ന ഉപ്പ്‌ മൂത്രത്തില്‍ കൂടി നീക്കം ചെയ്യപ്പെടാതെ ബാക്കി വന്നാല്‍ അതിന്റെ അംശങ്ങള്‍ അടിഞ്ഞുകൂടി കിഡ്‌നി യിലും മൂത്രസഞ്ചിയിലും പരലുകളായി കിടക്കുന്നു. അതാണ്‌ മൂത്രത്തിലെ കല്ല്‌.

ഉപ്പിന്റെ ദോഷം ഇത്രത്തോളമുണ്ടെങ്കില്‍ ഉപ്പിലിട്ടതിന്റെ സ്ഥിതി യും മറിച്ചാവില്ലായെന്ന്‌ നാം അറിയണം. അതിനാല്‍ ഉപ്പിലിട്ട യാതൊന്നും കഴിക്കാതിരിക്കുക. ഉപ്പിലിട്ട വസ്‌തുക്കളെ ദഹിപ്പിക്കാന്‍ ആമാശയത്തിന്‌ പ്രയാസമാണ്‌.

അയഡയ്‌സ്‌ഡ്‌ ഉപ്പ്‌ ഉപയോഗിക്കണമെന്നത്‌ കുത്തക വ്യാപാരികളുടെ തട്ടിപ്പാണ്‌. ഭരണാധികാരികളും ആരോഗ്യ വകുപ്പും അതിന്‌ കൂട്ടുനില്‌ക്കുകയാണ്‌.

അയഡിന്‍ ചേര്‍ത്ത ഉപ്പ്‌ തീരെ ഉപയോഗിക്കാന്‍ പാടില്ല. അയഡിന്‍ സസ്യ ആഹാരത്തിലൂടെ കിട്ടേണ്ടതാണ്‌. രാസവസ്‌തുവായി ഉപയോഗിക്കുന്നത്‌ അപകടമാണ്‌. അസംഖ്യം രോഗങ്ങള്‍ അതുവഴി ഉണ്ടാകുമെന്ന്‌ വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നു.

ഉപ്പിട്ടു വെക്കുന്ന പാത്രങ്ങളും അതെ. ഉപ്പിട്ടു വെച്ച ചട്ടിപോലെ എന്നൊരു ചൊല്ല്‌ മലയാളത്തിലുണ്ടല്ലോ. പാറകള്‍ ദ്രവിച്ച്‌ മണ്ണായിത്തീരാന്‍ വേണ്ടി തെങ്ങിന്‍ തടങ്ങളിലും മറ്റും ഉപ്പ്‌ വിതറാറുണ്ട്‌. ഈ അനുഭവങ്ങളെ ല്ലാം മനുഷ്യന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്‌.

ഒഴിച്ചുകൂടാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ വളരെ മിതമായ തോതില്‍ അത്യാവശ്യത്തിന്‌ അല്‌പം ഉപ്പ്‌ കറികളിലോ മറ്റോ ചേര്‍ക്കാമെന്നല്ലാതെ, പച്ചക്ക്‌ തിന്നാവുന്ന ചച്ചക്കറികളിലും പഴങ്ങളില്‍പോലും ഉപ്പ്‌ ചേര്‍ത്ത്‌ കഴിക്കുന്നതും നാരങ്ങാ വെള്ളത്തില്‍ ഉപ്പ്‌ ചേര്‍ത്ത്‌ കഴിക്കുന്നതും ശരിയല്ല.

ദാഹിക്കുമ്പോള്‍ ഉപ്പിട്ട വെള്ളം കുടിച്ചാല്‍ അകത്തെത്തിയ ഉപ്പിനെ ശരീരത്തില്‍ നിന്ന്‌ പുറംതള്ളാന്‍ വേണ്ടി ശരീരത്തിലെ ജലാംശം വലിച്ചെടുക്കപ്പെടുന്നു. അതോടെ ദാഹം ഇരട്ടിയായി വര്‍ധിക്കുന്നു.

മനുഷ്യനല്ലാതെ ഏതെങ്കിലും ജീവി ദാഹിക്കുമ്പോള്‍ ഉപ്പിട്ട്‌ കുടിക്കുമോ? കപ്പല്‍ അപകടത്തില്‍ പെട്ടാല്‍ കടല്‍വെള്ളം കുടിച്ചു പോകാതിരിക്കാന്‍ യാത്രക്കാരെ ഉപദേശിക്കാറുണ്ടത്രെ.

രക്ഷാപ്രവര്‍ത്തനംനടക്കുമ്പോഴേക്കുംശരീരത്തിലെ ജലാംശം
തീര്‍ന്നുപോകാതിരിക്കാന്‍ വേ ണ്ടിയാണിത്‌. കടല്‍വെള്ളംവഴി അ കത്ത്‌കയറിയ ഉപ്പ്‌ നീക്കം ചെയ്യപ്പെടുന്നതിനുവേണ്ടി ശ രീരത്തിലെ ജലാംശം ഉപയോഗപ്പെടുത്തുമ്പോള്‍ ആളുകള്‍ വേഗത്തില്‍ നിര്‍ ജലീകരണംമൂലം മൃത്യുവരിച്ചേക്കാം.

ചുണ്ടുകള്‍ ഉണങ്ങി വരളുക, ചര്‍മം ചുളിയുക, ദാഹം തോന്നിക്കൊണ്ടിരിക്കുക, മുടി കൊഴിയുക, രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം അനുഭവപ്പെടുക (താഴ്‌ന്ന രക്തസ മ്മര്‍ദമുള്ളപ്പോള്‍ അല്‌പം ഉപ്പ്‌ കഴിച്ചാല്‍ രക്തസമ്മര്‍ദം ഉയരും, കാര ണം ഉപ്പിനെ പുറംതള്ളാന്‍ വേണ്ടി ശരീരധമനികള്‍ ശക്തിയില്‍ മര്‍ദം ഉപയോഗിച്ചതാണ്‌. തത്‌ക്കാലം ആശ്വാസമായെങ്കിലും ശരീരം പി ന്നീട്‌ തളര്‍ന്നുപോവും).

സന്താനോല്‌പാദനശേഷി നഷ്‌ടപ്പെടുക എന്നതാണ്‌ ഏറ്റവും ഗൗരവമേറിയ അപകടം.

അയഡിന്‍ സ്ഥിരമായി ശരീരത്തില്‍ പ്രവേശിച്ചാല്‍ അസം ഖ്യം രോഗമുണ്ടാകുമെന്ന്‌ ആധികാരിക ഗ്രന്ഥങ്ങള്‍ പറയുന്നു. `

മാര്‍ട്ടിന്‍ഡേര്‍-ദി കംപ്ലീറ്റ്‌ ഡ്രഗ്‌ റഫറന്‍സ്‌’- പബ്ലിഷ്‌ഡ്‌ ബൈ `ദി റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ്‌ ഗ്രേറ്റ്‌ ബ്രിട്ടന്‍’ എന്ന പുസ്‌തകമാണ്‌ രാസവസ്‌തുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാലുള്ള അപകടങ്ങളെ സംബന്ധിച്ച്‌ ആധികാരിക ഗ്രന്ഥം.

ഇതിന്റെ 1522, 1523 പേജുകളില്‍ അയഡിന്‍ ഉപയോഗം മൂലമാണ്‌, ഗോയിറ്റര്‍, തൈറോയിഡ്‌, രക്തസമ്മര്‍ദം, മനോരോഗം, സന്താനോല്‌പാദന ശേഷിക്കുറവ്‌ തുടങ്ങി ഇരുപത്തേഴോളം രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്ന്‌ അക്കമിട്ട്‌ പറയുന്നുണ്ട്‌.

ഇത്രയും മാരകമായ അയഡിന്‍ ആളുകളെ തീറ്റിക്കുന്നവര്‍ മനുഷ്യന്റെ ആരോഗ്യംകൊണ്ട്‌ ബിസിനസ്സ്‌ ചെയ്യുകയാണ്.

Read Also:

Are You Aware of These Magical Benefits of Lemon Juice?

English Summary: salt and lemon water use
Published on: 06 November 2020, 06:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now