Updated on: 12 August, 2020 5:58 PM IST
തിരുതാളി

ദശപുഷ്പങ്ങളിൽ പെടുന്ന ഒരു ആയുർ‌വേദ ഔഷധച്ചെടിയാണ്‌ തിരുതാളി. ചെറുതാളി എന്നും പേരുണ്ട്. ഇംഗ്ലീഷ് പേര് : Obscure Morning Glory.    ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം. സംസ്കൃതത്തിൽ ലക്ഷ്‌മണ എന്നാണിതിന്റെ‌ പേര്‌. തമിഴിൽ മാഞ്ജികം എന്നു പറയുന്നു.

Scientific Name:  Ipomoea obscura

Thiruthali (Ipomea maxima) is a small climbing herb found in forests and areas of water proximity. The plant produces a bell-flower of 2” diameter. The juice of the plant has diuretic properties. Thiruthali stem and root are also useful in treating arsenic poisoning.

തിരുതാളി

കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ് തിരുതാളിയുടെ. പ്രണയത്തിന്റെ പ്രതീകമായ ഹൃദയ ആകൃതി യിലുള്ള  ഇല യോട് കൂടിയുള്ള പൂത്തുലഞ്ഞു നിൽക്കുന്ന ഈ വള്ളിച്ചെടി കവികളു ടെ മനം കവർന്നു  പല പാട്ടുകളിലും കടന്നു വന്നിട്ടുണ്ട്.

സന്താനവല്ലി എന്ന പേരിൽ കൂടി അറിയപ്പെടുന്ന തിരുതാളി സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗർഭപാത്രസംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമം.

തിരുതാളി കൽക്ക വും കഷായവും ആയി ചേർത്ത നെയ്യ് പതിവായി സേവിക്കുന്നത് വന്ധ്യതയ്ക്കു നിർദേശിക്കുന്ന ചികിത്സകളിൽ ഒന്നാണ് .

തിരുതാളി ഒരു പിത്ത ഹരമായ ഔഷധമാണ്

തിരുതാളിയുടെ വേര് പാല്കഷായം വെച്ച് കഴിക്കുന്നത് ശരീരബലവും ധാതു പുഷ്ടി യും പ്രദാനം ചെയ്യുന്നു .

ആർസനിക് വിഷത്തിനുള്ള മറുമരുന്നാണ് തിരുതാളി മാത്രമല്ല ചർമ്മ രോഗങ്ങളും അതിസാരവും ശമിപ്പിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇത്തിരിക്കുഞ്ഞൻ ചെറുതേനീച്ചയ്ക്കുണ്ട് അതിവിശിഷ്ടമായ തേൻ

English Summary: Santhanavalli Thiruthali
Published on: 12 August 2020, 05:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now