Updated on: 16 November, 2023 5:07 PM IST
സപ്പോട്ട

ഫ്രൂട്ട് സാലഡ്, മിൽക്ക് ഷേക്ക്, ഹൽവാ മുതലായവ ഉണ്ടാക്കാൻ പറ്റിയ മാംസളാംശമുള്ള സപ്പോട്ട, പ്രത്യേകിച്ച് മറ്റു സാധാരണ പഴവർഗങ്ങൾ കമ്പോളത്തിൽ നിന്നും അപ്രത്യക്ഷമാകുന്ന സീസണിൽ ലഭ്യമായി തീരുന്നതിനാൽ ഏറ്റവും പ്രിയപ്പെട്ട ഇനമായി മാറുന്നു. വിളയാത്ത കായ്കളിൽ നിന്നു വേർതിരിച്ചെടുക്കുന്ന സപ്പോട്ടാനിൽ എന്ന കയ്പ്പുള്ള രാസവസ്തു ഔഷധനിർമാണാവശ്യമുള്ളതാണ്. വിലക്കുറവുള്ള നല്ല ഒരു ഫലത്തിന്റെ പേരുപറയാൻ പറഞ്ഞാൽ വടക്കേ ഇന്ത്യയിലും, മഹാരാഷ്ട്രയിലും മറ്റും അത് സപ്പോട്ടയാണ്.

ഊർജം ധാരാളം നൽകുന്ന പഴമാണ് സപ്പോട്ട. വാഴപ്പഴത്തിനോളമില്ലെങ്കിലും മാമ്പഴത്തിനേക്കാൾ ഊർജം നൽകുന്നുണ്ട് സപ്പോട്ട. 100 ഗ്രാം വരുന്ന ഒരു സപ്പോട്ടയിൽ തൊലിയും, കുരുവും നീക്കിയാൽ 83 ഗ്രാം മാത്രമേ ഭക്ഷ്യയോഗ്യമായിട്ടുള്ളു. മാംസളഭാഗത്തിന്റെ 73 ശതമാനവും ജലാംശം; ബാക്കി 27 ശതമാനത്തിൽ 21.4 ശതമാനം അന്നജം; അന്നജത്തിന്റെ പകുതിയിലധികം (12-14 ഗ്രാം) പഞ്ചസാര. നാം കഴി ക്കുന്ന പഴവർഗങ്ങളിൽ, അന്നജാംശവും, പ്രത്യേകിച്ച് പഞ്ചസാരയും ഏറ്റവും കൂടുതലുള്ള പഴമാണിത്.

അതു കൊണ്ട് ഊർജ നിയന്ത്രണം ആവശ്യമുള്ള പ്രമേഹം പോലുള്ള രോഗങ്ങളിൽ സപ്പോട്ട ഒരു സാധാരണ ഭക്ഷണയിനമായി ശുപാർശ ചെയ്യാൻ തീരെ നിവർത്തിയില്ല. എന്തെന്നാൽ ഏതാണ്ട് 100 ഗ്രാം ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്നത്രയും അന്നജവും ഊർജവും ഭക്ഷ്യയോഗ്യമായ 100 ഗ്രാം സപ്പോട്ടയിലടങ്ങിയിട്ടുണ്ട്.

കൂടാതെ ഇതിലടങ്ങിയിരിക്കുന്ന അന്നജത്തിന്റെ പകുതിയലധികവും സ്വതന്ത്ര പഞ്ചസാരകളാണെന്നും രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയർത്തുമെന്നും നമ്മൾ ഓർക്കുക.

എന്നാൽ, സോഡിയത്തിന്റെ അംശം കുറവായിരിക്കുകയും, പൊട്ടാസ്യത്തിന്റെ അളവ് കൂടിയിരിക്കുകയും ചെയ്യുന്നതിനാൽ രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്ക് ഇത് നിർദേശിക്കാവുന്നതാണ്. നാരിന്റെ അംശവും ഇതിൽ താരതമ്യേന കൂടുതലുണ്ട്. ഗന്ധകത്തിന്റെ അംശം കുറവാകയാൽ വായു ക്ഷോഭമുണ്ടാകുമെന്ന ഭയം കൂടാതെ തന്നെ സപ്പോട്ട കഴിക്കാം. ജീവകം എയും ജീവകം സിയും ഈ ഫലത്തിൽ താരതമ്യേന കുറവാണെങ്കിലും തേനിന്റെ സ്വഭാവമുള്ള, വായിൽ അലിഞ്ഞു ചേരുന്ന ചെറുതരികളുള്ള ഈ ഫലം ആർക്കാണു നിഷേധിക്കാനാവുക.

English Summary: Sappotta is best for people having Blood pressure
Published on: 16 November 2023, 05:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now