Updated on: 27 July, 2021 9:15 PM IST
സർപ്പഗന്ധി

അപ്പോസൈനേസിയ കുടുംബത്തിൽ പെട്ട സർപ്പഗന്ധി വംശ നാശഭീഷണിയുടെ വക്കിലാണ്. ഏതാണ്ട് ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് സർപ്പഗന്ധി. ഔഷധയോഗ്യമായ ഭാഗം വേരാണ് വേരിൽനിന്നും അജ്മാലിൻ, അജ്മാലിനിൻ, സർപ്പന്റൈൻ, സർപ്പന്റെ നിൻ മുതലായ ആൽക്കലോയ്ഡുകൾ വേർതിരിച്ചെടുക്കാം. ഇന്ത്യയി എല്ലായിടത്തും വളർത്താവുന്നതാണ്.

രക്തധമനികൾ വികസിപ്പിച്ച് രക്തസമ്മർദ്ദം (Blood pressure) കുറയ്ക്കുന്നതിനും തലച്ചോറിലെ നാഡികളെ ഉദ്ദീപിപ്പിച്ച് ഉറക്കം ഉണ്ടാക്കുന്നതിനും സഹാ യിക്കുന്നു. വിഷഹരൗഷധമായും നാട്ടുചികിൽസയിലും ഉപയോഗിക്കുന്നു. അമൽപ്പൊരിയുടെ വേരിൽ നിന്നാണ് രക്തസമ്മർദ്ദത്തിനുള്ള സിദ്ധൗഷധമായ സെർപ്പാസിൽ എന്ന ഗുളിക ഉണ്ടാക്കിവരുന്നത്.

മണ്ണും കാലാവസ്ഥയും (Soil type and climate)

സർപ്പഗന്ധി ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണാണ് ഇതിന്റെ കൃഷിക്ക് അഭികാമ്യം.

പ്രവർദ്ധനം (Planting)

കായികമായും വിത്തുവഴിയും പ്രവർദ്ധനം നടത്താവുന്നതാണ്. വിത്തുവഴി പ്രവർദ്ധനം നടത്തുമ്പോൾ ഉയരമുള്ള തവാരണകൾ തയ്യാറാക്കണം. അതിൽ അടിവളമായി ഉണക്കച്ചാണകം വിതറണം. ഇങ്ങനെ തയ്യാറാക്കിയ തവാരണകളിൽ 10 സെന്റിമീറ്റർ അകലത്തിലും 2 സെന്റി മീറ്റർ താഴ്ചയിലും ചെറുചാലുകൾ കോരണം. വിത്ത് 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഉണക്കിയശേഷം ചാലുകളിൽ വിതക്കണം. അതിനുശേഷം മണ്ണ് കൊണ്ട് വിത്ത് മൂടണം. 20 ദിവസം കഴിയുമ്പോൾ വിത്ത് കിളിർക്കാൻ തുടങ്ങുകയും 40 ദിവസത്തോളം തുടരുകയും ചെയ്യുന്നു. വിത്ത് കിളിർത്ത് ഒരുമാസം കഴിയുമ്പോൾ പറിച്ചുനടാവുന്നതാണ്. തണ്ടുകൾ വഴി വംശവർദ്ധനവ് നടത്തുമ്പോൾ കട്ടികൂടിയ ദൃഢമായ തണ്ടുകൾ 15 മുതൽ 22 സെന്റിമീറ്റർ വരെ നീളത്തിൽ മുറിച്ച് തവാരണകളിൽ നട്ട് വേരും ഇലയും വരുമ്പോൾ പറിച്ചുനടാവുന്നതാണ്.

വേരുവഴി പ്രവർദ്ധനം നടത്തുമ്പോൾ വേരുകൾ നഴ്സറിയിൽ നട്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ തളിരിടും. ഒരുമാസം കഴിയുമ്പോൾ പറിച്ചു നടാവുന്നതാണ്.

നിലമൊരുക്കലും നടീലും (Preparation of soil)

കാലവർഷാരംഭത്തോടുകൂടി നടീൽ തുടങ്ങുന്നു. ഉഴുതോ കിളച്ചോ മണ്ണ് താഴ്ത്തിക്കിളച്ച് പരുവപ്പെടുത്തണം. ചെറുവരമ്പുകൾ നടാനായി തിരഞ്ഞെടുക്കാം. 50 സെന്റിമീറ്റർ അകലത്തിൽ എടുക്കുന്ന വരമ്പുകളിൽ 30 സെന്റിമീറ്റർ അകലത്തിൽ ചെടികൾ നടാം. ഏകദേശം ഒരു ഏക്കറിന് 27000 വേരുപിടിപ്പിച്ച കമ്പുകളോ ചെടികളോ വേണ്ടിവരും.

വളപ്രയോഗവും പരിചരണവും (Use of fertilizer and Treatment)

ജൈവവളപ്രയോഗമാണ് കൂടുതൽ അഭികാമ്യം. ഒരു ഏക്കറിന് 4 ടൺ എന്ന തോതിൽ കാലിവളമോ 1.5 ടൺ എന്ന തോതിൽ മണ്ണിര കമ്പോസ്റ്റോ മറ്റു ജൈവവളങ്ങളോ ഇട്ട് മണ്ണിളക്കേണ്ടതാണ്. ജീവാണ് വളങ്ങളായ ആർബലാർ മൈക്കോറൈസ്, സ്യൂഡോമോണാസ് ഫ്ളൂറസൻസ് എന്നിവ 1.5 കിലോഗ്രാം ഒരു ഏക്കറിന് എന്ന തോതിൽ മണ്ണിലിട്ടുകൊടുക്കുന്നത് ചെടികളുടെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്കും ഗുണമേൻമയ്ക്കും രോഗപ്രതിരോധശക്തിക്കും ഉത്തമമാണ്.

വേര് നന്നായി വളരുന്നതിനു വേണ്ടി മണ്ണ് വായുസഞ്ചാര മുള്ളതാകണം. അതിനായി കളകൾ പറിച്ചശേഷം നട്ട് 3-4 മാസം കഴി യുമ്പോൾ മണ്ണ് കയറ്റി കൊടുക്കണം. വേനൽക്കാലത്ത് ചെറിയ തോതിൽ നനച്ചുകൊടുക്കുന്നത് നല്ലതാണ്. നല്ല സൂര്യപ്രകാശം ആവശ്യമുള്ളതിനാൽ ഇടവിളയായി കൃഷിചെയ്യാൻ ബുദ്ധിമുട്ടാണ്. നട്ട് ഒരു വർഷം കഴിയുമ്പോൾ മേൽപറഞ്ഞ തോതിന്റെ പകുതി ജൈവവളമിട്ട് മണ്ണിട്ട് കൊടുക്കണം.

വിളവെടുപ്പ് (Yield)

നട്ട് 18 മാസം (ഒന്നരവർഷം കഴിയുമ്പോൾ വേരോടെ ചെടി പിഴുതെടുക്കണം) പൊടിപോലുള്ള ശാഖാവേരുകളിൽ ഔഷധവീര്യം കൂടുതലാണ്. അതിനാൽ വേരുകൾ മണ്ണിനടിയിൽ പൊട്ടിപോകാതെ സൂക്ഷിക്കണം. വേരുകൾ ആഴത്തിൽ വളരുന്നതുകൊണ്ട് വിളവെടുപ്പ് ദുഷ്ക്കരമാണ്. വെള്ളത്തിൽ കഴുകി വൃത്തിയാക്കിയതിനു ശേഷം ഉണക്കി സൂക്ഷിക്കാവുന്നതാണ്. വിളവ് : 6-10 ടൺ ഉണങ്ങിയത്.

English Summary: sarpagandhi can be cultivated at home
Published on: 27 July 2021, 09:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now