Updated on: 13 August, 2022 4:55 PM IST
വീട്ടുവൈദ്യത്തിലൂടെ ഉറങ്ങുമ്പോൾ കാലിൽ ഉണ്ടാകുന്ന കഠിന വേദന മറികടക്കാം

ചില ആളുകൾക്ക് രാത്രിയിൽ ഉറങ്ങുമ്പോൾ കാലുകൾക്ക് കഠിനമായ വേദന അനുഭവപ്പെടാറുണ്ട്. വേദന അധികമാകുന്നത് കാരണം അവർക്ക് ചിലപ്പോൾ എഴുന്നേൽക്കാൻ പ്രയാസമുണ്ടാകാറുണ്ടെന്നും കേട്ടിട്ടുണ്ടാകും. സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. രാത്രിയിൽ ഒരുപക്ഷേ പൂർണമായി ഉറങ്ങാനും സാധിക്കാതെ വരുന്നു.

പരിക്കുകളും ശാരീരിക ആഘാതവും ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇതിന് കാരണം. അമിത പ്രവർത്തനക്ഷമതയും പോഷകക്കുറവും അസുഖകരമായ പാദരക്ഷകൾ ഉപയോഗിക്കുന്നതും, സന്ധിവാതം, അമിതവണ്ണം എന്നിവയും ഇതിന്റെ കാരണങ്ങളിൽ പെടുന്നു. ചിലപ്പോഴൊക്കെ വാർധക്യത്താലും ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം.

ബന്ധപ്പെട്ട വാർത്തകൾ:  വെളിച്ചെണ്ണ ചർമത്തിന് എങ്ങനെയെല്ലാം പ്രയോജനമാകും? ഉപയോഗിക്കേണ്ട വിധം?

രോഗം ഗുരുതരമാകുകയാണെങ്കിൽ ഇത് വഷളാകുന്നതിന് മുൻപ് വൈദ്യ സഹായം തേടണം. എന്നാൽ കഠിനമായ വേദനയുടെ തുടക്ക സമയത്താണ് നിങ്ങളെങ്കിൽ അതിന് ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്. കാലിലുണ്ടാകുന്ന കഠിന വേദനയ്ക്ക് ചെയ്യാവുന്ന വീട്ടുവിദ്യകൾ ഇവിടെ വിശദീകരിക്കുന്നു.

കാൽ വേദനയിൽ നിന്ന് മുക്തി നേടാൻ (To get relief from leg pain)

  • ഉലുവ (Fenugreek)

കാലിൽ അനുഭവപ്പെടുന്ന വേദന ശമിപ്പിക്കാൻ ഉലുവ ഫലപ്രദമാണ്. ഒരു നുള്ള് ഉലുവ രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക. ഇത് രാവിലെ കഴിക്കുക. ഇങ്ങനെ ചെയ്താൽ കാൽ വേദനയിൽ നിന്നും ആശ്വാസം ലഭിക്കും.

  • കടുകെണ്ണ (Mustard oil)

കാലിൽ വേദനയുണ്ടെങ്കിൽ കടുകെണ്ണ കാലിൽ മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഉടൻ ആശ്വാസം ലഭിക്കും.

  • ആപ്പിൾ സിഡെർ വിനെഗർ (Apple cider vinegar)

ആപ്പിൾ സിഡെർ വിനെഗർ കാൽ വേദന കുറയ്ക്കാൻ സഹായിക്കുന്നു. ഈ എണ്ണയിൽ വേദനസംഹാരിയായ ഗുണങ്ങളുണ്ട്. ഇത് വീക്കവും വേദനയും കുറയ്ക്കുന്നു. രണ്ട് സ്പൂൺ വിനാഗിരിയിൽ തേൻ കലർത്തി വെറുംവയറ്റിൽ കുടിച്ചാൽ വേദന ശമിപ്പിക്കുന്നതിന് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വേദനയിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുമെന്നാണ് പറയുന്നത്.

  • യൂക്കാലിപ്റ്റസ് എണ്ണ, ഗ്രാമ്പൂ എണ്ണ (Eucalyptus oil and clove oil)

യൂക്കാലിപ്റ്റസ് എണ്ണയും പേശികളുടെ വീക്കം, വേദന എന്നിവ കുറയ്ക്കാൻ ഉത്തമമാണ്. യൂക്കാലിപ്റ്റസ് പോലെ ഗ്രാമ്പൂ എണ്ണയിലും വീക്കം തടയുന്ന ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ക്ഷീണം ഒഴിവാക്കുന്നതിനും കൂടാതെ, കാലിലെ വേദന ശമിപ്പിക്കാനും വളരെ ഗുണം ചെയ്യും.

യൂക്കാലിപ്റ്റസ് എണ്ണയോ ഗ്രാമ്പൂ എണ്ണയോ ചൂടുവെള്ളത്തിൽ ചേർത്ത ശേഷം നിങ്ങളുടെ കാലുകൾ അതിൽ ഏകദേശം 15 മിനിറ്റ് നേരം മുക്കി വയ്ക്കുക. തുടർന്ന് കാലുകൾ വെറും വെള്ളത്തിൽ കഴുകാം.

  • യോഗ

യോഗ ചെയ്യുന്നതും കാൽ വേദനയ്ക്ക് വളരെയധികം ആശ്വാസം നൽകും. യോഗയിലൂടെ ശരീരത്തിൽ മികച്ച രീതിയിൽ രക്തചംക്രമണം ഉണ്ടാകുന്നു. കൂടാതെ, ശരീരത്തിന് വഴക്കമുണ്ടാകുന്നതിനും ഇത് സഹായകരമാണ്. കാലിലെ കഠിനമായ വേദന കുറയ്ക്കാൻ, നിങ്ങൾക്ക് ഓവർഹെഡ് ആംഗിൾ, ഡോൾഫിൻ, ഈഗിൾ അല്ലെങ്കിൽ എക്സ്റ്റെൻഡഡ് സൈഡ് ആംഗിൾ പോലുള്ള യോഗ ചെയ്യാം.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Severe pain in leg at night! try these home remedies
Published on: 13 August 2022, 04:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now