1. Environment and Lifestyle

മുട്ട മുടിയിൽ പുരട്ടിയാലുള്ള പ്രശ്നത്തിനും പരിഹാരം ഈ വീട്ടുവിദ്യകൾ

കേശ വളർച്ചയ്ക്കായി മുട്ട ഉപയോഗിക്കാം. മുട്ട ഉപയോഗിച്ച് പല തരത്തിൽ ഹെയർ മാസ്കുകൾ ഉണ്ടാക്കി മുടിയിൽ പ്രയോഗിക്കാവുന്നതാണ്. മുട്ട പുരട്ടിയാൽ മുടിയ്ക്ക് പ്രിയമല്ലാത്ത ഒരു ഗന്ധം ഉണ്ടാകുന്നുവെന്ന് കരുതി പലരും ഈ വിദ്യ ഒഴിവാക്കാറുണ്ട്.

Anju M U
hair
മുടിയിൽ മുട്ട പുരട്ടിയാലുള്ള പ്രശ്നത്തിനും പരിഹാരം ഈ വീട്ടുവിദ്യകൾ

കേശസംരക്ഷണത്തിനായി (Hair care tips) വിപണിയിൽ നിന്നും ധാരാളം ഉൽപ്പന്നങ്ങൾ ലഭ്യമാണെങ്കിലും അവ രാസവസ്തുക്കൾ ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. അതിനാൽ തന്നെ അവ നിങ്ങളുടെ മുടിയ്ക്ക് ഗുണത്തേക്കാളേറെ ദോഷമായിരിക്കും നൽകുക. മുടിയുടെ ദീർഘകാല സംരക്ഷണവും ആരോഗ്യവുമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ ഇത്തരം രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗം കഴിവതും ഉപേക്ഷിക്കണം.

കേശസംരക്ഷണത്തിന് അതിനാൽ തന്നെ ഏറ്റവും മികച്ച ഉപായം വീട്ടുവൈദ്യങ്ങൾ തന്നെയാണ്. നമ്മുടെ പൂർവ്വികർ പിന്തുടർന്ന ഇത്തരം മുത്തശ്ശി വൈദ്യങ്ങൾക്ക് പാർശ്വഫലങ്ങളൊന്നുമില്ല എന്നതിന് പുറമെ ഇവ നൽകുന്ന നേട്ടങ്ങളും വലുതാണ്.

മുടി വളർച്ചയ്ക്കും മുടി കൊഴിച്ചിലിനുമെല്ലാം പലവിധ നുറുങ്ങുകൾ നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും മുടിയിലെ അരോചകമായ ഗന്ധത്തിന് നാട്ടുവിദ്യ എന്തെല്ലാമെന്ന് നിങ്ങൾക്ക് അറിയില്ലായിരിക്കാം. മുടിയ്ക്ക് നല്ല മണം നൽകുന്നതും, ഒപ്പം മുടി സംരക്ഷണം ഉറപ്പാക്കുന്നതുമായ ചില പൊടിക്കൈകളാണ് ചുവടെ വിവരിക്കുന്നത്. വീടുകളിൽ വളരെ സുലഭമായി ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് മുടിയുടെ സംരക്ഷണം ഉറപ്പുവരുത്താം.

ബന്ധപ്പെട്ട വാർത്തകൾ: ചുമന്ന, മൃദുലമായ ചുണ്ടുകൾക്ക് പരിഹാരം നിങ്ങളുടെ അടുക്കളയിലുണ്ട്…

കേശ വളർച്ചയ്ക്കായി മുട്ട ഉപയോഗിക്കാം. മുട്ട ഉപയോഗിച്ച് പല തരത്തിൽ ഹെയർ മാസ്കുകൾ ഉണ്ടാക്കി മുടിയിൽ പ്രയോഗിക്കാവുന്നതാണ്. മുട്ടയിൽ ധാരാളം അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് മുടിയെ പോഷിപ്പിക്കുന്നതിനും തിളങ്ങുന്ന മുടി ലഭിക്കുന്നതിനും സഹായിക്കുന്നു.

മുട്ടയിലെ ദുർഗന്ധം… (smelly hair from egg mask)

മുട്ട പുരട്ടിയാൽ മുടിയ്ക്ക് പ്രിയമല്ലാത്ത ഒരു ഗന്ധം ഉണ്ടാകുന്നുവെന്ന് കരുതി പലരും ഈ വിദ്യ ഒഴിവാക്കാറുണ്ട്. ചിലപ്പോൾ മുട്ട തലയിൽ പ്രയോഗിച്ച ശേഷം ഷാംപൂ പുരട്ടിയാൽ പോലും ആ ഗന്ധം മാറില്ലെന്നും പറയാറുണ്ട്. എങ്കിൽ മുട്ട പുരട്ടിയുള്ള ഗന്ധം ഒഴിവാക്കാനായി മറ്റ് ചില പൊടിക്കൈകൾ കൂടി നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. അവ ഏതെല്ലാമെന്ന് ചുവടെ വിവരിക്കുന്നു.

മുട്ടയുടെ ഗന്ധത്തിന് മറുപടി കടുകെണ്ണ (Mustard oil to remove smell from hair)

മുട്ടയുടെ മണം മിനിറ്റുകൾക്കുള്ളിൽ ഇല്ലാതാക്കാൻ കടുകെണ്ണ സഹായിക്കുന്നു. മുടിയിൽ മുട്ട പുരട്ടുമ്പോഴെല്ലാം കടുകെണ്ണ കൂടി നനഞ്ഞ മുടിയിൽ പുരട്ടി മസാജ് ചെയ്യുക. ഏകദേശം 15 മിനിറ്റ് ഇത് ചെയ്ത ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.

ഒലിവ് ഓയിലും വാഴപ്പഴവും (Olive oil and banana)

മുട്ട മുടിയിൽ തേച്ചാൽ മണം വരുമെന്ന് ഉറപ്പാണ്. എന്നാൽ ഒലിവ് ഓയിലും വാഴപ്പഴവും മിക്‌സ് ചെയ്ത് ഇതിനുള്ള പ്രതിവിധിയാക്കാം. ഈ മിശ്രിതം മുടിയിൽ പുരട്ടിയാൽ മുട്ടയിൽ നിന്ന് വരുന്ന മണം വിട്ടുമാറും. ഇതിനായി മുട്ട ഹെയർ മാസ്ക് ഉണ്ടാക്കുമ്പോൾ, അതിൽ വാഴപ്പഴം, പാൽ, കുറച്ച് എണ്ണ അല്ലെങ്കിൽ ഒലീവ് ഓയിൽ എന്നിവ കലർത്താം. ഇത് മുട്ടയിൽ നിന്നുള്ള മണം അകറ്റുമെന്ന് മാത്രമല്ല, നിങ്ങളുടെ മുടിയിക്ക് മികച്ച പോഷക ഗുണങ്ങളും നൽകുന്നു.

ഓറഞ്ച് ജ്യൂസ് (Orange juice)

മുടിയിൽ മുട്ടയിൽ നിന്നുണ്ടാകുന്ന മണം നീക്കം ചെയ്യാനായി ഓറഞ്ച് ജ്യൂസ് ഉപയോഗിക്കാം. അതായത്, ഓറഞ്ച് ജ്യൂസോ നീരോ ചേർക്കുക. ഈ മാസ്ക് മുടിയിൽ പുരട്ടുക, തുടർന്ന് ഷാംപൂ ചെയ്യുക. ഇതിനുശേഷം നിങ്ങൾ മുടിയിൽ കണ്ടീഷണർ പ്രയോഗിക്കുന്നതിനായും ശ്രദ്ധിക്കുക.

TAB: Environment & Lifestyle:
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: These Simple Home Remedies Help You To Resolve Smelly Hair From Egg Mask

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds