Updated on: 17 September, 2023 1:58 PM IST
ചുവന്നുള്ളി

മുഖ്യമായ മലക്കറിവിളയാണ് ചുവന്നുള്ളി. രസത്തിൽ എരിവും മധുരമുള്ളതും ഗുണത്തിൽ ഗുരുവും തീക്ഷ്ണവും സ്നിഗ്ധവും വീര്യത്തിൽ അല്പം ഉഷ്ണമുണ്ടാക്കുന്നതുമാണ്. വിപാകത്തിൽ മധുരമായും മാറുന്നു. ചെറിയ ചുവന്നുള്ളിയും വലിയ ഉള്ളി (സവാള)യും ആഹാരത്തിന്റെ കൂടെ ഉപയോഗിച്ചുവരുന്നു. ദഹനശക്തി വർദ്ധിപ്പിക്കുന്നു.

ഹൃദയത്തിന്റെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കുന്നു. ആർത്തവത്തെ ക്രമപ്രവൃദ്ധമായി വർദ്ധിപ്പിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു; വിഷഹരമാണ് ചർമ്മരോഗത്തെ ശമിപ്പിക്കുന്നു; കഫത്തെയും ദുർമേദസ്സിനേയും അതിവേദനയേയും കുറയ്ക്കുന്നു. കഫം വർദ്ധിച്ചുണ്ടാകുന്ന തലവേദനയ്ക്ക് ചുവന്നുള്ളിയും ജീരകവും കൂടി ചതച്ച് മുല പാലിൽ കലർത്തി മൂന്നു തുള്ളി വീതം മൂക്കിൽ നസ്യം ചെയ്യുന്നത് നന്നാണ്.

അപസ്മാരരോഗിക്ക് ബോധം തെളിയാൻ രണ്ടുതുള്ളി വീതം മൂക്കിൽ നസ്യം ചെയ്യുന്നതും വിശേഷമാണ്. രക്താർശസ്സുള്ളവർ ഉള്ളി വട്ടം അരിഞ്ഞ് നെയ്യിൽ വഴറ്റിക്കഴിക്കുക.

അധികം ദുർമേദസ്സുള്ളവർ സവാള അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരു കലർത്തി ആഹാരത്തിന്റെ കൂടെ കഴിക്കുന്നത് പ്രയോജനകരമാണ്.

സാധാരണ ഉണ്ടാകുന്ന ചൊറിച്ചിലിന് ഉള്ളി വെളിച്ചെണ്ണയിൽ കാച്ചി ദേഹത്തു പുരട്ടുന്നതു നന്നാണ്.

പനി, ചുമ, ശ്വാസംമുട്ടൽ ഇവയുള്ള അവസ്ഥയിൽ ഇഞ്ചിനീരും സമം ചുവന്നുള്ളിനീരും തേനും കഴിക്കുന്നത് ഏറ്റവും ഫലപ്രദമാണ്. ഭക്ഷണത്തിൽ സവാള കഴിക്കുന്നത് രക്തത്തിൽ കൊഴുപ്പുണ്ടാകാതിരിക്കാൻ സഹായിക്കും.

തുരുമ്പുള്ളതോ അല്ലാത്തതോ ആയ ഇരുമ്പുശലാക കൊണ്ട് മുറിയുന്ന സ്ഥലത്ത് ഉള്ളിനീരു പുരട്ടുന്നത് ഏറ്റവും നന്നാണ്. എല്ലാ മുറിവുകൾക്കും ഉള്ളിനീര് ഒഴുക്കുന്നത് പ്രയോജനപ്രദം തന്നെ.

സവാള അരിഞ്ഞ് പാലിൽപ്പുഴുങ്ങി മത്തുകൊണ്ടു കടഞ്ഞ് നാലിലൊരുഭാഗം പഞ്ചസാര ചേർത്തു വെച്ചിരുന്നു കുറേശ്ശേ കഴിക്കുന്നത് എല്ലാ വിധ അർശോരോഗങ്ങൾക്കും വിശേഷമാണ്. സവാള അരിഞ്ഞു ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നത് ദഹനത്തിനും സ്ഥിരമായുണ്ടാകുന്ന പനിക്കും നന്നാണ് ചുവന്നുള്ളി ആവിയിൽ പുഴുങ്ങി നെയ്യിൽ വരട്ടിവെച്ചിരുന്നു കഴിക്കുന്നത് ഹൃദയരോഗങ്ങൾക്കും കുടൽ ശുദ്ധിക്കും നല്ലതാകുന്നു.

English Summary: Shallot is best for epilepsy patient
Published on: 16 September 2023, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now