Updated on: 2 October, 2023 5:31 PM IST
ശംഖുപുഷ്‌പം

ശംഖുപുഷ്‌പം ഫാബിയേസി അഥവാ പാപ്പിലിയോണേസി സസ്യകുടുംബത്തിൽ പെട്ട ഔഷധസസ്യവും ഒപ്പം അലങ്കാരച്ചെടിയുമാണിത്. ശാസ്ത്രനാമം 'ക്ളിറ്റോറിയ ടെർണേറ്റിയ' എന്നാണ്. ഇംഗ്ലീഷിൽ "ബട്ടർ ഫ്ളൈബിൻസ്" എന്ന് പേർ. ഇലകൊഴിയും വനങ്ങളിൽ വൻവൃക്ഷങ്ങളുടെ കീഴിൽ രണ്ടാം തട്ടിൽ വളരുന്ന കുറ്റിക്കാടുകളിലും മുള്ളുള്ളതും അല്ലാത്തതുമായ ചെറു സസ്യങ്ങളിൽ ചുറ്റി പിണഞ്ഞ് വളരുന്ന ഒരു വള്ളി സസ്യമാണ്. ഉദ്യാനങ്ങളിൽ നടപ്പാതയ്ക്ക് മാറ്റു കൂട്ടാൻ നിർമിക്കുന്ന കമാനങ്ങളിൽ അതിമനോഹരമായ ഒരു അലങ്കാരസസ്യമായി പലയിടത്തും കാണാം.

പൂക്കൾക്കാണെങ്കിൽ പൊതുവേ ആകൃതിയിലുള്ള ആകർഷണത്തിന് പുറമേ വിവിധ വർണപുഷ്പങ്ങളുള്ള ഇനങ്ങളും കാണുന്നു. വെളുപ്പും നീലയും നിറത്തിൽ പുഷ്പങ്ങളുള്ള ഇനങ്ങൾ സർവസാധാരണമാണ്. അപൂർവമായി താമര വർണത്തിലും കാണാം. ഇവ പ്രത്യേകമായും മറ്റ് ആരോഹിസസ്യങ്ങളോടൊപ്പം 'കളർ കോൺട്രാസ്റ്റ്'' ചെയ്തും കമാനങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്.

ശംഖുപുഷ്പത്തിന്റെ വേര് കാടിവെള്ളം കൂട്ടി അരച്ച് വെണ്ണ ചാലിച്ച് കഴിക്കാൻ വിധിയുണ്ട്. വളരുന്ന കുട്ടികൾക്ക് ബുദ്ധിശക്തിയും ഓർമശക്തിയും വർധിക്കാൻ ഈ ഔഷധി ഉത്തമമാണ്.

ലസികാഗ്രന്ഥികൾ വീർത്തു വരുന്ന അവസ്ഥയിൽ ആരംഭദിശയിൽ ശംഖുപുഷ്പത്തിന്റെ വേര് പച്ചയായി പാലിൽ അരച്ച് സേവിക്കുവാൻ വിധിയുണ്ട്. കഴുത്തിലുണ്ടാകുന്ന ഗ്രന്ഥിവീക്കത്തിനും കമാല എന്ന അസുഖത്തിനും ഫലപ്രദമാണെന്ന് അഭിപ്രായമുണ്ട്.

വേരിന്റെ വിഷഹരസ്വഭാവം പ്രധാനമായും വെളുത്ത പൂവുള്ള ശംഖുപുഷ്പത്തിനാണ് കൂടുതലുള്ളത്. അത്യുഗ്രമായ പാമ്പിൻ വിഷം പോലും നിർവീര്യമാക്കാനുള്ള ശേഷി ഈ ഔഷധത്തിനുണ്ട്.

അമിത മദ്യപാനംമൂലം ഉൻമാദലക്ഷണങ്ങളോ, മയക്കമോ, ശേഷി ക്കുറവോ, തളർച്ചയോ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ശംഖുപുഷ്പത്തിന്റെ സമൂലം കഷായം ഏറെ ഫലപ്രദമാണ്. നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കാനും നിയന്ത്രിക്കുവാനും ഉറക്കം ത്വരിതപ്പെടുത്തുവാനും മറ്റുമുള്ള പ്രയോഗങ്ങൾ ഒരു വിദഗ്ധചികിൽസകന്റെ മേൽനോട്ടത്തിൽ നടത്തേണ്ടതുണ്ട്.

ശംഖുപുഷ്പത്തിന്റെ വേരാണ് വിപണനവസ്തു എങ്കിലും അപൂർവ്വ മായി ചെടി സമൂലവും ഇതിന്റെ വിത്ത്, പൂവ് എന്നിവയും ഔഷധാവശ്യത്തി നുപയോഗിക്കുന്നു.

ഓർമ്മശക്തി, ബുദ്ധിശക്തി, ലൈംഗികശേഷി ഇവയെ വർദ്ധിപ്പിക്കാനുതകുന്ന ഒരു സസ്യൗഷധിയാണ് ശംഖുപുഷ്പം. വെള്ള ശംഖുപുഷ്പത്തിന്റെ വേര് എല്ലാവിധ സ്ഥാവര ജംഗമവിഷങ്ങളുടെയും ചികിത്സയിൽ അവിഭാജ്യഘടകമാണ്. പാമ്പുവിഷ ചികിത്സയിൽ നീലയമരി, ഗരുഡക്കൊടി ഇവയെപ്പോലെ തന്നെ പ്രാധാന്യം ശംഖുപുഷ്പത്തിനുണ്ട്.

വെള്ളശംഖുപുഷ്പ വേരിനൊപ്പം കരളകവേര്, അഘോരിവേര്, ചന്ദനം, വയമ്പ്, നറുനീണ്ടിക്കിഴങ്ങ്, പാടക്കിഴങ്ങ്, അമൽപൊരിവേര് ഇവ ചേർത്ത് അത്രയും വെള്ളടമ്പിൻ ഇലയ്ക്കൊപ്പം പശുവിൻ പാലിലരച്ച് കുടിക്കുകയും തേക്കുകയും ചെയ്താൽ എലി കടിച്ചുണ്ടാകുന്ന വിഷബാധ ശമിക്കും.

ശംഖുപുഷ്പം നല്ലൊരു വിരേചന ഔഷധവുമാണ്. വെള്ളശംഖുപുഷ്പത്തിന്റെ വേര് 40 ഗ്രാം എടുത്ത് നന്നായി അരച്ച് രണ്ടുതുടം പശുവിൻ പാലിൽ കലക്കി വെറും വയറ്റിൽ സേവിച്ചാൽ വയറിളകും. ശരീരത്തിൽ സ്ഥായിയായിട്ടുള്ള വിഷങ്ങളെ അകറ്റുന്നതിനും രക്ത ശുദ്ധിക്കും ഈ പ്രയോഗം ഉതകും. മേല്പറഞ്ഞ വിധത്തിൽ മാസത്തിലൊരിക്കൽ വയറിളക്കിയാൽ സോറിയാസിസ് പോലുള്ള രോഗങ്ങൾ വർദ്ധിക്കാതിരിക്കുന്നതിനോ ഒരു പരിധിവരെ കുറയുന്നതിനോ ഉതകുമെന്ന് ചില ആയുർവ്വേദ ചികിത്സകർ അഭിപ്രായപ്പെടുന്നു.

രക്തദോഷം, കുഷ്ഠം, അപസ്മാരം, ഉന്മാദം, ചുമ, മലബന്ധം, ഉറക്ക മില്ലായ്മ, രക്തസ്രാവം തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കുള്ള ഔഷധങ്ങളുണ്ടാക്കാൻ ശംഖുപുഷ്പം ഉപയോഗിക്കുന്നു

English Summary: Shankupushpam is best for gaining memeory and intelligence for children
Published on: 02 October 2023, 05:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now