Updated on: 23 September, 2022 8:20 PM IST
Side effects of Ajinomoto you should definitely know

ഭക്ഷണപദാർത്ഥങ്ങൾക്ക് നല്ല സ്വാദ് ലഭിക്കുന്നതിനായി അധികം ഹോട്ടലുകാരും അജിനോമോട്ടോ (Ajinomoto - Monosodium Glutamate) ചേര്‍ക്കാറുണ്ട്.  ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് ചിലർക്ക് അറിയുമെങ്കിലും എന്തുകൊണ്ടാണ് നല്ലതല്ല എന്ന് അധികപേർക്കും അറിയില്ല.  അവ എന്തെല്ലാമാണെന്ന് നോക്കാം.

അജിനോമോട്ടോ അഥവാ മോണോസോഡിയം ഗ്ലൂട്ടമേറ്റ് ഭക്ഷണങ്ങള്‍ക്ക് രുചി കൂട്ടുവാൻ സഹായിക്കുന്നു.  കസ്റ്റമേഴ്‌സിനെ പിടിച്ചിരുത്താന്‍ ഭക്ഷണത്തില്‍ അജിനോമോട്ടോ ചേര്‍ക്കുന്നവരാണ് അധികവും.  ഇന്ന് പല ചൈനീസ് റസ്റ്ററന്റുകളിലും അജിനോമോട്ടോ ഉപയോഗിക്കുന്നുണ്ട്.  പുറത്തു നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കണം അജിനോമോട്ടോയുടെ ഈ ദോഷഫലങ്ങൾ:

ബന്ധപ്പെട്ട വാർത്തകൾ: മുട്ടകൾ അമിതമായാൽ ഗുണത്തേക്കാളേറെ ദോഷം

തലച്ചോറിലേയ്ക്കുള്ള ന്യൂറോട്രാന്‍സ്മിറ്ററായാണ് അജിനോമോട്ടോ പ്രവര്‍ത്തിക്കുന്നത്. ഇത് ഞരമ്പുകളിലെ കോശങ്ങളുടെ ആരോഗ്യത്തിനെല്ലാം വളരെ നല്ലതാണെങ്കിലും,  ഇത് അമിതമായി അടങ്ങിയ ആഹാരം ശീലമാക്കിയാല്‍ ഇത് തലച്ചോറില്‍ വിപരീതഫലമായിരിക്കും സൃഷ്ടിക്കുക.

- ചിലപ്പോള്‍ ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിന് മൊത്തത്തില്‍ ഒരു കുഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍, നടക്കുമ്പോഴെല്ലാം കാല് കുഴഞ്ഞുപോകുന്നത് പോലെ തോന്നുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ കഴിച്ച ഭക്ഷണത്തില്‍ അജിനോമോട്ടോ ചേര്‍ത്തിട്ടുണ്ട് എന്നതാണ്.

ഇത് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലവേദന ഉണ്ടാകുന്നതിലേയ്ക്കും മാനസികപിരിമുറുക്കം, ശ്വാസനതടസ്സങ്ങള്‍, ഉറക്കത്തിനായി നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് എന്നിവയെല്ലാം തന്നെ നേരിടണം. ചിലപ്പോള്‍ കാന്‍സര്‍ വരെ വരുവാന്‍ സാധ്യത കൂടുതല്‍.

അജിനോമോട്ടോ ഹൃദയാഘാതത്തിലേയ്ക്കും മാനസിക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു.  അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ ബയോകെമിസ്ട്രി വിഭാഗം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം പ്രകാരം അജിനോമോട്ടോ ചേര്‍ത്ത ഭക്ഷണം കഴിക്കുന്നതിലൂടെ ആ വ്യക്തിയ്ക്ക് മാനസിക സമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ അതുപോലെ, വേഗത്തില്‍ പ്രായമാകുന്ന അവസ്ഥ എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നാണ് പറയുന്നത്.

അജിനോമോട്ടോയിലെ വിഷകരമായ വശത്തെക്കുറിച്ച് ഇവര്‍ നടത്തിയ പഠനം ഇന്ത്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ബയോകെമിസ്ട്രി എന്ന ആനുകാലിക പ്രസിദ്ധീകരണത്തിലാണ് പ്രസിദ്ധീകരിച്ചത്. ഇതിനു മുന്‍പും അജിനോമോട്ടയുടെ പാര്‍ശ്യഫലങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇന്ത്യയില്‍ നടന്ന പഠനത്തിലും ഇതിന്റെ ദോഷഫലങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ തെളിഞ്ഞിരിക്കുകയാണ്.

പുറത്തു നിന്നും അമിതമായി ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം തന്നെ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ വരുവാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ചൈനീസ് വിഭവങ്ങളോട് പ്രിയം കാണിക്കുന്നവര്‍ക്ക്. ഇവര്‍ക്ക് പെട്ടെന്ന് തന്നെ പ്രായം തോന്നുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതിനും കാരണമാണ്.

അലഹബാദ് യൂണിവേഴ്‌സിറ്റില്‍ നടത്തിയ പഠനപ്രകാരം, മൂന്ന് ആഴ്ച്ച അടുപ്പിച്ച് അജിനോമോട്ടോ അടങ്ങിയ ഭക്ഷണം കഴിച്ചവരുടെ തലച്ചോറില്‍ തന്നെ മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു. കൂടാതെ, 30 മില്ലിഗ്രാം വീതം അജിനോമോട്ടോ ശരീരത്തില്‍ എത്തുന്നവരില്‍ അധികം പ്രശ്‌നം കണ്ടില്ലെങ്കിലും 100 മില്ലിഗ്രാം വീതം അജിനോമോട്ടോ ശരീരത്തില്‍ എത്തുന്നവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നതായും പഠനത്തില്‍ വ്യക്തിമാക്കുന്നു. അതിനാല്‍, നിങ്ങളുടെ കുട്ടികള്‍ക്കും നിങ്ങള്‍ക്കും പുറത്തു നിന്നും ഭക്ഷണം വാങ്ങി ഉപയോഗിക്കുന്നത് കുറയ്ക്കാവുന്നതാണ്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Side effects of Ajinomoto you should definitely know
Published on: 23 September 2022, 08:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now