Updated on: 2 January, 2021 6:46 PM IST
വൃക്കകളുടെ പ്രവർത്തനത്തിലെ അസാധാരണതകൾ രക്തത്തിലെ വിഷവസ്തുക്കളും മാലിന്യങ്ങളും വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കുടുംബത്തിൽ ആർക്കെങ്കിലും മുൻപ് വൃക്ക തകരാറിലായതിന്റെ കുടുംബ ചരിത്രം തുടങ്ങിയ നിരവധി കാരണങ്ങളാൽ വൃക്കരോഗങ്ങൾ ഉണ്ടാകുന്നു.എന്നാൽ അടയാളങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൃക്കരോഗങ്ങൾ നേരത്തെ തന്നെ ചികിത്സിച്ച് ഭേദമാക്കാം. 

ഈ ലക്ഷണങ്ങൾ അത്ര വ്യക്തമായിരിക്കില്ല എന്നതിനാൽ, നിങ്ങൾ അവ പതിവായി പരിശോധിക്കേണ്ടതുണ്ട്. വൃക്കരോഗങ്ങളുടെ ചില സാധാരണ ലക്ഷണങ്ങൾ ഇതാ. വൃക്കകളുടെ പ്രവർത്തനത്തിലെ അസാധാരണതകൾ രക്തത്തിലെ വിഷവസ്തുക്കളും മാലിന്യങ്ങളും വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് ആളുകളെ ക്ഷീണിതരാക്കുകയും ഊർജ്ജക്കുറവിന് കാരണമാകുകയും ചെയ്യുന്നു.

കണ്ണിലെ വീക്കം

നിങ്ങളുടെ മൂത്രത്തിലൂടെ ധാരാളം പ്രോട്ടീൻ പുറത്തേക്ക് കളയുമ്പോൾ, നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റും വീക്കം കാണപ്പെടുന്നു.ആല്‍ബുമിന്‍ കൂടുതലാകുന്ന അവസ്ഥയില്‍ കിഡ്‌നിയുടെഅവസ്ഥ കൂടുതല്‍ മോശമാകും. രക്തത്തിലെ പ്രോട്ടീന്‍ മൂത്രത്തിലൂടെ പുറത്തു പോയികുറയുമ്പോള്‍ സോഡിയം കൂടുതലാകും. സോഡിയം കൂടുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിയ്ക്കും. , കണ്ണിനു താഴെ നീര്, കാലുകളിലും മുഖത്തും നീര് തുടങ്ങിയവ കിഡ്‌നിയുടെ കൂടി പ്രശ്‌നമെന്നതിനാല്‍ വരുന്നതു കൂടിയാണ്.

വരണ്ടതും ചൊറിച്ചിലുള്ളതുമായ ചർമ്മം

വരണ്ടതും, ചൊറിച്ചിൽ അനുഭവപ്പെടുന്നതുമായ ചർമ്മം വൃക്ക സംബന്ധമായ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. വൃക്കയിലെ അനുചിതമായ ശുദ്ധീകരണം കാരണം, രക്തത്തിൽ പ്രധാനപ്പെട്ട പോഷകങ്ങൾ ഇല്ലാതാവുകയും, ഇത് ചർമ്മത്തെ വരണ്ടതും ചൊറിച്ചിലുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.

വിശപ്പ് കുറവ്

നിങ്ങൾക്ക് വിശപ്പ് കുറയുകയും, നിങ്ങളുടെ പേശികൾക്ക് വേദന അനുഭവപ്പെടുകയും ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കണം. രക്തത്തിൽ വിഷവസ്തുക്കൾ വർദ്ധിക്കുകയും, കുറഞ്ഞ അളവിൽ കാൽസ്യം, അനിയന്ത്രിതമായ ഫോസ്ഫറസ് എന്നിവ ഉണ്ടാകുന്നതും മൂലമാണ് ഇത് സംഭവിക്കുന്നത്.

കൂടെക്കൂടെ മൂത്രമൊഴിക്കുവാൻ തോന്നുന്നുണ്ടെങ്കിൽ

നിങ്ങൾക്ക് കൂടെക്കൂടെ, പ്രത്യേകിച്ച് രാത്രിയിൽ, മൂത്രമൊഴിക്കുവാൻ തോന്നുന്നുണ്ടെങ്കിൽ, വൃക്കയിലെ ശുദ്ധീകരണ സംവിധാനം കേടായതിന്റെയും വൃക്കരോഗത്തിന്റെ ലക്ഷണവുമായിരിക്കാം ഇത്. അല്ലെങ്കിൽ ഒരു മൂത്ര അണുബാധയുടെ ലക്ഷണവുമാകാം.

മൂത്രമൊഴിക്കുമ്പോൾ, മൂത്രത്തിൽ അമിതമായ കുമിളകളുണ്ടെങ്കിൽ, അത് ടോയിലറ്റിൽ നിന്ന് പോകാനായി പലതവണ ഫ്ലഷ്‌ ചെയ്യേണ്ടതുണ്ടെങ്കിൽ, ഇത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്, കാരണം ഇത് മൂത്രത്തിലെ പ്രോട്ടീനിനെ ആണ് സൂചിപ്പിക്കുന്നത്.

English Summary: Signs you may have kidney disease
Published on: 01 January 2021, 11:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now