1. Environment and Lifestyle

ഇവ കഴിക്കരുതേ... കാന്‍സറിന് കാരണമായേക്കാം.

ഭക്ഷണ  രീതിയാണ്  ഭൂരിഭാഗം ക്യാന്സറുകൾക്കും കാരണം ഭക്ഷണ  രീതിയാണ്  ഭൂരിഭാഗം ക്യാന്സറുകൾക്കും കാരണം എന്ന് സംശയമേതുമില്ലാതെ തെളിഞ്ഞിട്ടുണ്ട്. എന്ന് സംശയമേതുമില്ലാതെ തെളിഞ്ഞിട്ടുണ്ട്.

KJ Staff
cancer causing food
 
ഭക്ഷണ  രീതിയാണ്  ഭൂരിഭാഗം ക്യാന്സറുകൾക്കും കാരണം എന്ന് സംശയമേതുമില്ലാതെ തെളിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പഠനങ്ങൾ ക്യാന്സറിന് കാരണമാകുന്ന വിവിധ വസ്തുക്കൾ ഏതൊക്കെയാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഭക്ഷണത്തിനു രുചികൂട്ടാൻ  നാം ചേർക്കുന്ന വസ്തുക്കൾ എല്ലാം തന്നെ ഇത്തരത്തിൽ ഹാനികരമായതും കാലക്രമേണ കാൻസർ ഉണ്ടാകാൻ കരണമായതുമാണ്. ആയുർവ്വേദം ഇക്കാര്യത്തിൽ നൂറു ശതമാനം  ശരിയാണ്. ഭക്ഷണത്തിനു എത്രയും രുചി കുറയുന്നുവോ ആഹാരം അത്രയ്ക്കും വിഷമയമല്ലാതാകുന്നു എന്നാണ് ആയുര്വേദാചാര്യന്മാർ പറഞ്ഞിട്ടുള്ളത്. ക്യാൻസറിന് കാരണമാകുന്ന വസ്തുക്കൾ ഏതൊക്കെയാണെന്നു  കണ്ടെത്തുക എന്നത് പൂർണമായും പ്രായോഗികമല്ല എങ്കിലും ചില വസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.  .
 
 
1. പാൽ സമ്പൂർണ്ണാഹാരമാണ് എന്നതിൽ തർക്കമില്ല എന്നാൽ പാലിൽ അടങ്ങിയിരിക്കുന്ന  ഉയർന്ന തോതിലുള്ള കാൽസ്യം ലെവൽ ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നതിന് കാരണമാകുന്നു. ശരീര കോശങ്ങൾ വളരുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്ന വിറ്റാമിൻ ഡി കുറയുന്നത് പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് ക്യാൻസർ ഉണ്ടാക്കുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. .
 
2. മാംസാഹാരം കുറയ്‌ക്കൂ , പ്രോടീനും  കൊഴുപ്പും അധികമുള്ള മാംസാഹാരം അധികം കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. സംസ്‌ക്കരിച്ച മാംസം അത് വളരെ അപകടകാരിയാണ്.  പലവിധത്തിലുള്ള രാസവസ്തുക്കൾ ചേർത്ത് സംസ്കരിച്ചു നാളുകളോളം ഫ്രീസ്  ചെയ്ത ശീതീകരണികളിൽ സൂക്ഷിക്കുന്നത് അപകടകരമാണ്  
 
3. ചുവന്ന മാംസം- ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് വൻകുടലിൽ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 
 
4. മദ്യം- ലോകാരോഗ്യസംഘടനയുടെയും അമേരിക്കയിലെ ആരോഗ്യരംഗത്തെ പ്രസിദ്ധീകരണങ്ങളുടെയും റിപ്പോര്‍ട്ട് പ്രകാരം ദിവസവും മദ്യപിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. മദ്യപാനികളില്‍ വായ്, തൊണ്ട, കരള്‍ എന്നീ ക്യാന്‍സറുകളാണ് പൊതുവെ കണ്ടുവരുന്നത്. 
 
5. കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം പുതിയ തലമുറയുടെ ഹരമായി മാറിയിരിക്കുന്നു . ഇത്തരത്തില്‍ അമിതമായ ചൂടിൽ  കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നത്, ക്യാന്‍സറിന് കാരണമാകും. 
 
6. കരിഞ്ഞ ആഹാര സാധനങ്ങൾ ഉപയോഗിക്കുകയെ ചെയ്യരുത് അധികം വറുത്തതും പൊരിച്ചതുമായ ഭക്ഷണ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക. ഇനി അത് പരിമിതപ്പെടുത്താന്‍ കഴിയുകയില്ലെങ്കില്‍ അധികം കരിക്കാതെ പാചകംചെയ്യാന്‍ ശ്രദ്ധിക്കുക 
 
 7. അമിത ചൂടുള്ള ആഹാരസാധനങ്ങൾ കഴിക്കരുത് ഭക്ഷണ പാനീയങ്ങൾ നല്ല ചൂടോടെ കഴിക്കുന്നത് . അപകടകരമാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യസംഘടന നല്‍കുന്നത്. ഇത് അന്നനാളത്തില്‍ ക്യാന്‍സറുണ്ടാകാന്‍ കാരണമാകും. 
 
8 .കാര്ബോണേറ്റഡ് പാനീയങ്ങൾ ആയ സോഡകൾ കോളകള്‍ എന്നിവ കഴിക്കരുത് . അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ ഏവർക്കും ഇഷ്ടമാണ് എന്നാൽ ഇവ വളരെ യധികം ഹാനികരമാണ് ,ഇവ ക്യാന്‍സറിന് കാരണമാകുന്ന പാനീയമാണ്. 
 
9. വെളുത്ത വിഷം  പഞ്ചസാര. പഞ്ചസാര ഇല്ലാതെ ഭക്ഷണം പാകം ചെയ്യുന്ന കാര്യം ആലോചിക്കാനേ ആകില്ല അല്ലേ. എന്നാല്‍ അമിതമായാല്‍ പഞ്ചസാരയും അപകടകരമാണ്. അമിതമായി പഞ്ചസാര ഉപയോഗിച്ചാല്‍, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടും. 
English Summary: cancer causing food health issues

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds