കാലാവസ്ഥകൾ നമുക്ക് പല രോഗങ്ങളും സമ്മാനിച്ചിട്ട് പോകാറുണ്ട്. പൊതുവെ മഴകാലങ്ങളിലാണ് ഇങ്ങനെയുള്ള രോഗങ്ങൾ കൂടുതൽ കാണുന്നത്. അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങളാണ് ഇതിൽ അധികവും. കൊതുക് മൂലമുണ്ടാകുന്ന ഡെങ്കി തുടങ്ങിയവയും ഇക്കാലത്താണ് കൂടുതൽ കാണുന്നത്. എന്നാൽ മഴക്കാലങ്ങളിൽ ചിലരിലെങ്കിലും കാണാറുള്ള വേറൊരു പ്രശ്‌നമാണ് ചർമ്മങ്ങളെ ബാധിക്കുന്ന അണുബാധ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഈ ആരോഗ്യശീലങ്ങള്‍ പാലിച്ചാൽ രോഗങ്ങളെ അകറ്റിനിർത്താം
ചര്‍മ്മങ്ങൾ തമ്മിൽ ഉരഞ്ഞു ചെറിയ മുറിവുകൾ ഉണ്ടാകുകയും ഇതിൽ അണുബാധ ഉണ്ടാകുകയാണ് ചെയ്യുന്നത്. നനവ് കൂടുതലായി ഇരിക്കുന്നത് മൂലമാകാം ഇത് സംഭവിക്കുന്നത്. മഴക്കാലത്ത് ചര്‍മ്മത്തില്‍ ബാക്ടീരിയ, ഫംഗസ് പോലുള്ള രോഗാണുക്കളുടെ സാന്നിദ്ധ്യവും കൂടുതലായിരിക്കും.
നേരിയ ചുവന്ന നിറത്തില്‍ വരുന്ന അണുബാധയില്‍ ചൊറിച്ചിലുണ്ടാകാം. അതുപോലെ നീറ്റലും കാണാം. ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധയുള്ളയിടങ്ങളില്‍ വീക്കം വരികയും ബ്ലീഡിംഗിന് കാരണമാകുകയും ചെയ്യും. ഇത് ചര്‍മ്മത്തിന് ദീര്‍ഘകാലത്തേക്ക് വരെ കേടുപാട് വരുത്തുകയും ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മം സംരക്ഷിക്കാൻ ഇനി ആയിരങ്ങൾ ചിലവഴിക്കണ്ട; വീട്ടിൽ തന്നെ ഉണ്ട് അതിനുള്ള പ്രതിവിധികൾ
മഴക്കാലത്ത് ശുചിത്വമില്ലാതിരിക്കുന്നതും ഇത്തരത്തിലുള്ള അണുബാധകള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് കൈകാലുകള്‍ എപ്പോഴും അഴുക്കില്‍ നിന്ന് വിമുക്തമാണെന്ന് ഉറപ്പിക്കണം, അതുപോലെ നനവ് ഇരിക്കാൻ അനുവദിക്കാതെ തുടച്ചുണക്കാനും ശ്രദ്ധിക്കണം. അഴുക്കും നനവുമാണ് മഴക്കാലത്ത് പ്രധാനമായും ചർമ്മ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. പുറത്തുപോയി വന്നാല്‍ ഉടൻ തന്നെ കാലുകള്‍ കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കണം. ഇതൊരു ശീലമാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഈ അടുക്കള മരുന്നുകൾ കൊണ്ട് അണുബാധ അകറ്റാം
വണ്ണമുള്ളവരിലും 'സ്കിൻ' അണുബാധകള്‍ സാധാരണമാകാം. ഇത് വേനല്‍ക്കാലങ്ങളിലും മഴക്കാലങ്ങളിലും ഉണ്ടാകാം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, ഇറുകിയ വസ്ത്രങ്ങള്‍, പോളിസ്റ്റര്‍ പോലുള്ളവ ഒഴിവാക്കുക എന്നിവയെല്ലാം ഇവരില്‍ 'സ്കിൻ' അണുബാധകളെ ചെറുക്കാൻ സഹായിക്കും.
ചര്‍മ്മത്തിലെവിടെയെങ്കിലും അണുബാധ കണ്ടാല്‍ തന്നെ അത് വ്യാപകമാകും മുമ്പേ ചികിത്സ തേടുക. പ്രത്യേകമായ പൗഡറോ, ക്രീമോ ഉണ്ടെങ്കില്‍ അത് മുടങ്ങാതെ ഉപയോഗിക്കുകയും വേണം. ചര്‍മ്മത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുന്ന തരം ഭക്ഷണവും മഴക്കാലത്ത് ശീലമാക്കാം. ഒപ്പം തണുപ്പാണെന്നോര്‍ത്ത് കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കാതിരിക്കുക. ഇതും ചര്‍മ്മത്തിന് ദോഷം ചെയ്യും.