Updated on: 29 September, 2022 9:16 PM IST
Some reasons why Osteoporosis is more common in women

എല്ലിൻറെ ബലം കുറഞ്ഞ് ക്രമേണ ക്ഷയിക്കുന്ന അവസ്ഥയാണ് എല്ലുതേയ്മാനം (Osteoporosis).  യഥാസമയത്ത് കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ് അല്ലെങ്കിൽ എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിക്കാന്‍ ഇത് കാരണമാകും.  

ബന്ധപ്പെട്ട വാർത്തകൾ: ഓസ്റ്റിയോപൊറോസിസ് വരുന്നതിനുള്ള കാരണവും പരിഹാരവും

ഈ ആരോഗ്യപ്രശ്‌നം സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്നുവെങ്കിലും  പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. പ്രായമായി വരുമ്പോഴാണ് സാധാരണഗതിയില്‍ ഒരാളില്‍ എല്ല് തേയ്മാനം സംഭവിക്കുന്നത്. എല്ല് തേയ്മാനത്തിന്റെ ഏറ്റവും വലിയ കാരണവും പ്രായാധിക്യം തന്നെ.

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകളിലെ അസ്ഥിസ്രാവം; സൗജന്യ ആയുർവേദ ചികിത്സ

എല്ലുതേയ്മാനം പുരുഷന്മാരെക്കാള്‍ കൂടുതലായി സ്ത്രീകളിലാണ് കാണപ്പെടുന്നതിന് ചില കാരണങ്ങളുണ്ട്. പ്രായാധിക്യത്തിന് പുറമെ മറ്റ് ചില ഘടകങ്ങള്‍ കൂടി കാരണമായി വരാറുണ്ട്. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്ത്രീകളില്‍ എല്ല് തേയ്മാനമുണ്ടാകാറുണ്ട്.

ഇവയ്ക്ക് പുറമെ തൈറോയ്ഡ്, വിറ്റാമിന്‍- ഡിയുടെ കുറവ്, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍, അമിതവണ്ണം, വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി, മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, സ്റ്റിറോയ്ഡുകളുടെ ഉപയോഗം എന്നിവയും സ്ത്രീകളില്‍ എല്ല് തേയ്മാനത്തിന് കാരണമാകാറുണ്ട്. ജീവിതശൈലികളില്‍ മാറ്റം വരുത്തുന്നതോടെ മാത്രമാണ് എല്ല് തേയ്മാനത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകൂ. ഇതിന് സമയത്തിന് അസുഖം കണ്ടെത്തേണ്ടതും അത്യാവശ്യമാണ്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Some reasons why Osteoporosis is more common in women
Published on: 29 September 2022, 09:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now