Updated on: 27 August, 2021 7:00 PM IST
Some symptoms that indicate liver damage

ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. ശരീരത്തിലെ ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍നിർമ്മിക്കുന്നത് കരളാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം നമുക്ക് അറിയാം. അമിത മദ്യപാനവും പുകവലിയുമാണ് നമ്മളെ പലപ്പോഴും കരൾ രോഗത്തിലേക്ക് നയിക്കുന്നത്. ചില മരുന്നുകളുടെ അമിത ഉപയോഗം, അമിതവണ്ണം, എന്നിവയെല്ലാമാണ് മറ്റു കാരണങ്ങൾ. 

കരളിന്‍റെ അനാരോഗ്യം കാരണം ഉണ്ടാകുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്‍റെ പ്രധാന ലക്ഷണമാണ് ശരീരം കാണിക്കുന്ന  നിറം മാറ്റം (കണ്ണുകളിൽ/ കൈ നഖത്തിൽ മഞ്ഞ നിറം).  കരളിന്റെ ആരോഗ്യ സ്ഥിതി മോശമാകുമ്പോൾ ശരീരം നമുക്ക് കാണിച്ചു തരുന്ന ഇത്തരത്തിലുള്ള ചില ലക്ഷണങ്ങൾ ഉണ്ട് അത് നിസ്സാരമായി കാണരുത്.

ചില ലക്ഷണങ്ങൾ

Cirrhosis അല്ലെങ്കിൽ കരൾ വീക്കം പോലെയുള്ള മാരക രോഗങ്ങളുടെ തുടക്കത്തിൽ, കരളിൻറെതാണെന്ന് തോന്നിക്കാത്തതും  നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതുമായ ചില ലക്ഷണങ്ങൾ കാണാറുണ്ട്. ഇത് ശ്രദ്ധിക്കാതെ പോകുമ്പോഴാണ് രോഗം മാരകമായി തീരുന്നത്. അങ്ങനെയുള്ള രോഗലക്ഷണങ്ങൾ ഏതൊക്കെയാണെന് നോക്കാം.

>ശരീര ഭാഗങ്ങളിൽ പ്രത്യേകിച്ചും കാലുകളിലും മുഖത്തും വയറിലും ഉണ്ടാകുന്ന നീർവീക്കം. കരളിൻറെ പ്രവർത്തനം താളം തെറ്റുന്നത് കൊണ്ട് രക്തത്തിൽ സോഡിയത്തിൻറെയും പൊട്ടാസ്യത്തിൻറെയും ലവണങ്ങൾ  അടിഞ്ഞുകൂടുന്നു. ഇത് കോശങ്ങളിൽ വെള്ളം കെട്ടികിടക്കാനിടയാക്കുകയും ചെയ്യുന്നു. ഇതുമൂലമാണ്‌ നീർക്കെട്ട് ഉണ്ടാകുന്നത്

>രോഗപ്രതിരോധശക്തിയിൽ വരുന്ന ഗണ്യമായ കുറവ്. വിട്ടുമാറാത്ത ഇൻഫെക്ഷൻ, കൈകാലുകളിൽ വരുന്ന കുരുക്കൾ  എന്നിവയാണ് ലക്ഷണങ്ങൾ. വൈറൽ രോഗങ്ങൾ, ലൂസ് മോഷൻ, എന്നിവ വന്നാൽ ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്ന  സാഹചര്യമുണ്ടാകുന്നു.

>ശരീരം പെട്ടെന്ന്  ശോഷിച്ചു പോകുന്ന അവസ്ഥ. കരളിൻറെ പ്രവർത്തനം മോശമാകുമ്പോൾ നമ്മുടെ രക്തത്തിലുള്ള പ്രോട്ടീൻ നഷ്ടപ്പെടാനോ അബ്‌ഡോമിനൽ ക്യാവിറ്റിയിൽ വന്ന് കെട്ടികിടക്കാനോ സാധ്യതയുണ്ട്. ഇതിനെ മാറികടക്കാനായി ശരീരം മസിലുകളിൽ സ്റ്റോക്ക് ചെയ്തു വെച്ചിരിക്കുന്ന പ്രോട്ടീനുകളെ  തിരിച്ച്  രക്തത്തിലേക്ക് കൊണ്ടുവരുന്നു. ഇതുമൂലം മസിലുകളിലുള്ള പ്രോട്ടീൻറെ അളവ് കുറഞ്ഞു പോകുകയും, ശരീരം ശോഷിച്ചു പോകുകയും ചെയ്യുന്നു. 

>ശരീരത്തിൻറെ നിറം പെട്ടെന്ന് കുറഞ്ഞു വരുന്നു. മുഖവും ശരീരവുമെല്ലാം കറുത്തുവരുന്നു.  ഇതിനു കാരണം രക്തത്തിലുള്ള മിനറലുകളും പ്രൊട്ടീനും ശരിയായി നിലനിർത്താൻ കഴിയാതെ പോകുന്നതുകൊണ്ടാണ്. ഇതുമൂലം ചർമ്മത്തിൻറെ മൃദുത്വം കുറയുകയും വരൾച്ച അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ മെലാനിൻ ടെപോസിറ്റ് കൂടുകയും ചെയ്യുന്നതുകൊണ്ട് രോഗി പെട്ടെന്ന് കറുത്ത് പോകുന്നു.

>ശരീരത്തിൽ വരുന്ന ചൊറിച്ചിലാണ് വേറൊരു ലക്ഷണം. കരളിൻറെ പ്രവർത്തനം താറുമാറാകുമ്പോൾ, കരളിൻറെ പ്രധാന എൻസൈമായ പിത്തരസം നമ്മുടെ രക്തത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. ഇത് കോശങ്ങളിൽ അടിഞ്ഞുകൂടുന്നതിൻറെ ഫലമായി ചൊറിച്ചിൽ അനുഭവപ്പെടാൻ കാരണമാകുന്നു.

English Summary: Some symptoms that indicate liver damage
Published on: 27 August 2021, 05:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now