Updated on: 22 March, 2022 4:51 PM IST
മുളപ്പിച്ച വെളുത്തുള്ളിയ്ക്ക് പല പല മേന്മകൾ

ആരോഗ്യത്തിന് അത്യധികം ഗുണകരമാണ് വെളുത്തുള്ളി. ഭക്ഷണത്തിൽ രുചിയ്ക്കും മണത്തിനുമായും ആയുർവേദത്തിൽ ഒട്ടുമിക്ക രോഗങ്ങൾക്കും പരിഹാരമായുമെല്ലാം വെളുത്തുള്ളി ഉപയോഗിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ശരിയായി ആരോഗ്യം ശ്രദ്ധിക്കാനാകാത്തവർ തീർച്ചയായും വെളുത്തുള്ളി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനായി ശ്രദ്ധിക്കുക. അതും മുളപ്പിച്ച വെളുത്തുള്ളിയാണെങ്കിൽ ഫലം പതിന്മടങ്ങായിരിക്കും.
പയറും മറ്റ് ധാന്യങ്ങളും മുളപ്പിച്ച് കഴിച്ചാലുണ്ടാകുന്ന അധിക ഗുണങ്ങൾ പോലെ തന്നെയാണ് വെളുത്തുള്ളിയും മുളപ്പിച്ച് കഴിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്നത്.

ഇങ്ങനെ മുളപ്പിച്ച വെളുത്തുള്ളിയിലൂടെ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും പോഷകമൂല്യങ്ങളും എന്തെല്ലാമെന്ന് പരിശോധിക്കാം.

  • മുളപ്പിച്ച വെളുത്തുള്ളി പ്രതിരോധശേഷി വർധിപ്പിക്കുന്നു (Sprouted Garlic For Boost Your Immunity)

വെളുത്തുള്ളി മുളപ്പിച്ച് കഴിച്ചാൽ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനാകും. ഇവയിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ ശരീരത്തിലുണ്ടാകുന്ന അണുബാധകളെയും വൈറസുകളെയും പ്രതിരോധിക്കുന്നതിനും മുളപ്പിച്ച വെളുത്തുള്ളി സഹായകരമാകുമെന്ന് പഠനങ്ങൾ പറയുന്നു.

  • മുളപ്പിച്ച വെളുത്തുള്ളി ഹൃദയാരോഗ്യത്തിന് മികച്ചത് (Sprouted garlic is good for heart health)

ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ് വെളുത്തുള്ളി. ഇവയിലുള്ള, പ്രത്യേകിച്ച് മുളപ്പിച്ച വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള എന്‍സൈം ഘടകങ്ങളാണ് ഹൃദയത്തിന് മികച്ചതാകുന്നത്.

  • മുളപ്പിച്ച വെളുത്തുള്ളി സ്ട്രോക്ക് അപകടങ്ങൾ ഒഴിവാക്കുന്നു (Sprouted garlic avoids stroke risks)

ഹൃദയത്തിന് വളരെ ഉത്തമമായതിനാൽ തന്നെ മുളപ്പിച്ച വെളുത്തുള്ളി ദിവസവും കഴിച്ചാല്‍ ഹൃദയാഘാതം, സ്ട്രോക്ക് മുതലായ രോഗങ്ങളെ പ്രതിരോധിക്കാം. മുളപ്പിച്ച വെളുത്തുള്ളിയിലുള്ള നൈട്രൈറ്റുകൾ ധമനികളെ വികസിപ്പിച്ച് രക്തം കട്ടപിടിക്കുന്നത് തടയുന്നു, അതിനാൽ തന്നെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ഇവ വളരെ ഗുണപ്രദമാണ്. അതുപോലെ ഇടയ്ക്കിടെ രക്തസ്രാവം സംഭവിച്ച് സ്ട്രോക്ക് ഉണ്ടാകുന്ന അപകടകരമായ അവസ്ഥയെയും വെളുത്തുള്ളി ശീലമാക്കുന്നതിലൂടെ ഫലം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: അരച്ച് ചേർത്തും അച്ചാറാക്കിയും മാത്രമല്ല, വെളുത്തുള്ളി വറുത്ത് കഴിച്ചാൽ പലതാണ് മെച്ചം

  • മുളപ്പിച്ച വെളുത്തുള്ളി അർബുദ സാധ്യതകളെ കുറയ്ക്കുന്നു (Sprouted garlic reduces the risk of cancer)


കാൻസറിനെ ചെറുക്കാന്‍ സഹായിക്കുന്ന ഒരു ആയുർവേദ പോംവഴിയാണ് വെളുത്തുള്ളി. മുളപ്പിച്ച വെളുത്തുള്ളിയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ക്യാന്‍സറിനെ തടയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ആയുർവേദ ചികിത്സയിലും പ്രകൃതിദത്ത ഔഷധമായും വെളുത്തുള്ളി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഡോക്ടറുടെ നിർദേശത്തോടെ മാത്രം ഇവ മേൽപ്പറഞ്ഞ രോഗങ്ങൾക്കുള്ള പ്രതിവിധിയായി തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം, ഇത് നിങ്ങളുടെ ആരോഗ്യം പരിഗണിച്ച് പിന്തുടരേണ്ട രീതിയാണ്.

ബന്ധപ്പെട്ട വാർത്തകൾ: മികവുള്ള ആരോഗ്യത്തിന് വെളുത്തുള്ളി ശീലം; അറിയാം ആരോഗ്യ ഗുണങ്ങൾ

ഇതിന് പുറമെ, വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നതും പല തരത്തിൽ ആരോഗ്യം നൽകുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രത്യാഘാതങ്ങൾ കുറയ്ക്കാനുമെല്ലാം വെളുത്തുള്ളി തീർച്ചയായും കഴിക്കുക.

English Summary: Sprouted Garlic Has Several Benefits; Know How It Is Helpful To Your Health
Published on: 22 March 2022, 04:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now