നമ്മുടെ ഭക്ഷണ വിഭവങ്ങൾക്ക് രുചിയും മണവും പകരാൻ മാത്രമല്ല ആരോഗ്യഗുണങ്ങൾ കൂടി പകരുവാൻ കഴിവുള്ള സുഗന്ധവ്യഞ്ജനമാണ് തക്കോലം. തക്കോലപുട്ടിൽ എന്ന പ്രാദേശിക നാമത്തിലും ഇത് കേരളത്തിൽ അറിയപ്പെടുന്നു. ആയുർവേദ ഔഷധക്കൂട്ടുകൾ നിർമ്മിക്കുവാൻ തക്കോലം പ്രധാന ചേരുവയായി ചേർക്കുന്നുണ്ട്. കൂടാതെ മിഠായികൾ, സുഗന്ധതൈലങ്ങൾ, സോപ്പുകൾ തുടങ്ങിയവ നിർമാണത്തിലും ഇത് ഉപയോഗപ്പെടുത്തുന്നു.
Star anise is a spice that not only adds flavor and aroma to our food but also adds health benefitsStar
ആൻറി ബാക്ടീരിയൽ ഘടകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് തക്കോലം. കൂടാതെ ജീവകങ്ങൾ ആയ എ, സി എന്നിവയും ഇതിലടങ്ങിയിരിക്കുന്നു. തക്കോലതിൻറെ ഫലത്തിൽ ലിമോനിൻ (limonine), അനിഥോൾ (anithole), ഡി -പൈനിൻ (d-pinene) സാഫ്രോൾ (safrol), ഫിലാൻഡ്രിൻ (philandrine) ഹൈഡ്രോക്വിനൈൻ (hydroquinine) തുടങ്ങിയ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ ബയോ ആക്ടീവ് സംയുക്തങ്ങളായ ക്യുവർ സെന്റീൻ, ഗാലിക് ആസിഡ്, ലിനാലൂൾ തുടങ്ങിയവയും സമ്പന്നമായ അളവിൽ ഇതിലടങ്ങിയിരിക്കുന്നു.
1. തക്കോലം പ്രധാന ചേരുവയായി ചേരുന്ന ലേപനം പുരട്ടുന്നത് ആമവാതം, സന്ധിവാതം തുടങ്ങി പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമമാണ്.
2. തക്കോലം വായിലിട്ട് ചവയ്ക്കുന്നത് മോണ സംബന്ധമായ പ്രശ്നങ്ങളും, വായ്നാറ്റവും അകറ്റുവാൻ ഉത്തമമാണ്.
3. തക്കോലം ഭക്ഷണ വിഭവത്തിൽ ഉൾപ്പെടുത്തുന്നത് വഴി ഉപാപചയ പ്രക്രിയ നല്ല രീതിയിൽ നടക്കുകയും, ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
4. തക്കോലം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറുവേദന, ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുന്നു.
English Summary: Star anise is a spice that not only adds flavor and aroma to our food
Published on: 09 August 2021, 01:09 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now