എന്താണ് സ്റ്റാർ ഫ്രൂട്ട്?
സ്റ്റാർ ഫ്രൂട്ട് അഥവാ കാരമ്പോള എന്നറിയപ്പെടുന്ന ഈ പഴം, അഞ്ച് പോയിന്റ് നക്ഷത്രത്തിന്റെ ആകൃതിയിലുള്ള മധുരവും പുളിയും അടങ്ങിയുള്ള ഒരു പഴമാണ്. സ്റ്റാർ ഫ്രൂട്ടിന്റെ മാംസത്തിന് മൃദുവായതും പുളിച്ചതുമായ സ്വാദുണ്ട്, ഇത് തന്നെയാണ് ഇതിനെ മറ്റു പഴങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ പഴം മഞ്ഞ പച്ച നിറത്തിൽ കാണപ്പെടുന്നു. വലുപ്പത്തിലും രുചിയിലും ഇത് രണ്ട് പ്രധാന തരത്തിലാണ് വരുന്നത്, ചെറിയ പഴത്തിന് പുളിയാണ്, വലിയ ഇനം പഴങ്ങൾക്ക് മധുരവുമാണ്.
സ്റ്റാർ ഫ്രൂട്ടിന്റെ പോഷകഗുണങ്ങൾ:
സ്റ്റാർ ഫ്രൂട്ടിൽ വളരെ പ്രധാനമായി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇതിന് പുറമെ നിരവധി പോഷകങ്ങലും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിൽ പ്രധാനമാണ് നാരുകൾ, ഈ പഴം കാണുമ്പോൾ പോഷകങ്ങളുടെ അളവ് താരതമ്യേന കുറവാണെന്ന് തോന്നുമെങ്കിലും, ഒരു പഴത്തിൽ 28 കലോറിയും 6 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. സ്റ്റാർ ഫ്രൂട്ട് വളരെ പോഷകഗുണമുള്ളതാണ്. സ്റ്റാർ ഫ്രൂട്ടിൽ കലോറി കുറവാണ്, പക്ഷേ നാരുകളും വിറ്റാമിൻ സിയും കൂടുതലാണ്. കുറഞ്ഞ കലോറി ഉള്ളതിനാൽ ഇത് വളരെ പോഷകഗുണമുള്ളതായി ആരോഗ്യ വിദഗ്ധർ കരുതുന്നു.
സ്റ്റാർ ഫ്രൂട്ടിനെ കൂടുതൽ ആരോഗ്യകരമാക്കുന്ന മറ്റ് ഘടകങ്ങളെക്കുറിച്ചറിയാം:
ക്വെർസെറ്റിൻ, ഗാലിക് ആസിഡ്, എപികാടെച്ചിൻ എന്നിവയുൾപ്പെടെ ആരോഗ്യകരമായ സസ്യ സംയുക്തങ്ങളുടെ മികച്ച ഉറവിടമാണിത്. ഈ സംയുക്തങ്ങൾക്ക് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും വിവിധ ആരോഗ്യ ഗുണങ്ങളുമുണ്ട്. സ്റ്റാർ ഫ്രൂട്ടിലെ സസ്യ സംയുക്തങ്ങൾ ഫാറ്റി ലിവർ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്റ്റാർ ഫ്രൂട്ടിലെ പ്രകൃതിദത്ത പഞ്ചസാര ശരീരത്തിലെ വീക്കം കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്റ്റാർ ഫ്രൂട്ടിൽ അടങ്ങിയ സസ്യ സംയുക്തങ്ങൾ ശരീരത്തിലുണ്ടാവുന്ന വീക്കം, കൊളസ്ട്രോൾ, ഫാറ്റി ലിവർ സാധ്യത എന്നിവ കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
സ്റ്റാർ ഫ്രൂട്ടിൽ വലിയ അളവിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്, അതിനാൽ, വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ സ്റ്റാർ ഫ്രൂട്ടും അതിന്റെ ജ്യൂസും കഴിക്കുന്നത് ഒഴിവാക്കണം. കിഡ്‌നി പ്രശ്‌നങ്ങളുള്ള ആളുകൾക്ക്, സ്റ്റാർ ഫ്രൂട്ട് പതിവായി കഴിക്കുന്നത് വൃക്ക തകരാറിനും സ്റ്റാർ ഫ്രൂട്ട് വിഷബാധയ്ക്കും ഇടയാക്കും, അതോടൊപ്പം ഇത് ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾ ഉണ്ടാവുന്നതിനും കാരണമാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. അതിനാൽ കിഡ്‌നി സംബന്ധമായ അസുഖമുള്ളവർ ഇത് കഴിക്കുന്നത് ഒഴിവാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: എല്ലുകൾക്ക് ബലക്കുറവുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കാം !
Pic Courtesy: Pexels.com