Updated on: 10 December, 2021 9:20 AM IST
പച്ചോളി

പച്ചില ഒരു ഔഷധസസ്യമാണ്. ഇതിൻറെ മറ്റൊരു പേരാണ് പച്ചോളി. സംസ്കൃതത്തിൽ താലീസപത്രം എന്നും അറിയപ്പെടുന്നു.

പച്ചിലയുടെ കൃഷിരീതികൾ

പച്ചിലയുടെ തലപ്പ് 15 സെൻറീമീറ്റർ നീളത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുത്ത് 14 * 10 സെൻറീമീറ്റർ വലിപ്പമുള്ള പോളി ബാഗുകളിൽ നടീൽ മിശ്രിതം നിറച്ച് അതിൽ നട്ടുപിടിപ്പിച്ച് എടുക്കണം. മൂന്നുമാസം വളർച്ച ആകുന്നതോടെ പ്രധാന കൃഷി സ്ഥലത്ത് മാറ്റി നടാവുന്നതാണ്.

നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മണ്ണിളക്കി കല്ലുകളും, കട്ടകളും മാറ്റി മൂന്നു മീറ്റർ നീളവും അര മീറ്റർ വീതിയുമുള്ള വാരങ്ങൾ എടുത്ത് കൃഷി ആരംഭിക്കാം. 15 സെൻറീമീറ്റർ അകലത്തിൽ ചെറിയ കുഴികൾ എടുത്ത് പോളി ബാഗിൽനിന്ന് നടീൽ മിശ്രിതം ഉൾപ്പെടെ എടുത്ത തൈകൾ മാറ്റി നടുക.

നടുന്നതിനു മുൻപ് സ്ഥലം ഒരുക്കുന്നതിനൊപ്പം ഹെക്ടറിന് 5 ടൺ എന്ന തോതിൽ കമ്പോസ്റ്റ്, കാലിവളം എന്നിവ ചേർക്കാൻ മറക്കരുത്.

തുടർന്ന് രണ്ടു മാസം ഇടവിട്ട് ജൈവവളങ്ങൾ വിതറി ചേർക്കുന്നത് വളർച്ചയെ ത്വരിതപ്പെടുത്താൻ സഹായിക്കും. നിയന്ത്രണം കാലാകാലങ്ങളിൽ ആവശ്യം അറിഞ്ഞ് നടത്തുക. നട്ട് ഏകദേശം 10 മാസമാകുന്നതോടെ ആദ്യ വിളവെടുപ്പ് നമുക്ക് നടത്താൻ സാധിക്കും. ഇതിനായി ചുവട്ടിൽനിന്ന് 15 സെൻറീമീറ്റർ ഉയരത്തിൽ വച്ച് തലപ്പുകൾ വെട്ടി എടുത്താൽ മതി. ശരിയാംവിധം വളപ്രയോഗം നടത്തിയാൽ അടുത്ത വിളവെടുപ്പ് രണ്ടുമാസം കഴിഞ്ഞാൽ നമുക്ക് നടത്താം. ഇപ്രകാരം തുടർച്ചയായി മൂന്നു വർഷത്തോളം വിളവെടുക്കാൻ സാധിക്കും. വേനൽ കാലങ്ങളിൽ ജലസേചനം അത്യാവശ്യമാണ്. പച്ചില കൃഷിക്ക് തുള്ളി നന സംവിധാനമാണ് അഭികാമ്യം. മുകളിൽ പറഞ്ഞ പ്രകാരം വെട്ടിയെടുത്ത് വിളവ് മൂന്നുനാല് ദിവസം തണലിൽ ഉണക്കി കെട്ടുകളാക്കി നമുക്ക് വിപണിയിൽ എത്തിക്കാം.

The herb is gaining popularity today as many pharmaceutical companies make ointments from it. Up to one ton of green manure per hectare per year can be obtained from cultivation.

പല ഔഷധ നിർമ്മാണ കമ്പനികളും ഇതിൽനിന്ന് തൈലം നിർമിക്കുന്നതിനാൽ ഈ കൃഷിക്ക് ഇന്ന് സ്വീകാര്യത വർധിച്ചുവരികയാണ്. ഒരു ഹെക്ടർ സ്ഥലത്ത് കൃഷിയിൽ നിന്ന് ഒരു വർഷം ഒരു ടൺ വരെ പച്ചില ലഭിക്കും.

English Summary: Start green cultivation Demand is high in the market
Published on: 10 December 2021, 09:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now