Updated on: 13 April, 2021 12:10 AM IST
വിഷുക്കണി

വിഷു  മലയാളികൾക്ക് പുതുവർഷപ്പിറവിയാണ്. പുതുതായി വരുന്ന വർഷത്തിന്റെ മുഴുവൻ ഐശ്വര്യത്തിനുമായാണ്  പുലർച്ചെ കണി കാണുന്നതും കാരണവർ കുട്ടികൾക്കു കൈനീട്ടം കൊടുക്കുന്നതും. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കു പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. 

ബ്രാഹ്മമുഹൂർത്തത്തിലാവണം വിഷു കണി കാണേണ്ടത്. സൂര്യോദയത്തിനു മുൻപുള്ള 48 മിനിറ്റിനു (രണ്ടു നാഴിക) മുൻപു 48 മിനിറ്റാണു ബ്രാഹ്മമൂഹൂർത്തം എന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുളളത്. രാത്രിയിലെ പതിനാലാമത്തെ മുഹൂർത്തമാണു ബ്രാഹ്മമുഹൂർത്തം. അതായത്, സൂര്യോദയം ആറു മണിക്കെങ്കിൽ പുലർച്ചെ 4.24നു ബ്രാഹ്മമുഹൂർത്തം തുടങ്ങും. 5.12ന് അവസാനിക്കും.

വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ.

1.നിലവിളക്ക്
2. ഓട്ടുരുളി
3. ഉണക്കലരി
4. നെല്ല്
5.നാളികേരം
6.സ്വർണ്ണ നിറമുള്ള കണിവെള്ളരി
7. ചക്ക
8. മാങ്ങ, മാമ്പഴം
9. കദളിപ്പഴം
10.വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി)
11.കൃഷ്ണവിഗ്രഹം
12.കണിക്കൊന്ന പൂവ്
13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല )
14.തിരി
15. കോടിമുണ്ട്
16. ഗ്രന്ഥം
17.നാണയങ്ങൾ
18.സ്വർണ്ണം
19. കുങ്കുമം
20. കണ്മഷി
21. വെറ്റില
22. അടക്ക
23. ഓട്ടുകിണ്ടി
24. വെള്ളം

വിഷുക്കണി എങ്ങനെ ഒരുക്കാം ?

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.

ഓരോ വസ്‌തുവും സത്വ, രജോ,തമോ ഗുണമുള്ളവയാണ്.കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.

ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.

സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്.

കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.

ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.

ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.

English Summary: steps to look when making vishu kalnni and things needed
Published on: 13 April 2021, 12:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now