വേനൽച്ചൂടിൽ ഉരുവേകുന്ന കാലമാണ് ശിവരാത്രി കഴിഞ്ഞുള്ള ദിവസങ്ങൾ. ഈ കാലം എങ്ങനെ ശരീരം സംരക്ഷിക്കാം എന്നു നോക്കാം.
ശരീരത്തിന്റെ ജലാനുപാതം കുറഞ്ഞു പോകാതിരിക്കാൻ ഒരു മണിക്കൂർ ഇടവിട്ട് അരഗ്ളാസ് ശുദ്ധജലമെങ്കിലും കുടിച്ചു കൊണ്ടിരിക്കണം. കുടിവെള്ളം പ്ളാസ്‌റ്റിക്, അലുമിനിയം പാത്രങ്ങളിൽ ശേഖരിച്ചു വച്ച് കുടിക്കരുത്. ഇളനീര്, തേങ്ങാവെള്ളം, കരിമ്പിൻ ജൂസ് എന്നിവ വേനൽക്കാലത്ത് കുടിക്കുന്നത് നല്ലതാണ്. ഫ്രൂട്ട്, വെജിറ്റബിൾ ജൂസുകളും നല്ലതാണ്. പക്ഷേ, പഞ്ചസാര ചേർക്കരുത്. ശുദ്ധമായ തേൻ ചേർത്ത് ഉപയോഗിക്കുക.
മൺകൂജയിൽ ശേഖരിച്ചു വച്ച ശുദ്ധജലത്തിൽ കുറച്ചു തേൻ ചേർത്ത് കുടിക്കുന്നതും വേനലിൽ നല്ലതാണ്.
ക്ളോറിൻ ചേർന്ന പൈപ്പു വെള്ളം വലിയ സ്‌റ്റീൽ പാത്രത്തിൽ രണ്ടു ദിവസം പിടിച്ചു വച്ചിട്ട് ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്നതാണ് നല്ലത്.
കശുമാങ്ങ നീരെടുത്ത് അതിൽ കുറച്ചു ബാർലി ചതച്ച് കിഴിയാക്കി കെട്ടിയിട്ടിട്ട് ആറു മണിക്കൂർ വച്ചിരുന്നിട്ട് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
എരിവ്, പുളി, അമിതമായ മസാലകൾ എന്നിവ ചേർത്ത കറികൾ വേനലിൽ ശരീരത്തിന് ദോഷം ചെയ്യും. മസാലകൾ ചേർത്ത പച്ചക്കറിയും രക്തത്തിലെ അമ്ളം വർദ്ധിപ്പിക്കും.
ബിയർ, ഐസ്ക്രീം, മിൽക്ക് ഷേക്ക് എന്നിവ വേനലിൽ ശരീരം തണുപ്പിക്കാനെന്ന മട്ടിൽ കഴിക്കരുത്. ഇവയൊക്കെ ശരീരം ചൂടാക്കുകയാണ് ചെയ്യുന്നത്. പഞ്ചസാര ചേർത്ത ജൂസും ശരീരം ചൂടാക്കുകയാണ് ചെയ്യുന്നത്. പഞ്ചസാര ചേർത്ത ജൂസും ശരീരം ചൂടാക്കുന്നു.
ഫ്രൂട്ട് സലാഡ്, വെജിറ്റബിൾ സലാഡ്, ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മിക്സഡ് സലാഡ് എന്നിവ ധാരാളം കഴിക്കുന്നതും വേനൽ ശരീര സംരക്ഷണത്തിന് ഉതകുന്നതാണ്.