ചർമ്മത്തിലുണ്ടാകുന്ന ഇത്തരം പരുപരുത്ത വളർച്ചയാണ് അരിമ്പാറ. വൃത്തികെട്ടതും അലോസരപ്പെടുത്തുന്നതുമായ അരിമ്പാറ അത്ര അപകടകരമായ പ്രശ്നം അല്ലെങ്കിലും, ഇവ തീർച്ചയായും നമ്മെ അസ്വസ്ഥമാക്കുന്നു. എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധയുടെ പല വൈറസുകളിലൊന്നിൽ നിന്ന് ഉണ്ടാകുന്ന നിരുപദ്രവകരമായ വളർച്ചയാണ് അരിമ്പാറ.
ശരീരത്തിൽ എവിടെയും അവ പ്രത്യക്ഷപ്പെടാം, പക്ഷേ കൈകൾ, കാലുകൾ, കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവയാണ് അവ ബാധിക്കുന്ന സാധാരണ മേഖലകൾ. ഒരു അരിമ്പാറ കാലിൽ ഉണ്ടെങ്കിൽ നടക്കുമ്പോൾ നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നതാണ്.
വീട്ടുവൈദ്യം
പച്ചഇഞ്ചി പിഴിഞ്ഞ നീരിൽ ചുണ്ണാമ്പ് ചേർത്ത് അരിമ്പാറയുടെ പുറത്ത് പുരട്ടുക.
വെളുത്തുള്ളി ചുട്ട് ഉരസുക, പല പ്രാവശ്യം.
എരുക്കിൻ്റെ കറ അരിമ്പാറയുടെ പുറത്ത് മാത്രം പുരട്ടുക. അഞ്ചാറ് പ്രാവശ്യം പുരട്ടുമ്പോൾ കൊഴിഞ്ഞുപോകും.
ചെറിയ ഉള്ളി മുറിച്ച് പല പ്രാവശ്യം ഉരസുക.
ചിത്തിരപാല (കരുട്ടുപാല)യുടെ കറ പുരട്ടുക. വളരെ വേഗം കൊഴിഞ്ഞ് പോകും. കീഴാർനെല്ലി പാലിൽ അരച്ച് പുരട്ടുക.
അരിമ്പാറ, പാലുണ്ണി ഇവകൾക്ക് കുപ്പമേനിയില, വേപ്പില, അല്പം മഞ്ഞൾപൊടി ചേർത്ത് അരച്ച് അരിമ്പാറയ്ക്ക് മേൽ വച്ച് കെട്ടുക. ഒരാഴ്ച ചെയ്താൽ കൊഴിഞ്ഞു പോകും.
അരിമ്പാറക്ക് ചുണ്ണാമ്പ് ചൂടാക്കി തുളസിയില അതിൽ ഇടുക. ഒരു ഈർക്കിൽ കൊണ്ട് ചെറുചൂടോടെ അരിമ്പാറയിൽ പുരട്ടുക. പാലുണ്ണിക്കും ഇതു തന്നെ.
പച്ച ഇഞ്ചി ചുട്ട് അരിമ്പാറയിൽ ഉരസുക.
അലക്കുകാരം ചുണ്ണാമ്പു ചേർത്ത് കുഴച്ച് അരിമ്പാറ മേൽ പുരട്ടുക. മാറും.
ആപ്പിൾ സിഡർ വിനിഗർ പഞ്ഞിയിൽ മുക്കി ഒരാഴ്ച്‌ച പുരട്ടുക.
അരിമ്പാറ മാറാൻ കള്ളിചെടിയുടെ കറയും കുന്തിരിക്കവും ചേർത്ത് പുരട്ടുക.
നാരങ്ങതോട് അരിമ്പാറ മേൽ ഉരസുക. ചൊറിച്ചിൽ ഉണ്ടെങ്കിൽ ഉപ്പ് കൂടെ പുരട്ടുക.
ആൽ മരത്തിൻ്റെ ഞാന്നു കിടക്കുന്ന വേരിൻ്റെ തൊലിയും ഇഞ്ചിയും ചേർത്ത് അരച്ചു പുരട്ടുക.
കശുവണ്ടിയുടെ കറപുരട്ടുക
കീഴാർനെല്ലിപാലിൽ അരച്ചു പുരട്ടുക. അരിമ്പാറ കൊഴിഞ്ഞു പോകും.