Updated on: 27 April, 2022 3:05 PM IST
വയറിളക്കത്തിന് വേനൽക്കാല പരിചരണവും ശ്രദ്ധയും; ശമനത്തിന് ഈ 5 നാട്ടുവൈദ്യങ്ങൾ

വേനൽക്കാലത്ത് കൂടുതലായും കണ്ടുവരുന്ന രോഗമാണ് വയറിളക്കം. അതായത് വേനൽക്കാലത്ത് അധികം എരിവുള്ള ഭക്ഷണം കഴിക്കുന്നതും സൂര്യപ്രകാശം കൂടുതൽ ഏൽക്കുമ്പോൾ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതും ഭക്ഷണം ശരിയായി ദഹിക്കാതിരിക്കുന്നതുമെല്ലാം വയറുവേദനക്ക് കാരണമാകുന്നു. ചീഞ്ഞ് പഴകിയ ആഹാര പദാർഥങ്ങൾ കഴിക്കുന്നതും വയറുവേദനയിലേക്ക് നയിച്ചേക്കും. ഇവയെല്ലാം ആമാശയത്തിൽ അസ്വസ്ഥത ഉണ്ടാകുകയും വയറിളക്കം ഉണ്ടാക്കുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ : രാവിലെ വെറും വയറ്റിൽ മല്ലിവെള്ളം കുടിയ്ക്കണമെന്ന് പറയുന്നു; എന്തുകൊണ്ട്?

എന്നാൽ ഇങ്ങനെ വയറിളക്കം ഉണ്ടാകുമ്പോൾ നിങ്ങൾക്ക് വീട്ടിൽ തന്നെ ചില പൊടിക്കൈകൾ (Home remedies) പ്രയോഗിക്കാവുന്നതാണ്. അതായത്, യാതൊരു പാർശ്വഫലവുമില്ലാതെ എങ്ങനെ വയറിളക്കത്തെ ഒഴിവാക്കാമെന്നതാണ് ചുവടെ വിവരിക്കുന്നത്.

വയറിളക്കത്തിനുള്ള വീട്ടുവൈദ്യങ്ങൾ

1. നാരങ്ങ-പുതിന വെള്ളം (Lemon- Mint Drink)

വയറിളക്കമുള്ളപ്പോൾ ലെമൺ ടീയും മറ്റും കുടിക്കാൻ മുത്തശ്ശിമാരും മുതിർന്നവരും പറയാറുണ്ട്. ഇതിനേക്കാൾ ഫലപ്രദമാണ് നാരങ്ങയും പുതിനയും ചേർത്തുള്ള പാനീയം.
നാരങ്ങയിൽ കാണപ്പെടുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വയറിളക്കത്തിന് പ്രതിവിധിയാണ്. ഔഷധഗുണങ്ങൾ അടങ്ങിയ പുതിനയിൽ ആന്റി വൈറൽ, ആൻറി ഫംഗൽ ഗുണങ്ങൾ സമ്പുഷ്ടമായി ഉൾക്കൊള്ളുന്നു. അതിനാൽ, നാരങ്ങയും പുതിനയും ചേർത്ത ചൂട് വെള്ളമോ, നാരങ്ങ- പുതിന ചായയോ കുടിക്കുന്നത് ദഹനരസങ്ങളുടെ ഒഴുക്ക് മെച്ചപ്പെടുത്തുകയും വയറിളക്കത്തിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.

2. ഇഞ്ചി (Ginger)

ഔഷധഗുണങ്ങൾക്ക് പേരുകേട്ട ഇഞ്ചി വയറുവേദന മുതൽ തലകറക്കം വരെയുള്ള പ്രശ്‌നങ്ങൾക്കുള്ള ഔഷധം കൂടിയാണ്. ഇഞ്ചി കഴിക്കുകയോ ഇഞ്ചി ചായ കുടിക്കുകയോ ചെയ്താൽ വയറ്റിലെ അസ്വസ്ഥതകൾക്ക് ആശ്വാസമേകും.

3. ഉപ്പ്-പഞ്ചസാര വെള്ളം (Salt- Sugar Drink)

വയറിളക്കം മൂലം ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാം. ശരീരത്തിൽ ജലാംശത്തിന്റെ അഭാവം ഉണ്ടെങ്കിൽ അതിന് ഒ.ആർ.എസ് കലക്കി കുടിക്കുന്നത് ഫലപ്രദമാണ്. അതുമല്ലെങ്കിൽ വയറിളക്കം ശമിപ്പിക്കുന്നതിനായി ഉപ്പും പഞ്ചസാരയും ചേർത്ത വെള്ളവും ഇടവിട്ട് ഇടവിട്ട് കുടിക്കുക.

4. മുള്ളങ്കി (Radish)

പോഷക ഘടകങ്ങളാൽ സമ്പന്നമായ മുള്ളങ്കി ദഹനം ശരിയായി നടക്കുന്നതിന് സഹായിക്കുന്നു. കൂടാതെ, വയറു വീർക്കുന്ന പ്രശ്‌നവും ഇതിലൂടെ കുറയ്ക്കാനാകും. മുള്ളങ്കി സലാഡിൽ ചേർത്ത് കഴിക്കുകയോ, അതുമല്ലെങ്കിൽ മുള്ളങ്കി വറുത്ത് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതോ വയറിളക്കം പോലുള്ള അസ്വസ്ഥകളിൽ നിന്ന് നിങ്ങൾക്ക് മോചനം തരും.

5. മാതളനാരകം (Pomegranate)

ധാരാളം ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഫലമാണ് മാതള നാരകമെന്ന് എല്ലാവർക്കുമറിയാം. വയറിളക്കത്തിന് ആശ്വാസം നൽകുന്നതിനും മാതളനാരങ്ങ നല്ലതാണ്. വയറിളക്കം ഉള്ളപ്പോൾ മാതളം ജ്യൂസ് ആക്കി കുടിക്കാം. കൂടാതെ, മാതളത്തിന്റെ ഇലകളും വയറിളക്കത്തിനെതിരെ ഫലപ്രദമാണെന്ന് ആയുർവേദം പറയുന്നു. കാരണം, മാതളനാരങ്ങയുടെ ഇലകൾ ജ്യൂസിലോ മറ്റോ ചേർത്ത് കുടിക്കുന്നതിലൂടെ അതിസാരം വേഗത്തിൽ സംഭവിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തനും പാലും ഒരുമിച്ച് കഴിക്കുന്നത് വയറിന് ദോഷം ചെയ്യും; എങ്ങനെ?

ഇതുകൂടാതെ, വയറിളക്കമുള്ളപ്പോൾ ലഘുവായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ചൂടുവെള്ളം കൂടുതലായി കുടിക്കുന്നതിനും ശ്രദ്ധിക്കുക.

English Summary: Summer Care Tips Against Diarrhea; Follow These 5 Home Remedies For Best Relief
Published on: 27 April 2022, 02:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now