1. Environment and Lifestyle

വയറുവേദനയ്ക്ക് ഈ രീതിയിൽ കായം എണ്ണ പുരട്ടുക, പെട്ടെന്ന് ആശ്വാസം ലഭിക്കും

കായം എണ്ണയാക്കി നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികം ഗുണഗണങ്ങളാണ് കായത്തിന്റെ എണ്ണയിൽ നിന്നും ലഭിക്കുന്നത്. ചതവ്, നീർവീക്കം മുതലായ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കായത്തിന്റെ എണ്ണ ഉപയോഗപ്രദമാണ്.

Anju M U

വെറുതേ രുചിയ്ക്കും മണത്തിനും മാത്രം ഉപയോഗിക്കുന്ന പദാർഥമല്ല കായം. ഒട്ടനവധി ആരോഗ്യഗുണങ്ങളും കായത്തിൽ അടങ്ങിയിരിക്കുന്നു. ഇംഗ്ലീഷിൽ അസാഫോറ്റിഡയെന്ന് അറിയപ്പെടുന്ന കായത്തിന്റെ മറ്റൊരു പേരാണ് ഹിംഗ. ഉദരരോഗങ്ങളെ പ്രതിരോധിക്കുന്നതിനും രക്തസമ്മർദം നിയന്ത്രിക്കാനുമെല്ലാം കായം ഉപയോഗപ്രദമാണ്.

ബന്ധപ്പെട്ട വാർത്തകൾ:  കായത്തിൻ്റെ ഗുണങ്ങൾ

ഇന്ത്യൻ അടുക്കളയിൽ പ്രാധാന്യമർഹിക്കുന്ന കായത്തിന് ആരോഗ്യ സംരക്ഷണത്തിലും വലിയ സ്ഥാനമുണ്ട്. പയറുവർഗങ്ങളിലും സാമ്പാർ, അച്ചാർ എന്നിവയിലെല്ലാം കായം വറുത്ത് പൊടിച്ച് ചേർക്കുന്നു. രുചിയിലും മണത്തിലും സവിശേഷമായ ഈ ആഹാരപദാർഥം വയറുവേദന, മലബന്ധം, ആർത്തവ വേദന, ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ എന്നിവയ്ക്കെല്ലാം ഫലപ്രദമായ പ്രതിവിധിയാണ്.

എന്നാൽ, കായം എണ്ണയാക്കി നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികം ഗുണഗണങ്ങളാണ് കായത്തിന്റെ എണ്ണയിൽ നിന്നും ലഭിക്കുന്നത്.
ചതവ്, നീർവീക്കം മുതലായ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കായത്തിന്റെ എണ്ണ ഉപയോഗപ്രദമാണ്. അസഫോറ്റിഡ എണ്ണ അഥവാ കായം എണ്ണയുടെ പ്രധാന നാല് ഔഷധ ഗുണങ്ങളാണ് ചുവടെ വിവരിക്കുന്നത്.
അസഫോറ്റിഡ എണ്ണയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കാണപ്പെടുന്നു. ചൊറിച്ചിലും പൊകച്ചിലും നീറ്റലുമുള്ള ശരീരഭാഗങ്ങളിൽ ഒരു ആയുർവേദ മരുന്നായി കായം എണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കും.
കൂടാതെ, ഈ എണ്ണ അസ്ഥി വേദനയ്ക്ക് ആശ്വാസം നൽകുന്നതിനും ഉത്തമമാണ്.
പൈൽസ് പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനും അസഫെറ്റിഡ എണ്ണയും അസഫെറ്റിഡ പേസ്റ്റും വളരെ ഗുണപ്രദമാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അസഫോറ്റിഡ എണ്ണ നിങ്ങൾക്ക് ദന്ത സംരക്ഷണവും ഉറപ്പ് നൽകുന്നു. പല്ലിലെ അസഹ്യമായ വേദനയിൽ നിന്ന് കായം എണ്ണ ആശ്വാസം നൽകുന്നു. ഇത് മോണ വീർക്കുന്നതിന് എതിരെയും തൊണ്ടവേദന, തൊണ്ടയിൽ കരകരപ്പ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം നൽകുന്നു. പല്ല് വേദനയും മറ്റുമുള്ളപ്പോൾ കായത്തിന്റെ എണ്ണ പല്ലുകളിൽ പുരട്ടുക. നിങ്ങൾക്ക് പല്ലുവേദനയിൽ നിന്ന് നല്ല ആശ്വാസം ലഭിക്കുന്നതായി മനസിലാകും.
മാനസിക പിരിമുറുക്കങ്ങളെയും, സമ്മർദത്തെയും കുറയ്ക്കാനും അസഫോറ്റിഡ ഓയിൽ സഹായിക്കുന്നു. നിങ്ങൾക്ക് ഉന്മേഷദായകമായ മാനസികാവസ്ഥ നൽകുന്നതിന് കായം എണ്ണയിലെ പോഷകഗുണങ്ങൾക്ക് സാധിക്കും. കായത്തിന്റെ എണ്ണ തലവേദനയും മൈഗ്രേനുമുള്ളപ്പോൾ തലയോട്ടിയിലും മറ്റും മസാജ് ചെയ്ത് പിടിപ്പിച്ചാൽ നല്ല ആശ്വാസം ലഭിക്കും.

കായം ആർത്തവ വേദനയിൽ നിന്നും ആശ്വാസം നൽകുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. നിങ്ങൾക്ക് അസഹനീയമായി ആർത്തവ വേദന അനുഭവപ്പെടുകയാണെങ്കിൽ, ഇതിൽ നിന്ന് മുക്തി നേടാൻ അസഫോറ്റിഡ ഓയിൽ ഉപയോഗിക്കാം. സാധാരണ വയറുവേദനയാണ് ഉള്ളതെങ്കിലും കായത്തിന്റെ എണ്ണ ഉപയോഗിച്ച് ശമനമുണ്ടാക്കാവുന്നതാണ്. അതായത് വയറുവേദന അനുഭവപ്പെടുമ്പോൾ അടിവയറ്റിൽ അസഫെറ്റിഡ ഓയിൽ പുരട്ടണം.

ബന്ധപ്പെട്ട വാർത്തകൾ: കായം വളർത്തി വിളവെടുക്കാം, പക്ഷെ അത്ര എളുപ്പമല്ല !

ശാരീരികാരോഗ്യത്തിനും കേശസംരക്ഷണത്തിനുമെല്ലാം മികച്ച പ്രതിവിധിയായ കായത്തിനൊപ്പം മഞ്ഞൾ,​ വെറ്റില എന്നിവ ചേർത്തുള്ള മിശ്രിതം തയ്യാറാക്കി എട്ടുകാലി കടിച്ചാൽ മരുന്നായി പ്രയോഗിക്കാവുന്നതാണ്.

English Summary: Apply Asafoetida Oil This Way To Get Relief From Stomach Ache

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds