വീണ്ടുമൊരു വേനൽക്കാലം എത്തിയിരിക്കുന്നു, ആരോഗ്യം നിലനിർത്താൻ ആവശ്യമായ എല്ലാ മുൻകരുതലുകളും പാലിക്കേണ്ട ഒരു സമയമാണിത്. വേനൽക്കാലം ആരംഭിക്കുന്നതോടെ ഭക്ഷണത്തിലും ജീവിതരീതിയിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. വർഷത്തിലെ ചൂട് കൂടിയ ഈ സമയത്ത് കൂടുതൽ വെള്ളം കുടിക്കുന്നതും, ആരോഗ്യത്തോടെ ഇരിക്കുന്നതും ഭാരം കുറഞ്ഞതും മൃദുവായതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും വളരെ നല്ലതാണ്.
വേനലകാലത്തു നന്നായി ഭക്ഷണം കഴിക്കുകയും, ബ്രോഡ് സ്പെക്ട്രം സൺസ്‌ക്രീൻ പുരട്ടുകയും, സൂര്യാഘാതം ഏൽക്കാതിരിക്കാൻ മുഖം മറയ്ക്കുകയും വേണം. വേനൽ ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ നമ്മളിൽ ഭൂരിഭാഗവും പേരും ഐസ്ക്രീമുകളിലേക്കും കുൽഫികളിലേക്കും മറ്റ് കൂളറുകളിലേക്കും തിരിയുമ്പോൾ, വരും കാലത്ത് വരുത്തിയേക്കാവുന്ന ചില ആരോഗ്യ പ്രശനങ്ങൾ ഇല്ലാതിരിക്കാനായി ഇനി പറയുന്ന ഭക്ഷണ തെറ്റുകൾ ഒഴിവാക്കുന്നത് ഉചിതമാണ്.
വേനൽക്കാലത്തു ഒഴിവാക്കേണ്ട ചില ഭക്ഷണക്കാര്യങ്ങളെക്കുറിച്ച് അറിയാം.
1) ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാത്തത്
വേനൽക്കാലം മാത്രമല്ല, എല്ലാ സീസണിലും വേണ്ടത്ര വെള്ളം കുടിക്കണം. ഇത് വേനൽക്കാലത്തു സംഭവിക്കുന്ന നിർജ്ജലീകരണം ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. ശരീരത്തിന് ധാരാളം വെള്ളം ആവശ്യമാണ്. വേനൽക്കാലത്ത് കൂടുതൽ വെള്ളവും മറ്റ് ആരോഗ്യകരമായ ജ്യൂസുകളും ദ്രാവകങ്ങളും, ഭക്ഷണത്തിൽ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ് എന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
2) ഉപ്പിട്ട ലഘുഭക്ഷണം കഴിക്കരുത്
ധാരാളം ഉപ്പിലിട്ട ലഘുഭക്ഷണങ്ങൾ കഴിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, വേനൽക്കാലത്ത് ഇത് കഴിക്കാനുള്ള മോശം സമയമാണ്. ഉപ്പിലിട്ട ഭക്ഷണ പദാർത്ഥങ്ങൾ, പ്രത്യേകിച്ച് പാക്കേജുചെയ്ത ചിപ്സ്, കുക്കികൾ എന്നിവ കഴിക്കുമ്പോൾ, ശരീരത്തിലെ ഉപ്പിന്റെ അംശം നേർപ്പിക്കാൻ ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്തണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെയാണ് ശരീരത്തിന് കൂടുതൽ കൂടുതൽ വെള്ളം ആവശ്യമായി വരുന്നത്.
3) ഉയർന്ന കലോറി അടങ്ങിയ പാനീയങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം
ഉയർന്ന കലോറി അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. നാരങ്ങാ വെള്ളം അല്ലെങ്കിൽ പുതിനയില, ഇഞ്ചി നീര്, നാരങ്ങ നീര് എന്നിവ ചേർത്തുണ്ടാക്കിയ പ്രകൃതിദത്ത കൂളറുകൾ കുടിക്കാനായി തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
4) ക്രാഷ് ഡയറ്റ് ചെയ്യുന്നത് ഒഴിവാക്കുക
വേനൽക്കാലത്ത് ക്രാഷ് ഡയറ്റ് ചെയ്യുന്നത് ഒഴിവാക്കുക. ഇത് വേനൽക്കാലത്തു ചെയ്യുന്നത് വഴി ഒഴിഞ്ഞ വയറ്റിൽ തലകറക്കം വരാൻ സാധ്യതയുണ്ട്.
5) സീസണൽ പഴങ്ങൾ അവഗണിക്കരുത്
ഓരോ സീസണൽ പഴത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. വർഷത്തിലെ ഈ സമയത്ത് ലഭിക്കുന്ന തണ്ണിമത്തൻ, മാമ്പഴം തുടങ്ങിയ സീസണൽ പഴങ്ങൾ കഴിക്കാതിരിക്കരുത്. വേനൽക്കാലം ആരംഭിച്ചതിനാൽ, ബുദ്ധിപരമായ ജീവിതശൈലി തിരഞ്ഞെടുക്കുകയും, ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: Tomato ketchup: ടൊമാറ്റോ കെച്ചപ്പ് അധികം കഴിക്കുന്നത് ഒഴിവാക്കണം, ആരോഗ്യത്തിനു ഹാനികരം!!!