സൂര്യന്റെ ദോഷകരമായ കിരണങ്ങൾ, ചർമത്തിൽ അമിതമായി എക്സ്പോഷർ ചെയ്യുന്നതുമൂലം ചർമം ഉഷ്ണത്താൽ ചുവന്നതായി കാണപ്പെടുന്നതാണ് സൺബേൺ. നിരന്തരമായ പരിചരണം ഇല്ലെങ്കിൽ ചൂടുള്ള മാസങ്ങളിൽ പല പല ചർമ്മപ്രശ്നങ്ങളും ഉണ്ടാവാൻ കാരണമാകുന്നു. ഇന്ത്യയുടെ ദേശിയ തലസ്ഥാനത്തു, അടുത്ത രണ്ട് ദിവസത്തേക്ക് നേരിയ ചൂട് തരംഗം ഉണ്ടാകുമെന്ന് ഏപ്രിൽ 16 ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. താപനിലയിലെ പെട്ടെന്ന് ഉണ്ടാകുന്ന വർദ്ധനവ് ഒരു വ്യക്തിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു.
വേനൽ ചൂടിൽ എക്സ്പോഷർ ചെയ്യുന്നത് ചാർമത്തിൽ ടാനിംഗിന് മാത്രമല്ല, പല കേസുകളിലും, ചർമ്മത്തിന്റെ വീക്കം ഉൾപ്പെടുന്ന സൂര്യതാപം വരെ ഉണ്ടായേക്കാം. സൂര്യന്റെ ഹാനികരമായ UV, IR രശ്മികളോട് അമിതമായി സമ്പർക്കം പുലർത്തുന്നതാണ് സൂര്യതാപത്തിനുള്ള പ്രധാന കാരണം. സൂര്യാഘാതം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം സൂര്യപ്രകാശമേൽക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ്, മിക്ക സാഹചര്യത്തിലും ഇത് ഒരു പ്രായോഗിക പരിഹാരമാകില്ല. സൂര്യപ്രകാശം ദീർഘനേരം എക്സ്പോഷർ ചെയ്യുന്നതിന്റെ ഫലമായി സൂര്യാഘാതം വളരെ വേഗത്തിൽ സംഭവിക്കുന്നതാണ്. ആവർത്തിച്ചുള്ള എക്സ്പോഷർ ചർമ്മത്തിലെ ചുളിവുകൾ, കറുത്ത പാടുകൾ, ചർമ്മ കാൻസർ തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
സൂര്യാഘാതം എങ്ങനെ ഒഴിവാക്കാം
1. പ്രത്യേകിച്ച് രാവിലെ 11 നും വൈകുന്നേരം 4 നും ഇടയിൽ സൂര്യപ്രകാശം ചർമത്തിൽ പതിക്കാതിരിക്കാൻ പരമാവധി, ചൂടുള്ള സാഹചര്യത്തിൽ പുറത്തിറങ്ങാതിരിക്കുക.
2. ചർമ്മത്തിൽ സൂര്യന്റെ ദോഷകരമായ കിരണങ്ങൾ പതിക്കാതിരിക്കാൻ ഇളം നിറമുള്ളതും അയഞ്ഞതും ഫുൾകൈയുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.
3. സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. UVA, UVB, IR രശ്മികളിൽ നിന്ന് സംരക്ഷണം നൽകുന്ന ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കുക.
4. പുറത്തുപോകുമ്പോൾ ഓരോ മൂന്നു മണിക്കൂറിലും സൺസ്‌ക്രീൻ വീണ്ടും പുരട്ടുക.
5. വെയിൽ സമയങ്ങളിൽ ബീച്ചിൽ പോകുമ്പോൾ ജാഗ്രത പാലിക്കുക. ചർമ്മത്തിൽ സൂര്യന്റെ ദോഷകരമായ കിരണങ്ങൾ പതിക്കുന്നതോടൊപ്പം സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ട്.
6. കണ്ണുകളുടെ ആരോഗ്യത്തിനു സൺഗ്ലാസ്സ് ഉപയോഗിക്കാം, മുഖം കോട്ടൺ ന്റെ തുണിയോ, ഷാളോ ഉപയോഗിച്ച് മറയ്ക്കാം.
വേനലകാലത്ത്, ആരോഗ്യം നിലനിർത്താൻ പാലിക്കേണ്ടത് എന്തൊക്കെയാണ്?
1. ധാരാളം വെള്ളം കുടിച്ച് സ്വയം ജലാംശം നിലനിർത്തേണ്ടത് അനിവാര്യമാണ്.
2. മോരു വെള്ളം, നാരങ്ങ വെള്ളം, പുതിന വെള്ളം, തേങ്ങാ വെള്ളം, തുടങ്ങിയ ജലാംശം നൽകുന്ന പാനീയങ്ങൾ കുടിക്കാൻ പല പോഷകാഹാര വിദഗ്ധരും ശുപാർശ ചെയ്യുന്നു.
3. ഔട്ട്ഡോർ ആക്ടിവിറ്റി ചെയ്യുന്നവരാണെങ്കിൽ, തിരിച്ചെത്തിയാൽ ഉടൻ തന്നെ മുഖവും മറ്റ് ശരീരഭാഗങ്ങളിലും ഐസ് വെള്ളം കൊണ്ട് തുടയ്ക്കുക.
4. ഇങ്ങനെ ചെയുന്നത് ചർമ്മത്തിന് തൽക്ഷണ ആശ്വാസം നൽകും.
ബന്ധപ്പെട്ട വാർത്തകൾ: ശുദ്ധമായ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും