1. News

രാജ്യത്തു ചൂട് ഇനിയും കൂടും, മിക്ക സ്ഥലങ്ങളിലും സാധാരണ താപനിലയ്ക്ക് മുകളിൽ ഉയരാൻ സാധ്യത!

2023-ൽ രാജ്യത്തു സാധാരണ വേനൽക്കാലത്തേക്കാൾ ചൂട് പ്രതീക്ഷിക്കുന്നതായി വിദഗ്ദ്ധർ അറിയിച്ചു, മാർച്ച് മാസത്തിന്റെ അവസാന വാരത്തിൽ ഇന്തോ-ഗംഗാ സമതലങ്ങളിലും, കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഉയർന്ന തലത്തിൽ അറിയിച്ചു.

Raveena M Prakash
Temperature will rise more, most places of India will face the same regarding climate
Temperature will rise more, most places of India will face the same regarding climate

രാജ്യത്തു ഈ വർഷം, സാധാരണ വേനൽക്കാലത്തേക്കാൾ ചൂട് പ്രതീക്ഷിക്കുന്നതായി വിദഗ്ദ്ധർ അറിയിച്ചു. മാർച്ച് മാസത്തിന്റെ അവസാന വാരത്തിൽ ഇന്തോ-ഗംഗാ സമതലങ്ങളിലും, കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും, താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ ചേർന്ന താപനില അവലോകന യോഗത്തിൽ, വടക്കുകിഴക്കൻ, കിഴക്ക്, മധ്യ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും സാധാരണ താപനിലയേക്കാൾ ഉയർന്ന താപനില ഉണ്ടാകുമെന്ന് IMD വെളിപ്പെടുത്തി.

വേനൽക്കാലത്തേക്കുള്ള തയ്യാറെടുപ്പും, ലഘൂകരണ നടപടികളും അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തെ IMD അറിയിച്ചു. സാധാരണ വേനൽക്കാലത്തേക്കാൾ ചൂട് ഈ വർഷം പ്രതീക്ഷിക്കുന്നതിനാൽ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, താപനിലയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാൻ വേണ്ടത്ര സജ്ജരായിരിക്കേണ്ടതുണ്ടെന്ന് കാബിനറ്റ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളെക്കുറിച്ചും, മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിലെ താപനില വീക്ഷണത്തെക്കുറിച്ചും IMD ചർച്ചയിൽ അവതരണം നടത്തി. മാർച്ച് രണ്ടാം വാരത്തെ കാലാവസ്ഥ പ്രവചനവും നൽകി. തെക്കൻ പെനിൻസുലർ ഇന്ത്യ ഒഴികെയുള്ള രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില സാധാരണയേക്കാൾ കൂടുതലായിരിക്കും. എന്നിരുന്നാലും മാർച്ച് മാസത്തിൽ കാര്യമായ ഉഷ്ണതരംഗങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും IMD അറിയിച്ചു.

റാബി വിളയുടെ അവസ്ഥ സാധാരണ നിലയിലാണെന്നും ഗോതമ്പിന്റെ ഉത്പാദനം 112.18 മെട്രിക് ടൺ പ്രതീക്ഷിക്കുന്നതായും കൃഷി, കർഷക ക്ഷേമ വകുപ്പ് സെക്രട്ടറി അറിയിച്ചു. 2021 ജൂലൈയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങളെക്കുറിച്ചുള്ള ദേശീയ കർമ്മ പദ്ധതി (NAP-HRI), ചൂട് തരംഗം, ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ, അവയുടെ മാനേജ്മെന്റ് എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ വിശദീകരിക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ സെക്രട്ടറിയും ഈ യോഗത്തിൽ പങ്ക് ചേർന്നു. അവശ്യ മരുന്നുകൾ, ഇൻട്രാവണസ് ഫ്ലൂയിഡുകൾ, ഐസ് പായ്ക്കുകൾ, ഒആർഎസ്, കുടിവെള്ളം എന്നിവയുടെ കാര്യത്തിൽ ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യാൻ അദ്ദേഹം സംസ്ഥാനങ്ങളെ ഉപദേശിച്ചു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ (വനം) കാട്ടുതീ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തന പദ്ധതിയും തയ്യാറെടുപ്പും വിശദീകരിച്ചു.

ആഭ്യന്തര മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നടത്തിയ ശ്രമങ്ങൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരിക്കുകയും, താപ തരംഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള ദേശീയ മാർഗ്ഗനിർദ്ദേശങ്ങൾ 2016 ൽ പുറപ്പെടുവിക്കുകയും 2017 ലും 2019 ലും പരിഷ്കരിച്ചതായും അറിയിച്ചു. 2023 മാർച്ചോടെ പവർ പ്ലാന്റുകളിലെ എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത പവർ സെക്രട്ടറി ഊന്നിപ്പറഞ്ഞു. ക്യാപ്റ്റീവ് പവർ പ്ലാന്റുകൾ വഴി കൽക്കരി ഉൽപ്പാദനം വർധിപ്പിക്കാൻ പഞ്ചാബിനോടും രാജസ്ഥാനോടും അദ്ദേഹം അഭ്യർത്ഥിച്ചു. കുടിവെള്ളം, ശുചീകരണം, ജലവിഭവം, നദി വികസനം, ഗംഗാ പുനരുജ്ജീവനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാർ കുടിവെള്ളം, ജലസേചനം, കാലിത്തീറ്റ എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വിശദീകരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഹരിയാന: വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കാത്തതിന് പ്രോത്സാഹനമായി, കർഷകർക്ക് 10.86 കോടി രൂപ നൽകുമെന്ന് സർക്കാർ

English Summary: Temperature will rise more, most places of India will face the same regarding climate

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds