Updated on: 14 September, 2020 4:09 PM IST
മധുരക്കിഴങ്ങ്. ചെടിയായും പച്ചക്കറി വിഭവമായും നമുക്ക് ഇതിനെ ഉപയോഗപ്പെടുത്താം.

മധുരക്കിഴങ്ങ് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. കപ്പ വർഗം ഇഷ്ടപ്പെടുന്ന ആർക്കും ഇഷ്ടമാകും ഒരല്പം മധുരമുള്ള ഈ കപ്പയെ. ഇതിന്റെ കിഴങ്ങുപോലെ തന്നെ ഭക്ഷ്യയോഗ്യമാണ് ഇലയും. കിഴങ്ങ് കറികളിലും, കട് ലറ്റ് ഉണ്ടാക്കുവാനും , പുഴുങ്ങിയും കഴിക്കാവുന്നതാണ്.ഇലയാണെങ്കിലോ തോരൻ ആക്കി കഴിക്കാം. ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതും മൂന്ന് മുതൽ 4 മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതുമാണ് മധുരക്കിഴങ്. ഒട്ടും പരിചരണവും വേണ്ട.
ഇരുപതിൽ കൂടുതൽ വിഭാഗങ്ങൾ ഇന്ന് ലഭ്യമാണങ്കിലും പലതിനെയും തെറ്റിദ്ധരിപ്പിക്കപ്പെട്ട നിലയിൽ തൂക്കി ഇടുന്ന ചെടിയായും ചീരയായുമൊക്കെയാണ് പ്രചരിപ്പിക്കപ്പെടുന്നത്.

പച്ചക്കറി കൃഷി ചെയ്യുന്ന ആരുടേയും വീട്ടിൽ വച്ച് പിടിപ്പിക്കേണ്ട ഒന്നാണ് ഈ മധുരക്കിഴങ്ങ്. ചെടിയായും പച്ചക്കറി വിഭവമായും നമുക്ക് ഇതിനെ ഉപയോഗപ്പെടുത്താം.സാധാരണയായി നാം ഇതിന്റെ കിഴങ്ങാണ് പുഴുങ്ങി കഴിക്കുന്നത്. ഒപ്പം കറികളിൽ ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ വളരെയേറെ ഔഷധ പ്രാധാന്യമുള്ളതാണ് ഇതിന്റെ ഇല . തോരനായും കറിയായും കുറഞ്ഞ അളവിൽ സലാഡിലും ഉപയോഗിക്കാം.

മധുര കിഴങ്ങ് ഇല പ്രമേഹ രോഗികൾക്ക് മികച്ച ഒരു ഭക്ഷണമാണ്.


മധുര കിഴങ്ങ് ഇല പ്രമേഹ രോഗികൾക്ക് മികച്ച ഒരു ഭക്ഷണമാണ്. അത് പോലെ സിരകളിലും രക്തകുഴലുകളിലേയും വീക്കം കുറച്ച് ഹൃദയരോഗ സാധ്യത കുറയ്ക്കുന്നതോടൊപ്പം രക്ത സമർദ്ധവും നിയന്ത്രിക്കുന്നു.Sweet potato leaves are an excellent food for diabetics. It also reduces inflammation in the veins and blood vessels, reduces the risk of heart disease and regulates blood pressure.

ആന്റി ഓക്സിഡൻറ് സംമ്പുഷ്ടമായതിനാൽ ഫ്രീ റാഡിക്കൽ കോശ വ്യാപനം തടയുന്നു. അത് മൂലം കാൻസറന്നെ രോഗത്തെ ചെറുക്കാനും സാധിക്കുന്നു. പ്ലേറ്റ്ലെറ്റ് .കൗണ്ട് വർദ്ധനവിന് മധുര കിഴങ്ങ് ഇലയും കിഴങ്ങും ഒരുപോലെ ഗുണം ചെയ്യുന്നു.

അപകട സമയങ്ങളിൽ ഉണ്ടാകുന്ന മുറിവുകളിലൂടെ അമിതമായി പോകുന്ന രക്തത്തെ പെട്ടന്ന് കട്ടപിടിപ്പിക്കാൻ സഹായിക്കുന്നു. പ്രായമായവരിൽ കണ്ട് വരുന്ന തിമിരത്തെ തടയാൻ ഇതിലടങ്ങിയ ല്യൂട്ടൻ സഹായിക്കുന്നു. ഇത് ഒരു ആന്റി ഓക്സിഡന്റായും പ്രവർത്തിക്കുന്നു.

സ്ത്രീകളുടെ അർത്തവ സമയത്തെ വേദനയെ ഫലപ്രദമായി തടയുകയും ഓസ്റ്റിയോപൊറോസിസ് രോഗത്തെ ചെറുക്കുകയും ചെയ്യുന്നു. മസ്തിഷ്ക ആരോഗ്യത്തെ സംരക്ഷിക്കുന്നതോടെപ്പം ആരോഗ്യമുള്ള ചർമ്മവും മുടിയും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കൊത്തമല്ലിയുടെ ഔഷധഗുണങ്ങൾ

#Leaves#medicinal#agriculture#Krishi

English Summary: Sweet potato leaves are of great medicinal value. kjkbbsep14
Published on: 14 September 2020, 03:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now