Updated on: 26 March, 2021 6:14 PM IST
പ്രമേഹ നിയന്ത്രണത്തിന് മധുരതുളസി ചായയാണ് ഉപയോഗിക്കേണ്ടത്.

പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നത്.

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുളള ഒരു ചെടിയാണ് സ്റ്റീവിയ അല്ലെങ്കില്‍ മധുരതുളസി. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ് ഇവ.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നു

ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഉപയോഗിക്കുന്ന വിധം– പ്രമേഹ നിയന്ത്രണത്തിന് മധുരതുളസി ചായയാണ് ഉപയോഗിക്കേണ്ടത്.

ചൂടുവെള്ളത്തിലേക്ക് മധുരതുളസി ഇലകളിട്ട് 5-7 മിനുട്ട് തിളപ്പിക്കുക. ഇപ്പോള്‍ മധുരതുളസി ചായ തയ്യാറായി. ഇത് ദിവസം രണ്ടു മൂന്നു നേരമായി കുടിച്ചാല്‍ മതി. (ശ്രദ്ധിക്കുക- രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവില്‍ കുറവുള്ളവര്‍ ഒരു കാരണവശാലും ഇത് കുടിക്കരുത്)

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും

ബ്രസീലിയന്‍ ജേര്‍ണല്‍ ഓഫ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും.

അതേസമയം ഒന്നു രണ്ടു വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാത്രമെ ഫലം കണ്ടു തുടങ്ങുകയുള്ളു. ഉപയോഗിക്കേണ്ടവിധം-പ്രമേഹത്തിന്‍റെ കാര്യത്തിലെന്നപോലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മധുര തുളസി ചായയായാണ് കുടിക്കേണ്ടത്.

താരനും മുഖക്കുരവും ഇല്ലാതാക്കും

മധുരതുളസിയുടെ മറ്റൊരു വലിയ ആരോഗ്യഗുണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മധുര തുളസിയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ബാക്‌ടീരിയല്‍, ആന്‍റി ഫംഗല്‍,ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്.

മുടികൊഴിച്ചില്‍ തടയാനും, മധുരതുളസിയുടെ പച്ചയില ഏറെ ഫലപ്രദമാണ്.

ഉപയോഗിക്കേണ്ടവിധം

നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഷാംപൂവിലേക്ക്, മധുരതുളസി ഇലയുടെ സത്ത് കുറച്ചു തുള്ളി ചേര്‍ക്കുക. ഇത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മുഖക്കുരുവിന്, മധുരതുളസി ഇല നന്നായി അരച്ചെടുത്ത് കുഴമ്പ് പരുവത്തിലാക്കി, മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് കുഴുകി കളയാന്‍ മറക്കരുത്. ഇത് പതിവായി ഉപയോഗിക്കാന്‍ മറക്കരുത്.

ശരീരഭാരം കുറയ്‌ക്കാന്‍

ശരീരഭാരം കുറയ്‌ക്കാന്‍ മധുര തുളസി ഉത്തമ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്‌ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

English Summary: Sweet thulasi can be used instead of sugar
Published on: 26 March 2021, 05:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now