രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. ഇത് രക്തത്തിന്റെ സുഗമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ അറ സങ്കോചിച്ച് രക്തത്തെ ധമനീയിലേയ്ക്ക് തള്ളി വിടുമ്പോഴുണ്ടാകുന്ന രക്തസമ്മർദ്ദത്തെ സിസ്റ്റോളിക് രക്തസമ്മർദ്ദം എന്നും ഹൃദയം വികസിച്ച് രക്തം നിറയുമ്പോൾ ഉണ്ടാകുന്ന ധമനീമർദ്ദത്തെ ഡയസ്റ്റോളിക് മർദ്ദം എന്നും വിളിക്കുന്നു.
ഉയർന്ന രക്തസമ്മര്‍ദ്ദം സൈലൻറ് കില്ലേഴ്‌സിൽ ഉൾപ്പെടുത്തിയ ഒരു അസുഖമാണ്. വലിയ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തുടങ്ങുന്ന ഈ രോഗം ശരിയായ രീതിയിൽ ചികിൽസിച്ചില്ലെങ്കിൽ മാരകമായി തീരുന്നു. അതിനാൽ ഇതിൻറെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: അമിതമായ ഉപ്പ് നമ്മുടെ ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു?
രക്തസമ്മര്‍ദ്ദമുള്ളവർ ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് മറ്റുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വ്യക്തിയെ എത്തിച്ചേക്കാം.
തിരിച്ചറിയാൻ പറ്റായ തന്നെയാണ് രോഗം സങ്കീര്‍ണമാക്കുന്നത്. ആ അവസ്ഥ വരെ കാത്തിരിക്കാതെ കൃത്യമായ ഇടവേളകളില്‍ ബിപി പരിശോധിച്ച് ഇല്ലെന്ന് ഉറപ്പുവരുത്തണം.
രണ്ടാമതായി, അപകടകരമാംവിധം ബിപിയില്‍ വ്യതിയാനം സംഭവിക്കുമ്പോള്‍ അത് തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. ഇതിന് രക്തസമ്മര്‍ദ്ദം അധികരിക്കുമ്പോള്‍ ശരീരം അത് സൂചിപ്പിക്കാന്‍ നല്‍കുന്ന ലക്ഷണങ്ങളെ കുറിച്ച് ധാരണ വേണം. അത്തരത്തില്‍ ബിപി അസാധാരണമാം വിധം ഉയരുമ്പോള്‍ കണ്ടേക്കാവുന്ന ചില ലക്ഷണങ്ങള്‍ നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവനപഹരിക്കുന്ന ഈ സൈലൻറ് കില്ലേഴ്‌സിനെ അറിഞ്ഞിരിക്കാം
കഠിനമായ തലവേദന, തളര്‍ച്ച അനുഭവപ്പെടുക, കാഴ്ച മങ്ങുക, സംസാരിക്കാന്‍ കഴിയാതിരിക്കുക, നടക്കാന്‍ സാധിക്കാതിരിക്കുക, ശ്വാസതടസം നേരിടുക, നെഞ്ചുവേദന, എന്നിവയാണ്.
ബിപി ഉള്ളവരാണെങ്കില്‍ വീട്ടില്‍ തന്നെ കൃത്യമായ ഇടവേളകളില്‍ അത് പരിശോധിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുന്നതാണ് ഉചിതം. അതോടൊപ്പം ഡയറ്റ് പോലുള്ള കാര്യങ്ങളിലും ചിട്ടയാകാം. സാധാരണഗതിയില്‍ 90/60 mmHg മുതല്‍ 120/80 mmHg വരെയാണ് നോര്‍മല്‍ ബിപി റീഡിംഗ് വരിക. ഇത് 140/90 mmHg യിലോ അതിലു കൂടിയ നമ്പറിലേക്കോ കടന്നാല്‍ തീര്‍ച്ചയായും വൈദ്യസഹായം തേടേണ്ടതാണ്. എണ്‍പതിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ 150/90 mmHg ആണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമായി കണക്കാക്കപ്പെടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സ്ട്രോക്ക് : ഈ ലക്ഷണങ്ങൾ കരുതിയിരിക്കൂ