1. Health & Herbs

ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവനപഹരിക്കുന്ന ഈ സൈലൻറ് കില്ലേഴ്‌സിനെ അറിഞ്ഞിരിക്കാം

സൈലൻറ് കില്ലേഴ്‌സ് എന്ന് ഉദ്ദേശിക്കുന്നത് പ്രത്യേകിച്ച് ലക്ഷണങ്ങളോ, മുന്നറിയിപ്പോ ഒന്നുമില്ലാതെ ചില രോഗങ്ങൾ നമ്മുടെ ജീവനെ അപായപ്പെടുത്താറുണ്ട്. അത്തരം രോഗങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ചില രോഗങ്ങള്‍ നമ്മെ കീഴ്‌പ്പെടുത്തുന്നത്‌ നാം അറിയാതെ പോകുന്നു. പ്രത്യേകിച്ചും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുന്ന അസുഖങ്ങള്‍. ഇത്തരം രോഗങ്ങളെ 'സൈലന്റ് കില്ലേഴ്സ്' എന്നാണ് വിളിക്കുന്നത്.

Meera Sandeep
Know about these Silent Killers who take our lives, if proper care is not taken
Know about these Silent Killers who take our lives, if proper care is not taken

സൈലൻറ് കില്ലേഴ്‌സ് എന്ന് ഉദ്ദേശിക്കുന്നത് പ്രത്യേകിച്ച് ലക്ഷണങ്ങളോ, മുന്നറിയിപ്പോ ഒന്നുമില്ലാതെ ചില രോഗങ്ങൾ നമ്മുടെ ജീവനെ അപായപ്പെടുത്താറുണ്ട്. അത്തരം രോഗങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ചില രോഗങ്ങള്‍ നമ്മെ കീഴ്‌പ്പെടുത്തുന്നത്‌ നാം അറിയാതെ പോകുന്നു. പ്രത്യേകിച്ചും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുന്ന അസുഖങ്ങള്‍. ഇത്തരം രോഗങ്ങളെ 'സൈലന്റ് കില്ലേഴ്സ്' എന്നാണ് വിളിക്കുന്നത്.

* ഹൃദയധമനികള്‍ ചുരുങ്ങി വരുന്ന ഒരു അസുഖമാണ് 'കൊറോണറി ആര്‍ട്ടറി ഡിസീസ്'.  ഹൃദയത്തെ ബാധിക്കുന്ന ചെറുതും വലുതുമായ രോഗങ്ങള്‍ മുതല്‍ ഹൃദയാഘാതം വരെയുള്ള അവസ്ഥയിലേക്ക് ഇതെത്തിക്കാം.   ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകള്‍ കൃത്യമായി നടത്താത്തവരില്‍ വൈകി അറിയുന്നൊരു രോഗമാണിത്. മിക്കവാറും സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ മാത്രമാണ് രോഗം കണ്ടെത്തപ്പെടാറ്. ആരോഗ്യകരമായ ജീവിതരീതി തീര്‍ച്ചയായും ഒരു പരിധി വരൈങ്കിലും ഈ രോഗത്തെ തടയും.

എള്ളെണ്ണ ഹൃദയ പേശികള്‍ക്ക് ബലം നല്കുന്നു

* ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഈ പട്ടികയില്‍ വരുന്ന മറ്റൊരു രോഗമാണ്. ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല എന്നതിനാല്‍ തന്നെ ബിപിയുള്ളത് അറിയാതെ പോകാന്‍ സാധ്യതകളേറെയാണ്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗൗരവതരമായ പ്രശ്നങ്ങള്‍ ബിപി മൂലം സംഭവിക്കാം. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധന നടത്തി ബിപിയുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കുന്നതിലൂടെയും ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്നതിലൂടെയും ഈ അപകടത്തെ നമുക്ക് അകറ്റിനിര്‍ത്താം.

* ജീവിതശൈലീരോഗങ്ങളില്‍ ഏറ്റവും സാധാരണമായി നാം കണക്കാക്കുന്ന ഒന്നാണ് പ്രമേഹം അഥവാ 'ഷുഗര്‍'. ടൈപ്പ്-1 , ടൈപ്പ്- 2 എന്നിങ്ങനെ രണ്ട് തരം പ്രമേഹങ്ങളുണ്ട്. ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുന്നു എന്നതിനാല്‍ തന്നെ പ്രമേഹവും നേരത്തേ പറഞ്ഞത് പോലെ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. എന്നാല്‍ പിന്നീട് ഹൃദയം, വൃക്കകള്‍, കണ്ണുകള്‍ എന്നീ അവയവങ്ങളെയെല്ലാം ഗൗരവതരമായ രീതിയില്‍ ബാധിക്കപ്പെടാന്‍ പ്രമേഹം ഇടയാക്കുന്നു. ജീവിതശൈലീരോഗങ്ങളുണ്ടോയെന്നത് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച്  ഉറപ്പുവരുത്തുക മാത്രമേ ഇതിന് പ്രതിവിധിയായിട്ടുള്ളൂ. പ്രമേഹമുണ്ടെന്ന് കണ്ടെത്തിയാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡയറ്റ് അടക്കമുള്ള ജീവിതരീതി മെച്ചപ്പെടുത്തുകയും വേണം.

അമിത രക്തസമ്മർദ്ദം ഉള്ളവർ കഴിക്കേണ്ടതും അല്ലാത്തതുമായ ഭക്ഷണങ്ങൾ

* എല്ല് തേയ്മാനം അഥവാ 'ഓസ്റ്റിയോപോറോസിസ്' എന്ന രോഗമാണ് മറ്റൊരു നിശബ്ദഘാതകന്‍. ഇതും പലപ്പോഴും ഗുരുതരമായ പൊട്ടലോ പരിക്കോ ഏറ്റ ശേഷമാണ് മിക്കവരും തിരിച്ചറിയുന്നത്. എന്നാല്‍ അപ്പോഴേക്ക് സമയം ചികിത്സിച്ച് സുഖപ്പെടുത്താന്‍ സമയം വൈകിക്കാണും. കാത്സ്യം, വൈറ്റമിന്‍-ഡി പോലുള്ള ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും, എല്ലുകളെയും പേശികളെയും ബലപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ പതിവായി ചെയ്യുന്നതും എല്ലാം എല്ല് തേയ്മാനത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.

* നിങ്ങളില്‍ പലരും 'സ്ലീപ് അപ്നിയ' എന്ന് കേട്ടുകാണും. വളരെ ഗൗരവമുള്ള ഒരു ഉറക്കപ്രശ്നമാണിത്. അടിസ്ഥാനപരമായി ശ്വാസഗതിയിലാണ് ഈ രോഗാവസ്ഥയില്‍ വ്യതിയാനം വരുന്നത്. ഉറങ്ങുമ്പോള്‍ ശ്വാസം നേരാംവണ്ണം എടുക്കാന്‍ കഴിയാത്ത സാഹചര്യവും ഇതുവഴി ഉറക്കം കൃത്യമാകാത്ത അവസ്ഥയുമുണ്ടാകുന്നു. ഇത്തരക്കാരില്‍ ഉറക്കത്തില്‍ വായിലൂടെ ശ്വാസമെടുക്കുന്നതിനാല്‍ കൂര്‍ക്കംവലിയും പതിവായിരിക്കും. 'സ്ലീപ് അപ്നിയ'യും ഒരു നിശബ്ദഘാതകന്‍ തന്നെയാണ്. സ്ട്രോക്ക് (പക്ഷാഘാതം) പോലുള്ള പ്രശ്നങ്ങള്‍ മൂലം പെടുന്നനെ ഉറക്കത്തില്‍ മരണം സംഭവിക്കാനുള്ള സാധ്യതകള്‍ പോലും ഈ അവസ്ഥയിലുണ്ടാകാം. ഇതിന് സമയബന്ധിതമായ ചികിത്സ തേടുകയാണ് ഉചിതം.

* കരള്‍വീക്കം അഥവാ 'ഫാറ്റി ലിവര്‍ ഡിസീസ്' ആണ് മറ്റൊരു 'സൈലന്റ് കില്ലര്‍'. രണ്ട് തരം കരള്‍വീക്കമുണ്ട്. ഒന്ന് മദ്യപാനം മൂലമുണ്ടാകുന്നതാണ്. അടുത്തത് പാരമ്പര്യം അടക്കം പല ഘടകങ്ങള്‍ മൂലമുണ്ടാകുന്നതും. രണ്ടിലും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കനാണ് സാധ്യതകളേറെയുള്ളത്. ഇത് പിന്നീട് 'ലിവര്‍ സിറോസിസ്' എന്ന ഗുരുതരമായ അവസ്ഥയിലെത്തും വരെ തിരിച്ചറിയപ്പെടാതെ പോകാം. ലിവര്‍ സിറോസിസ് പ്രതിവര്‍ഷം നിരവധി ജീവനുകള്‍ അപഹരിക്കുന്നൊരു രോഗമാണ്. ആരോഗ്യകരമായ ജീവിതരീതി. മദ്യപാനം- പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുക എന്നിവയിലൂടെ ഒരു പരിധി വരെ കരള്‍വീക്കത്തെ നേരിടാം. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നതിലൂടെയും കരള്‍വീക്കത്തെ കണ്ടെത്താന്‍ കഴിയുന്നതാണ്.

English Summary: Know about these Silent Killers who take our lives, if proper care is not taken

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds