Updated on: 12 March, 2022 7:29 PM IST
Symptoms that body shows when potassium level is high (hyperkalemia)

എല്ലാ പ്രധാന അവയവങ്ങളുടെയും ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് പൊട്ടാസ്യത്തിൻറെ സന്തുലനം അനിവാര്യമാണ്. മസിലുകളുടേയും പേശികളുടേയും പ്രവര്‍ത്തനത്തിന് പൊട്ടാസ്യം വളരെ അത്യാവശ്യമുള്ള ഒന്നാണ്. അതിനാൽ പൊട്ടാസ്യം കൂടിയാലും കുറഞ്ഞാലും ശരീരത്തിൽ അതീവ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാകാം.  പൊട്ടാസ്യം കൂടുന്നതും  കുറയുന്നതും ഹൃദയത്തിൻറെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും.  ഇതുമൂലം മരണം വരെ സംഭവിക്കാം.

ഹൃദയത്തെ കാക്കാൻ ഒലീവ് ഓയിൽ കഴിക്കൂ 

മലബന്ധം, നെഞ്ചിടിപ്പ്, ഉയർന്ന രക്തസമ്മർദ്ദം, അമിത ക്ഷീണം, ശരീരം മരവിക്കുന്ന അവസ്ഥ എന്നിവയെല്ലാം പൊട്ടാസ്യം കുറഞ്ഞാലുണ്ടാകുന്ന ലക്ഷണങ്ങളാണ്. ഇതേകുറിച്ച് വിശദമായി  കഴിഞ്ഞ ലേഖനത്തിൽ - "ശരീരത്തിൽ പൊട്ടാസ്യത്തിൻറെ അസന്തുലിതാവസ്ഥ അത്യന്തം അപകടം; ലക്ഷണങ്ങൾ എന്തൊക്കെ? (ഭാഗം 1)" എഴുതിയിരുന്നു. ഇനി പൊട്ടാസ്യം ശരീരത്തിൽ കൂടിയാൽ ഉണ്ടാകുന്ന ലക്ഷണങ്ങളെ കുറിച്ച് നോക്കാം.

പൊട്ടാസ്യം ശരീരത്തിൽ കൂടിയാൽ ഉണ്ടാകുന്ന അവസ്ഥയെ ഹൈപ്പർകലീമിയ (hyperkalemia) എന്ന് വിളിക്കുന്നു. പൊട്ടാസ്യത്തിൻറെ അളവ് 5.3 mmol/L ൽ നിന്ന് കൂടി നിൽക്കുന്ന അവസ്ഥയാണിത് (Normal: 3.6 to 5.2 mmol/L) കഴിക്കുന്ന മരുന്നുകളുടേയോ, മറ്റ് ഏതെങ്കിലും രോഗത്തിൻറെ ഫലമായോ ആണ് പൊട്ടാസ്യത്തിൻറെ അളവ് കൂടുന്നത്.  പൊട്ടാസ്യത്തിൻറെ അളവ് 5.7  mmol/L ൽ നിന്ന് കൂടുമ്പോൾ ഇ.സി.ജിയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു, പൊട്ടാസ്യത്തിൻറെ അളവ് 7 ൽ കൂടുതലാകുന്നത് ഗുരുതരമായ അവസ്ഥയാണ്.  പൊട്ടാസ്യം കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ തന്നെയാണ്, അത് കൂടുമ്പോഴും ഉണ്ടാകുന്നത്.

ഹൃദയമിടുപ്പിൽ അപാകതയുണ്ടാകുന്നു. പൊട്ടാസ്യത്തിൻറെ അളവ് കൂടിയാൽ ഉറപ്പാക്കാം വൃക്കകൾ തകരാറിലാണെന്ന്. ക്രമേണയുള്ള വൃക്കകളുടെ പരാജയം പൊട്ടാസ്യത്തിൻറെ അളവ് ഉയരുന്നതിനുള്ള പ്രധാന ഘടകമാണ്. പൊട്ടാസ്യം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി കഴിക്കുന്നത് ചിലരിൽ പൊട്ടാസ്യത്തിൻറെ അളവ് ഉയർത്തുന്നു.

English Summary: Symptoms that body shows when potassium level is high
Published on: 12 March 2022, 07:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now