1. Health & Herbs

ശരീരത്തിൽ പൊട്ടാസ്യത്തിൻറെ അസന്തുലിതാവസ്ഥ അത്യന്തം അപകടം; ലക്ഷണങ്ങൾ എന്തൊക്കെ? (ഭാഗം 1)

പൊട്ടാസ്യം നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ശരിയായ രീതിയിൽ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. പൊട്ടാസ്യം കുറഞ്ഞാല്‍ അത് ശരീരത്തെ വളരെ ദോഷകരമായിട്ട് തന്നെ ബാധിയ്ക്കും. ശരീരത്തിലെ മൊത്തം പൊട്ടാസ്യത്തിലെ 90% ത്തിലധികവും കോശങ്ങൾക്കകത്തെ ദ്രാവകത്തിലാണ്.

Meera Sandeep
Potassium imbalance in the body is extremely dangerous; What are the symptoms?
Potassium imbalance in the body is extremely dangerous; What are the symptoms?

പൊട്ടാസ്യം നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.  ശരിയായ രീതിയിൽ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് പൊട്ടാസ്യം വളരെ അത്യാവശ്യമാണ്.  പൊട്ടാസ്യം കുറഞ്ഞാലും, കൂടിയാലും, അത് ശരീരത്തെ വളരെ ദോഷകരമായിട്ട് തന്നെ ബാധിയ്ക്കും. ശരീരത്തിലെ മൊത്തം പൊട്ടാസ്യത്തിലെ 90% ത്തിലധികവും കോശങ്ങൾക്കകത്തെ ദ്രാവകത്തിലാണ്.  

ഹൃദയവും തലച്ചോറും, കരളുമടക്കം എല്ലാ പ്രധാന അവയവങ്ങളുടെയും ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് പൊട്ടാസ്യത്തിൻറെ സന്തുലനം അനിവാര്യമാണ്. മസിലുകളുടേയും പേശികളുടേയും പ്രവര്‍ത്തനത്തിന് പൊട്ടാസ്യം വളരെ അത്യാവശ്യമുള്ള ഒന്നാണ്. അതിനാൽ പൊട്ടാസ്യം കൂടിയാലും കുറഞ്ഞാലും ശരീരത്തിൽ അതീവ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാകാം.  പൊട്ടാസ്യം കൂടുന്നതും  കുറയുന്നതും ഹൃദയത്തിൻറെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും.  ഇതുമൂലം മരണം വരെ സംഭവിക്കാം.

എള്ളെണ്ണ ഹൃദയ പേശികള്‍ക്ക് ബലം നല്കുന്നു

പൊട്ടാസ്യത്തിൻറെ സന്തുലനം നിലനിർത്തുന്നതിൽ വലിയ പങ്ക് വൃക്കകൾക്കാണുള്ളത്.  അതിനാൽ വൃക്കരോഗികളിലാണ് പൊട്ടാസ്യം അസന്തുലനം കൂടുതലായി കാണപ്പെടുന്നത്. ഛർദ്ദി, വയറിളക്കം, എന്നിവ ഉള്ളവരിലും പൊട്ടാസ്യ അസന്തുലനം ഉണ്ടാകാം. രക്ത പരിശോധനയ്ക്ക് പുറമെ ECG വ്യതിയാനങ്ങൾ നോക്കിയും പൊട്ടാസ്യത്തിൻറെ അളവ് കണ്ടുപിടിക്കാം. ഇതിൽ നിന്നും മനസ്സിലാക്കാമല്ലോ ഹൃദയത്തിൻറെ പ്രവർത്തനങ്ങളിൽ പൊട്ടാസ്യത്തിൻറെ പങ്ക്.    

ശരീരത്തില്‍ പൊട്ടാസ്യത്തിൻറെ അളവ് കുറവാകുമ്പോൾ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. 

* മലബന്ധം ശരീരത്തിന് അനാരോഗ്യകരമായ അവസ്ഥയാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പൊട്ടാസ്യം ലഭിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ഏറ്റവും ദോഷകരമായ അവസ്ഥയാണ് മലബന്ധവും വയറു വീര്‍ക്കലും.   വിശപ്പില്ലാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിന് കാരണമാവുന്നതും പലപ്പോഴും പൊട്ടാസ്യത്തിൻറെ അഭാവം തന്നെയാണ്.

വൃക്കകളെ ആരോഗ്യമാക്കി വയ്ക്കാൻ ഈ ഔഷധ സസ്യങ്ങൾ;

* നെഞ്ചിടിപ്പ് വര്‍ദ്ധിയ്ക്കുന്ന അവസ്ഥ ഉണ്ടാവുന്നതും ശരീരത്തിലെ പൊട്ടാസ്യത്തിൻറെ അളവ് വ്യക്തമാക്കുന്നു. ഇത് പലപ്പോഴും സ്‌ട്രോക്ക് പോലുള്ള ആരോഗ്യ പ്രതിസന്ധികളിലേക്ക് നയിക്കുന്നു.

* ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് മറ്റൊരു പ്രശ്‌നം. പൊട്ടാസ്യത്തിൻറെ  അളവ് കുറയുമ്പോൾ രക്തസമ്മർദ്ദം കൂടാൻ സാധ്യതയുണ്ട്.  അതുകൊണ്ട് പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

* അമിത ക്ഷീണം അമിത ക്ഷീണം നിങ്ങളെ പലപ്പോഴും വളരെയധികം ബുദ്ധിമുട്ടിക്കും. എന്ത് കാര്യം ചെയ്യുമ്പോഴും ക്ഷീണം നിങ്ങളെ അലട്ടുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നില്ല എന്ന് കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

* ശരീരം മരവിക്കുന്ന അവസ്ഥയുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കാം. ഞരമ്പുകള്‍ക്കും പേശികള്‍ക്കും ആരോഗ്യം നല്‍കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഘടകമാണ് പൊട്ടാസ്യം. ഇതിൻറെ  അഭാവം ശരീരത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു. മസില്‍ വേദന മസില്‍ വേദന പലരിലും രോഗമല്ല രോഗലക്ഷണത്തേയാണ് കാണിയ്ക്കുന്നത്.

* പൂർണ്ണ ആരോഗ്യമുള്ളവരിൽ പൊട്ടാസ്യത്തിൻറെ അളവ് നേരിയ തോതിൽ കുറയുന്നത് വലിയ കാര്യമാക്കാനില്ല. എന്നാൽ ഉയർന്ന രക്തസമ്മർദ്ദം, ഹൃദയരോഗങ്ങൾ, ലിവർ സിറോസിസ്, എന്നി രോഗങ്ങളുള്ളവരിൽ ഇത് മാരകമായി മാറാം. ഇത്തരം രോഗികളിൽ കാർഡിയാക് അരീമിയ (cardiac arrhythmia) സംഭവിച്ച് മരണത്തിന് കാരണമായേക്കാം.

Note: ശരീരത്തില്‍ പൊട്ടാസ്യത്തിൻറെ അളവ് കൂടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് അടുത്ത ലേഖനത്തിൽ എഴുതുന്നതായിരിക്കും.

English Summary: Potassium imbalance in the body is extremely dangerous; What are the symptoms? (Part 1)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds