Updated on: 19 March, 2021 1:31 PM IST
സൂര്യാഘാതവും സൂര്യാതപവും

സംസ്ഥാനത്ത് അമിതമായ ചൂട് ഉയരുന്നതു കാരണം സൂര്യാഘാതവും സൂര്യാതപവും ഉണ്ടായേക്കാമെന്ന് ആരോഗ്യവകുപ്പ്. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. അതിനാൽ ശരീര ഊഷ്മാവ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. നിർജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാൻ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളർച്ചയും ബോധക്ഷയം വരെ ഉണ്ടാകുകയും ചെയ്യും. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവർത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയർപ്പും ചർമ്മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന ഒന്നാണ് സൂര്യാതാപം.

സൂര്യാതപം ഉണ്ടായതായി തോന്നിയാൽ തണലിലേക്ക് മാറി വെള്ളമോ ഐസോ തുണിയിൽ മുക്കി
ശരീരം തണുപ്പിക്കേണ്ടതാണ്. ഉപ്പിട്ട് കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപ
ത്രിയിൽ ചികിത്സ തേടുകയും വേണം. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ
ഇരുത്തിയിട്ട് പോകാതിരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. വളർത്തു മൃഗങ്ങൾക്കും ധാരാളം വെള്ളം കൊടുക്കണം.

ധാരാളം തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം

ചൂട് സമയത്ത് സാധാരണയേക്കാൾ ധാരാളം വെള്ളം കുടിക്കണം. കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും ഉത്തമം. പാതയോരങ്ങളിൽ നിന്നുള്ള ഐസിട്ട വെള്ളം കുടിക്കുന്നത് പലതരത്തിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. രോഗികൾ ഒരുകാരണവശാലും കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ ഒഴിവാക്കരുത്.

കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നതും ശരീരം നനയ്ക്കുന്നതും വെള്ളം കുടിക്കുന്നതും നല്ലതാണ്. വീട്ടിൽ ഫാൻ ഉപയോഗിക്കുകയാണെങ്കിൽ പോലും കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം. രാത്രി കിടക്കും മുമ്പ് കുളിക്കുന്നതും മതിയായ വെള്ളം കുടിക്കുന്നതും നല്ലതാണ്. രാത്രിയിൽ അമിത ഭക്ഷണം ഒഴിവാക്കണം. കഠിന വെയിൽ ഒഴിവാക്കുക. ഇടയ്ക്കിടയ്ക്ക് തണലിൽ അഭയം തേടണം. യാത്ര ചെയ്യുന്നവരും ജോലിക്ക് പോകുന്നവരും ഒരു കുപ്പി ശുദ്ധമായ കുടിവെള്ളം കൈയ്യിൽ കരുതുന്നത് നന്നായിരിക്കും.

ഹീറ്റ് റാഷ് ഉണ്ടാകാതെ നോക്കണം

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്ന
അവസ്ഥയായ ഹീറ്റ് റാഷ് ഉണ്ടാകാൻ സാധ്യതയുണ്ട്. കുട്ടികളെയാണ് അത് കൂടുതൽ ബാധിക്കുന്നത്. 

ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.

English Summary: TAKE CARE OF EXCESS HEAT ALL OVER KERALA
Published on: 19 March 2021, 01:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now