Updated on: 15 November, 2020 7:52 PM IST
ആയുർവേദ ഔഷധങ്ങൾക്കും കറികൾക്കും സുഗന്ധവും ഗുണവും വർധിപ്പിക്കാനുപയോഗിക്കുന്നു.

 

 

20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് തക്കോലം. ഇലകൾക്ക് 10-15 സെ.മീ. നീളവും 2.5 സെ.മീ. വീതിയുമുണ്ട്. പുഷ്പങ്ങൾ ഒറ്റയായോ പുഷ്പമഞ്ജരിയായിട്ടോ ഉണ്ടാകുന്നു. പുഷ്പങ്ങൾക്ക് മഞ്ഞയോ ചുവപ്പോ നീലലോഹിതമോ നിറമായിരിക്കും. പുഷ്പങ്ങൾ ദ്വിലിംഗിയാണ്; 3-6 ബാഹ്യദളങ്ങളും ഒമ്പത് ദളങ്ങളുമുണ്ട്. അനേകം കേസരങ്ങളുണ്ടായിരിക്കും. കേസരതന്തുക്കൾ കട്ടിയുള്ളതാണ്. നക്ഷത്രാകൃതിയിലുള്ള ഫലം എട്ട് പുടകങ്ങൾ (follicle) ചേർന്നതാണ്. ഓരോ പുടകത്തിലും തിളങ്ങുന്ന തവിട്ടു നിറമുള്ളതും പരന്ന് അണ്ഡാകൃതിയിലുള്ളതുമായ ഒരു വിത്തു മാത്രം കാണപ്പെടുന്നു. സുഗന്ധമുള്ള ഫലം മധുരമുള്ളതും ദഹനശേഷിയും വിശപ്പും വർധിപ്പിക്കുന്നതും കഫത്തെ നശിപ്പിക്കുന്നതുമാണ്. തക്കോലത്തിന്റെ ഫലത്തിൽ എ-പൈനിൻ (a-pinene), ലിമോനിൻ (limonine), അനിഥോൾ (anithole), ഡി-പൈനിൻ (d-pinene), ഫിലാൻഡ്രിൻ (phillandrine), ഹൈഡ്രോക്വിനൈൻ (hydroquinine), സാഫ്രോൾ (safrol), ബാഷ്പശീല തൈലം തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

 

ഒരു നിത്യഹരിത ഫലവൃക്ഷമാണ് തക്കോലം. പ്രധാനമായും സുഗന്ധമസാലയായി ഉപയോഗിക്കുന്ന ഇതിന്റെ ഫലത്തിനും തക്കോലം എന്നാണ് പേര്. മഗ്നോളിയേസി (Magnoliaceae) സസ്യകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രീയ നാമം: ഇല്ലിസിയം വിരം (Illicium verum). ഇംഗ്ലീഷ്: സ്റ്റാർ അനിസ് (Star Anise). തക്കോലപുട്ടിൽ, തക്കോലപ്പൊട്ടിൽ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ആഫ്രിക്ക, ജപ്പാൻ‍, ചൈന, നേപ്പാൾ‍, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് അരുണാചൽ പ്രദേശിലാണ്. ആയുർവേദ ഔഷധങ്ങൾക്കും കറികൾക്കും സുഗന്ധവും ഗുണവും വർധിപ്പിക്കാനുപയോഗിക്കുന്നു. കൂടാതെ മിഠായി, ചുയിംഗം, കാലിത്തീറ്റ, മദ്യം, സോപ്പുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ സ്വാദിനും സുഗന്ധത്തിനുമായും കുമിൾ നാശിനിയായും ഉപയോഗിക്കുന്നു.

 

 

 

ജലദോഷം, പേശിവേദന, തലവേദന, ക്ഷീണം അല്ലെങ്കില്‍ ലക്ഷണങ്ങള്‍ പോലുള്ള മറ്റ് ജലദോഷങ്ങള്‍ എന്നിവ അനുഭവപ്പെടുമ്പോള്‍, ഒരു കപ്പ് തക്കോലം സൂപ്പ് കഴിക്കാവുന്നതാണ്

 

 

ഫലവും തൈലവും ഔഷധയോഗ്യമാണ്. തൈലം ശ്വാസകോശ രോഗങ്ങൾക്കുള്ള ഔഷധങ്ങളുടേയും ചുമനിവാരിണികളുടേയും പ്രധാന ചേരുവയാണ്. ആമവാതം, സന്ധിവാതം തുടങ്ങിയ രോഗങ്ങൾക്ക് ലേപനമായുപയോഗിക്കുന്നു. മിക്ക ലേപനങ്ങളുടേയും ഒരു ഘടകമാണ് ഈ തൈലം. ഫലം കോഷ്ഠവായുവിനെ ശമിപ്പിക്കും; വായ്നാറ്റത്തെ അകറ്റും. ഫലം വാതഹരവുമാണ്.

വൈറ്റമിന്‍ എ, സി എന്നിവയെല്ലാം തക്കോലത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. എന്നാല്‍ തക്കോലം സ്ത്രീകള്‍ക്ക് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.Takolam are rich in vitamins A and C. All of this is great when it comes to health care. But the health benefits of Takolam for women are many.ജലദോഷം, പേശിവേദന, തലവേദന, ക്ഷീണം അല്ലെങ്കില്‍ ലക്ഷണങ്ങള്‍ പോലുള്ള മറ്റ് ജലദോഷങ്ങള്‍ എന്നിവ അനുഭവപ്പെടുമ്പോള്‍, ഒരു കപ്പ് തക്കോലം സൂപ്പ് കഴിക്കാവുന്നതാണ്. ഇത് ദഹനത്തെ ഉത്തേജിപ്പിക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു.


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മല്ലി മുളപ്പിക്കാൻ ഒരു എളുപ്പ വഴി.

English Summary: Takkolam is a health care provider.
Published on: 15 November 2020, 07:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now