Organic Farming

ഇഞ്ചിക്കൃഷി - വിത്ത് പരിചരണവും കീടപ്രതിരോധവും

തണ്ടുതുരപ്പൻ

കേരളത്തിൽ ജൂലായ് ഒക്ടോബർ മാസമാണ് ആക്രമണം രൂക്ഷം. പുഴു ചെടിയുടെ ചുവടു തുരന്ന് ഉള്ളിൽ കടന്ന് ഉൾഭാഗം തിന്നും. പുഴു ഉണ്ടാക്കുന്ന സുഷിരങ്ങളിൽ ചവച്ച് തുപ്പിയ അവശിഷ്ടങ്ങളും കാഷ്ഠവും കാണാം. നാമ്പുകൾ മഞ്ഞളിച്ച് ഉണം. കാലാവസ്ഥ അനുകൂലമായാൽ ഒരു വിളവിൽ തന്നെ 6 മുതൽ 9 ജീവിതചകം വരെ ഇവ പൂർത്തിയാക്കും. 10-20% വിളനാശം വരുത്തും. ഇവയുടെ ശല്യം മഞ്ഞകലർന്ന ഓറഞ്ചുനിറവും ചിറകുകളിൽ കറുത്ത ചെറിയ പൊട്ടുകളും ഉള്ളതാണ്.

വളർന്ന പുഴുവിന് 2-3 സെ.മീ നീളമുണ്ട്, ചുവപ്പുകലർന്ന തവിട്ടുനിറവും കറുത്ത പുള്ളികളുമാണ്.

നിയന്ത്രണം

കേടുബാധിച്ച നാമ്പുകൾ നശിപ്പിക്കുക. ശലഭങ്ങളെ ആകർഷിക്കാൻ വിളക്കുകെണികൾ സ്ഥാപിക്കുക. നീം ഗോൾഡ്, എക്കോ നീം പ്ലസ്, രക്ഷക്, നീമസ്സൽ തുടങ്ങിയ വേപ്പിൻ കീടനാശിനിയിൽ ഒന്ന്, 10 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ 21 ദിവസം കൂടുമ്പോൾ കലക്കി തളിക്കുക.

പുഴുബാധ രൂക്ഷമായാൽ മാത്രം രാസകീടനാശിനികളായ മാലത്തിയോൺ (0.1%) 2 മില്ലി അല്ലെങ്കിൽ ഡൈമെതോയേറ്റ് (30 ഇ.സി) 1.8 മില്ലി അല്ലെങ്കിൽ കിനാൽഫോസ് (28 ഇ.സി) 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.

ഇലചുരുട്ടിപ്പുഴു

പേരുപോലെ തന്നെ പുഴുക്കൾ ഇലകൾ ചുരുട്ടി അവയ്ക്കുള്ളിൽ വസിച്ച് ഇലയുടെ ഭാഗങ്ങൾ തിന്നും, വളർന്ന പുഴുവിന് കടുത്ത പച്ച നിറമാണ്. ആഗസ്റ്റ്-ഒക്ടോബർമാസം ഈ പുഴു രൂക്ഷമായി കാണുന്നു.

നിയന്ത്രണം

പുഴുക്കളെ ഇലകളോടെ നശിപ്പിക്കുക. ബവേറിയ എന്ന കുമിൾ നാശിനി 6 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കിൽ മാത്രം കാർബാറിൽ (60w.p) 2 ഗ്രാം അല്ലെങ്കിൽ ക്വിനാൽ ഫോസ് (25 ഇ.സി) 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.

കാണ്ഡപുഴു

കാണ്ഡപ്പുഴുക്കൾ പല വർഗത്തിൽപ്പെട്ടവയുണ്ട്. ഇവയിൽ കലോബാക്ടീരിയ, മെമ്മിഗല്ല എന്നിവ കേരളത്തിൽ 37% വരെ നാശനഷ്ടമുണ്ടാക്കുന്നുണ്ട്.

പ്രധാന ലക്ഷണം.

ഇല മഞ്ഞളിപ്പാണ്. പുഴുക്കൾ, ചെടിയുടെ വേരും കാണ്ഡവും നശിപ്പിക്കും. കാണ്ഡം നശിച്ച് ചെടികൾ ഉണങ്ങും. ഇവയുടെ ആക്രമണം മൂടുചീയൽ രോഗത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കും. ആഗസ്റ്റ്-ഒക്ടോബർ മാസമാണ് ഇവയുടെ ആക്രമണം പൊതുവേ കാണുക.

നിയന്ത്രണം

വേപ്പിൻ പിണ്ണാക്ക് 1 ടൺ/ഹെക്ടർ എന്ന തോതിൽ നൽകുക. വേപ്പിൻ സത്ത് അടങ്ങിയ കീടനാശിനി 10-20 കിലോ /ഏക്കർ എന്നതോതിൽ തടത്തിൽ ചേർക്കുക. ആക്രമണം രൂക്ഷമെങ്കിൽ മാത്രം ക്ലോർപൈറിഫോസ്
എന്ന കീടനാശിനി 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ച് പുതയിടുക.

ശൽക്ക കീടം

ശൽക്കകീടം വെളുത്ത് കട്ടിയുള്ള തൊലിയുള്ളതും കൂട്ടമായി കാണുന്നതുമാണ്. വിളവെടുപ്പ് സമയത്തും
വിത്തിഞ്ചി സൂക്ഷിക്കുമ്പോഴും ഇവയുടെ ആക്രമണം കണ്ടുവരുന്നു. ഇവ നീര് വലിച്ച് കുടിക്കുന്നതിനാൽ മൂലകാണ്ഡം ചുക്കിച്ചുളിഞ്ഞ് പോകുന്നു.

നിയന്ത്രണം

കീടവിമുക്തമായ വിത്ത് കൃഷിചെയ്യുക. ശൽക്ക കീടങ്ങളെ മൂലകാണ്ഡങ്ങളിൽ നിന്ന് തുടച്ചു
മാറ്റി നശിപ്പിക്കുക. വിത്തിഞ്ചി സൂക്ഷിക്കുമ്പോഴും, നടുമ്പോഴും കിനാൽഫോസ് (25 ഇ.സി) 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കാണ്ഡങ്ങൾ 30 മിനിട്ട് മുക്കി വച്ചിട്ട് തണലിൽ ഉണക്കി സൂക്ഷിക്കാം.

നിമവിര

നിമവിരബാധ ഇലകൾ മഞ്ഞളിപ്പിച്ച് വളർച്ച മുരടിക്കും. ഇവയുടെ വേരുകളിൽ ചെറിയ മുഴകളും വണ
ങ്ങളും കാണാം.

നിയന്ത്രണം

കൃഷിസ്ഥലം നന്നായി ആഴത്തിൽ ഉഴുത് സൂര്യതാപം ഏൽപ്പിക്കുക. ഉമി, അറക്കപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ മണ്ണിൽ ചേർക്കുക. കമ്മ്യൂണിസ്റ്റ് പച്ച, ആര്യവേപ്പിന്റെ ഇല, പാണൽ ഇല എന്നിവ ഉപയോഗിച്ച് പുതയിടാം. നിമവിരകളുടെ ആക്രമണം രൂക്ഷമായാൽ ബന്തി ഇടകലർത്തി നടാം.
വിരനാശിനിയായ സിലോസിസ്, ട്രൈക്കോഡർമ, സ്യൂഡോമോണസ് എന്നിവ ജൈവവളയാ
ടൊപ്പം ചേർക്കുക.

പുതുമഴ പെയ്ത് ഭൂമി തണുക്കുന്നതോടെ ഇഞ്ചി കൃഷി ചെയ്യാനുള്ള നിലമൊരുക്കണം.ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് അഭികാമ്യം. മഴയെ ആശ്രയിച്ചോ, ജലസേചന സൗകര്യം ഏര്‍പ്പടുത്തിയോ ഇഞ്ചിക്കൃഷി ചെയ്യാം. മിതമായ തണലില്‍ കൃഷി ചെയ്യാമെങ്കിലും സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്നസ്ഥലങ്ങളിലാണ് ഇഞ്ചി സമൃദ്ധിയായി ഉണ്ടാകുക. തെങ്ങിന്‍ തോപ്പിലും കവുങ്ങിന്‍തോപ്പിലും ഇടവിളയായും ഒരു വിളമാത്രം എടുക്കുന്ന വയലുകളിലും ഇഞ്ചിക്കൃഷിചെയ്യാം. ഗ്രോബാഗ്, ചാക്ക് എന്നിവയിലും ഇഞ്ചി വിജയകരമായി കൃഷി ചെയ്യാം.

വിത്ത് തെരഞ്ഞെടുക്കലും പരിചരണവും

ഇഞ്ചിക്കൃഷിയില്‍ഏകദേശം 40 % ചെലവും വരുന്നത് വിത്തിനാണ്. ഇഞ്ചിക്കൃഷിയുടെ വിജയവും പ്രധാനമായും വിത്തിനെ ആശ്രയിച്ചിരിക്കുന്നു.അതുകൊണ്ട് വിത്ത് തെരഞ്ഞെടുക്കലും സൂക്ഷിക്കലും അതീവ പ്രധാന്യമര്‍ഹിക്കുന്നു. മുളവന്ന 30-40 ഗ്രാമുള്ള ഇഞ്ചിയാണ് ഒരുകുഴിയിലേയ്ക്കായി ഉപയോഗിക്കാവുന്നത്.ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നടുമ്പോള്‍ 30-40 ഗ്രാം തൂക്കത്തിലുള്ള ഇഞ്ചിയുടെ രണ്ട് കഷണങ്ങള്‍ ഒരുബാഗില്‍ നടാനായി ഉപയോഗിക്കാം.

ജൈവാംശം, വളക്കൂറ്, നീര്‍വാര്‍ച്ച, വായു സഞ്ചാരം എന്നീ ഗുണങ്ങളുള്ള മണ്ണാണ് ഇഞ്ചിക്കൃഷിക്കേറ്റവും യോജിച്ചത് മണ്ണിളക്കം നല്ലവണ്ണം വരുന്ന വിധത്തില്‍ ഉഴുതോ കിളച്ചോ തടമെടുക്കാം. ഏകദേശം 25 സെ.മി ഉയരത്തില്‍ തടങ്ങളെടുത്താല്‍ മഴക്കാലത്ത് വെള്ളക്കെട്ടില്‍ നിന്ന് സംരക്ഷണമാകും. തടങ്ങള്‍ തമ്മില്‍ഏകദേശം ഒരടി അകലമുണ്ടായിരിക്കണം. തടത്തില്‍ 25x 25 സെ.മി അകലത്തില്‍ ചെറിയകുഴികളെടുത്ത് വിത്ത് ഏകദേശം അഞ്ച് സെ.മി താഴ്ത്തി നടണം. നടുന്നതോടൊപ്പം ട്രൈക്കോഡര്‍മ്മയടങ്ങിയ ചാണകപ്പൊടി-വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം എന്നിവകൂടിയിടുന്നത് കീടങ്ങളെ അകറ്റും.

നാര്‍വാര്‍ച്ചയുള്ള മണല്‍മണ്ണ്,ചെളിമണ്ണ്,ചരല്‍മണ്ണ് എന്നിവിടങ്ങളില്‍ ഇഞ്ചി കൃഷി നടത്താം. ജൈവാംശംകൂടുതലുള്ള മണ്ണിലാണ് കൃഷി ചെയ്യുവാന്‍ കൂടുതല്‍ അനുയോജ്യം. മണ്ണില്‍ നിന്ന് വളാംശം കൂടുതല്‍ വലിച്ചെടുക്കുന്നതിനാല്‍ ഒരു സ്ഥലത്ത് തന്നെ തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നത് നല്ലതല്ല.

ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് കൃഷി ചെയ്യാന്‍ കൃഷിസ്ഥലത്ത് ജോലി ആരംഭിക്കണം.കിളച്ചൊരുക്കിയ ശേഷം ഒരു മീറ്റര്‍ വീതിയിലും 25 സെന്റിമീറ്റര്‍ ഉയരത്തിലും വാരം തയ്യാറാക്കി വേണം കൃഷി ചെയ്യുവാന്‍ നിരപ്പായ സ്ഥലത്ത് 25 വാരങ്ങള്‍ക്ക് ഒന്ന് എന്നതോതില്‍ നീര്‍വാര്‍ച്ച ചാലുകളും ഉണ്ടാക്കണം. 

ചുക്കിന് പറ്റിയ ഇഞ്ചിയിനങ്ങളാണ് മാരന്‍, വയനാട്, മാനന്തവാടി, ഹിമാചല്‍, വള്ളുവനാട്, കുറുപ്പംപടി, ഐഐഎസ്ആര്‍-വരദ, ഐഐഎസ്ആര്‍-രജത, ഐഐഎസ്ആര്‍-മഹിമ എന്നിവ.റിസോഡിജനീറോ,ചൈന,വയനാട് ലോക്കല്‍,തഫന്‍ജീയ,ഓളിസോറെസിന്‍ എന്നിവയാണ് പച്ച ഇഞ്ചിക്കു നല്ലത്. 

ഇഞ്ചി കൃഷിയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇഞ്ചി കൃഷിയില്‍ നിന്നും ശേഖരിക്കുന്ന വിത്ത് ഇഞ്ചിയാണ് നടീല്‍ വസ്തു.എട്ട് മാസമാകുമ്പോള്‍ തന്നെ കരുത്തുള്ള നല്ല നല്ല ഇഞ്ചികള്‍ വിത്തിനായി കണ്ടുവെക്കണം. ഇങ്ങനെ കണ്ടു വെയ്ക്കുന്നവയില്‍ നിന്നും കിഴങ്ങിനു കേടുവരാത്തക്ക രീതിയില്‍ വേണം പറിച്ചെടുക്കുവാന്‍.

ഇങ്ങനെ വിളവെടുത്ത ഇഞ്ചി മൂന്ന് ഗ്രാം മാങ്കോസെബ്,ഒരു മില്ലി മാലത്തയോണ്‍ എന്നിവ കലര്‍ത്തിയ ലായിനിയില്‍  30 മിനിറ്റ് മുക്കിവെയ്ക്കണം. നടുന്നതിന് മുമ്പ് തണലുള്ള തറയില്‍ നിരത്തിയിട്ട് തോര്‍ത്തിയെടുക്കണം. തണലുള്ള പ്രദേശത്ത് കുഴിയെടുത്ത് മണലോ അറക്കപ്പൊടിയൊവിരിച്ച് വിത്ത് സൂക്ഷിക്കാം.ഇത് ഓലകൊണ്ട് മൂടണം കുഴിയില്‍ വായുസഞ്ചാരം ഉണ്ടാകണം. മാസത്തില്‍ ഒന്ന് വിത്ത് പരിശോധിച്ച് ചീഞ്ഞതുണ്ടെങ്കില്‍ മാറ്റണം.

ഏപ്രില്‍ മാസം ആദ്യത്തെ ആഴ്ച ഇഞ്ചി വിത്ത് നടാം. വേനല്‍ മഴ ലഭിക്കുന്നതിന് അശ്രയിച്ച് വിത്ത് നടണം. നനസൗകര്യമുള്ളിടത്ത് ഫെബ്രുവരിയില്‍ കൃഷിയിറക്കാം.ഒരു ഹെക്ടറിലെ കൃഷിയ്ക്ക് 1500 കിലോ ഗ്രാം വിത്തുവേണ്ടിവരും. വിത്ത് 15 ഗ്രാമില്‍കുറയാതെ കഷണങ്ങളാക്കി 20 മുതല്‍ 25 സെന്റിമീറ്റര്‍ അകലത്തില്‍ അഞ്ച് സെന്റിമീറ്റര്‍ താഴ്ചയുള്ള കുഴികളെടുത്ത് നടാം. ആവശ്യമുള്ള നീളത്തിലും വീതിയിലും ബെഡ് തയ്യാറാക്കി അതില്‍ ചെറിയ തടങ്ങളെടുത്തും വിത്തുപാകാം. 

ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിയ്ക്ക് അടിസ്ഥാന വളമായി ജൈവവളം 30 ടണ്ണും യൂറിയ 150 കിലോഗ്രാമും രാജ്‌ഫോസ് 250 കിലോഗ്രാം,പൊട്ടാഷ് 90 കിലോ ഗ്രാം എന്നിവ വേണ്ടിവരും. ആദ്യ അടിവളമായി മുഴുവന്‍ രാജ്‌ഫോസും 45 കിലോ ഗ്രാം പൊട്ടാഷ്യം ചേര്‍ക്കണം.60-ാം ദിവസത്തിലും 120-ാം ദിവസത്തിലും യൂറിയ 75 കിലോഗ്രാം യൂറിയ നല്‍കണം. പൊട്ടാഷ് 45 കിലോഗ്രാമും നല്‍കാം. നടീല്‍ കഴിഞ്ഞാല്‍ വാരങ്ങളില്‍ പുതയിടണം. ഹെക്ടറിന് 15 ടണ്‍ പച്ചില വേണ്ടിവരും.

qw

ഇഞ്ചി വളരെയെളുപ്പത്തില്‍ നമുക്ക് ഗ്രോബാഗില്‍ കൃഷി ചെയ്യാം,

ഗ്രോ ബാഗിന് പകരം ചെടിച്ചട്ടി, പ്ലാസ്റ്റിക്‌ ചാക്ക് , കവര്‍ ഒക്കെയും ഇതിനായി ഉപയോഗിക്കാം. ഒരു കാര്യം ഓര്‍മ്മ വെക്കുക മണ്ണില്‍ കൃഷി ചെയ്യാന്‍ ബുദ്ധി മുട്ടുള്ളവര്‍ മാത്രം ടെറസ് കൃഷി അവലംബിക്കുന്നതാണ് നല്ലത്. സ്ഥല പരിമിതി, സൂര്യ പ്രകാശം ലഭിക്കാതെ വരിക, തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അവരുടെ മട്ടുപ്പാവ് / ടെറസ് കൃഷിക്കായി ഉപയോഗപെടുത്താം. ഗ്രോ ബാഗ് എന്താണെന്നു അതിന്റെ മേന്മകളും നമ്മള്‍ വളരെയധികം തവണ ചര്‍ച്ച ചെയ്തതാണ്. ഗ്രോ ബാഗില്‍ എന്തൊക്കെ കൃഷി ചെയ്യാം എന്നും , അവയിലെ നടീല്‍ മിശ്രിതം എന്തൊക്കെയാണെന്നും കുറെയധികം തവണ ഇവിടെ പോസ്റ്റ്‌ ചെയ്തതാണ്.

ഇഞ്ചിയുടെ നടീല്‍ വസ്തു അതിന്റെ ഭൂകാണ്ഡമാണ് , രോഗ കീട വിമുക്തമായ വിത്തിഞ്ഞിയാണ് നടുന്നത്. നീര്‍വാര്‍ച്ചയുള്ള (വെള്ളം കെട്ടി നില്‍ക്കാത്ത) മണ്ണാണ് ഇഞ്ചി കൃഷിക്ക് അനുയോജ്യം. വെള്ളം കെട്ടി നിന്നാല്‍ ചീഞ്ഞു പോകാന്‍ സാധ്യതയുണ്ട്, ഇഞ്ചി കൃഷിയിലെ പ്രധാന വില്ലന്‍ ആണ് ചീയല്‍ രോഗം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ കുറച്ചു ഗ്രോ ബാഗുകളില്‍ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. നല്ല വിളവാണ് ലഭിച്ചത്, ഇത്തവണയും കുറച്ചു ഇഞ്ചി നട്ടിട്ടുണ്ട് ഗ്രോ ബാഗുകളില്‍. മേല്‍ മണ്ണിനൊപ്പം ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം/ചാണകപ്പൊടി ,വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ ചേര്‍ത്ത് ഇളക്കും. മണ്ണ് നിറച്ച ശേഷം 3-4 ഇഞ്ചി അതില്‍ നടുന്നു, വല്ലപ്പോഴും കുറച്ചു പച്ച ചാണകം കലക്കി ഒഴിച്ച് കൊടുക്കും. വേറെ വളപ്രയോഗം ഒന്നും ചെയ്യാറില്ല.


English Summary: ginger farming tips and yield

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine