Updated on: 27 March, 2020 8:34 AM IST

രക്തക്കുറവ് സംഭവിക്കുന്നവർക്ക് കരിക്കിൻ വെള്ളം വളരെ ഗുണകരമാണെന്നും മനുഷ്യശരീരത്തിലെ രക്തത്തിൻറെ അളവ് വർദ്ധിപ്പിക്കാൻ അതിന് കഴിവുണ്ടെന്ന് ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഛർദ്ദി, അതിസാരം മുതലായ രോഗങ്ങളാൽ അവശരായ വർക്ക് ഇളനീർ ഉത്തമ ഔഷധമാണ്. ഗ്ലൂക്കോസ് കുടിക്കുവാൻ ഇഞ്ചക്ഷൻ നൽകുവാനോ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള രോഗികൾക്ക് ഇളനീർ ഉപയോഗിക്കാവുന്നതാണ് .dextran ആണ് പ്ലാസ്മ എക്സ്പാൻഡ് റായി ഹോസ്പിറ്റലുകളിൽ ഉപയോഗിച്ചുവരുന്നത് .ഇളനീർ ഒരു സ്വാഭാവിക dextran നാണെന്ന് ലക്ഷദ്വീപിൽ കോളർ ഒക്കെ ഇളനീർ കുത്തിവെച്ച് സുഖം ആക്കിയ സംഭവം തെളിയിക്കുന്നു.

വേനൽക്കാലത്ത് ഇപ്പോൾ ദാഹിക്കുമ്പോൾ കുടിക്കാൻ ഉത്തമം ഇളനീർ ആണ് .ഗ്ലൂക്കോസ് കൊടുത്താൽ ഛർദ്ദിക്കാൻ ഉള്ള പ്രവണത കാട്ടുന്ന രോഗികൾക്ക് ഇളനീർ കൊടുത്താൽ ഛർദ്ദി ശമിക്കുന്നതാണ്.

ഇളനീർ അതിവേഗം ദഹിക്കുന്ന ഒന്നാണ്. ആമാശയ വ്രണം, വൻകുടൽ വീക്കം, അർശസ്, അതിസാരം, എന്നീ രോഗമുള്ളവർക്ക്, ഇളനീർ നല്ല ഗുണമേകും. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന വർക്കും ഇത് ഉത്തമമാണ്. ഇതിൽ കൊഴുപ്പോ
ധാന്യനൂറോ ഇല്ലാത്തതിനാൽ പ്രമേഹരോഗികൾക്കും ഉപയോഗിക്കാം.

നവജാതശിശുക്കൾക്ക് ഇളനീർ ഒരു ടോണിക്ക് ആണ്. പ്രസവിച്ച രണ്ടാഴ്ച കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് കുറേശ്ശെ ഇളനീർ കൊടുക്കുന്നത് അമൃതിനെ തുല്യമായിരിക്കും. അതിൽ ശുദ്ധമായ തേൻ ചേർത്താൽ ഉണ്ടാവുന്ന ഗുണം എടുത്തു പറയേണ്ടതില്ല.

ഇളനീര് തേൻ ചേർത്ത് കഴിക്കുന്നത് മുതിർന്നവർക്കും രസായന ഗുണമുണ്ടാകും. ഇത് അർശസ് ശമിപ്പിക്കുകയും ധാതുക്ഷയം അകറ്റുകയും ചെയ്യും.

ശിശുക്കൾക്ക് തുല്യമായ അളവിൽ പാലും ഇളനീരും ചേർത്തു കൊടുത്താൽ ഛർദ്ദി, ദഹനക്കേട്, മലബന്ധം എന്നിവയെ തടയുകയും ദേഹത്തെ പോഷിപ്പിക്കുകയും ചെയ്യും.

കോളറയ്ക്ക് ഇളനീർ ഗുണകരമാണെന്ന് പറഞ്ഞുവല്ലോ. ഛർദ്ദിയും വയറിളക്കവും മൂലം ശരീരത്തിലെ ജലാംശവും, പൊട്ടാസ്യവും, സോഡിയം എന്നീ ഘടകങ്ങളും നഷ്ടപ്പെടുമ്പോൾ അതിൻറെ പരിഹാരത്തിനായി ഇളനീരിൽ ചെറു നാരങ്ങാനീര് ചേർത്ത് സേവിച്ചാൽ നല്ലതാണ്. ഇളനീർ ലേപനം ചെയ്യുന്നത് ആശ്വാസം നൽകുകയും അത് വേഗത്തിൽ ഉണങ്ങുവാൻ സഹായിക്കുകയും ചെയ്യും.

മുഖത്ത് കാണുന്ന കുരുക്കൾക്കും ചുളുവിനും ഇളനീരിൻ ഉള്ളിലെ നേരിയ വെള്ളപ്പാട പുരട്ടുന്നത് ഏതു സൗന്ദര്യ സംവർദ്ധക വസ്തുവിനെകാളും ഗുണകരമാണ്. അത് തൊലിക്ക് ശോഭയും വെണ്മയും നൽകും. തേങ്ങാപ്പാൽ തേനിനോടോ വെളിച്ചെണ്ണയോടോ ഗ്ലിസറിന്റെ കൂടെയോ മുഖത്ത് ദിവസേന പുരട്ടുക. ചർമ്മത്തിന് നല്ല നിറം സിദ്ധിക്കും. ഇളനീർ മൂത്രളമാണ്. അതിൽ പൊട്ടാസ്യവും ക്ലോറിനും അടങ്ങുന്നത് കൊണ്ട് വസ്തു ശുദ്ധി ചെയ്തു മൂത്രത്തെ വെളിയിൽ തള്ളുന്നതാണ്.

ദാഹശമനി എന്ന നിലയിൽ കിടയറ്റതാണ് ഇളനീർ. ദാഹത്തെ ശമിപ്പിക്കുകയും എന്നത് തന്നെയല്ല അത് ദോഷംരഹിതവും ആരോഗ്യ വർദ്ധക സഹായിയുമാണ്. വേനൽക്കാലത്ത് ആഴ്ചയിൽ ഒരു കരിക്കിൻ നീര് എങ്കിലും കഴിക്കുവാൻ ശ്രദ്ധിക്കുക. ഈ ശീലം വരാൻപോകുന്ന പല അസുഖങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുവാൻ സഹായിച്ചേക്കും. മാത്രമല്ല കടകളിൽ വിൽക്കപ്പെടുന്ന ദാഹശമനികൾ ആവുന്നത്ര കഴിക്കാതിരിക്കുകയാണ് നല്ലത്.

കണ്ണിലെ അസുഖങ്ങൾക്ക് ആയുർവേദം വിധിക്കുന്ന ഇളനീർകുഴമ്പ് എന്ന ലേപന ഔഷധത്തിൽ ഇളനീർ ആണ് മുഖ്യഘടകം.
ഇളനീരിന്റെ മൂത്ത സഹോദരനായ തേങ്ങ നല്ലൊരു പോഷക ആഹാരം ആണ്. ഇതിൽ അന്നജം, മാംസ്യം, കൊഴുപ്പ്, കാൽസ്യം, ഫോസ്ഫറസ്, നയാസീൻ, വിറ്റമിൻ എ, ബീ വൺ, ബി 2, സി എന്നീ പോഷക ഘടകങ്ങൾ ഉണ്ട്.

കൂടാതെ ലിഗ്നിൻ, ഇൻവെസ്റ്റ്ൻ, ഓക്സിഡേസ്, കാറ്റലേസ്, മോണിറ്റോൾ എന്നീ ദഹനാഗ്നികളും ആല്ബുമിനും ടാർറ്റാറിക്ക് ആസിഡും ഉണ്ട്. കൊപ്രയിൽ കൊഴുപ്പ് കൂടുതലാണ്.

ഗ്രഹണി ഉള്ള കുട്ടികൾക്ക് തേങ്ങാപ്പാൽ കൊടുക്കുക. അപ്പമോ അട യോ കൊടുക്കുമ്പോൾ അതോടൊപ്പം തേങ്ങാപ്പാലിൽ തേൻ ചേർത്ത് കൊടുക്കുന്നത് നന്നായിരിക്കും.

തെങ്ങ് ഒരു പ്രത്യേക തരത്തിലുള്ള വൃക്ഷമാണ്. ഇതിൻറെ ഉണങ്ങിയ കായ തെങ്ങിൻ ചക്കര യോടൊപ്പം മാലി ദ്വീപുകാർ കഴിക്കുന്നു. ഇതിൽ നിന്നും മത്സ്യ ആഹാരത്തിൽ നിന്നും സവിശേഷമായ ലൈംഗികതൃഷ്ണ ലഭിക്കുന്നു.

നാളികേരം കൊണ്ട് ധാതുശക്തി വീണ്ടെടുക്കാൻ ഉതകുന്ന ഒരു ലളിത വിധി പറയാം. നാഴി നാളികേരം ചിരകിയത് തേങ്ങ വെള്ളത്തിലോ പശുവിൻ പാലിലോ പാകംചെയ്ത അത് കൊഴുക്കുമ്പോൾ വാങ്ങിവയ്ക്കുക. തണുത്ത മല്ലി, തിപ്പലി, മുത്തങ്ങ, ചതുർ ജാതം( ഏലം, ലവംഗം, പച്ചില, നാഗപ്പൂവ്) ഇവ ഓരോന്നും മുക്കാൽ കഴഞ്ചു വീതം, പൊടിച്ച് അതിൽ വിതറി ഇളക്കിച്ചേർത്ത് സൂക്ഷിക്കുക. ഇത് ദിവസേന സേവിച്ചാൽ പുരുഷത്വവും നിദ്രാ ബലവും ലഭിക്കുമെന്നതിന് പുറമേ അമ്ലപിത്തം, രക്തപിത്തം, പരിണാമ ശൂല, ക്ഷയം ഇവയെ നശിപ്പിക്കുന്നതുമാണ്. വായ്പുണ്ണ് കാണുമ്പോൾ ബി കോംപ്ലക്സ് തേടി പോകേണ്ടതില്ല. കൊട്ടത്തേങ്ങയും( വെള്ളം വറ്റിയ ഉണക്ക തേങ്ങ) കൽക്കണ്ടവും തുടർച്ചയായി കുറച്ചുദിവസം കടിച്ചു തിന്നാൽ മതി.

എല്ലാ ഗൃഹാവശ്യങ്ങൾക്കും നാം വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. ചർമത്തിന് നല്ല സ്നിഗ്ദത ലഭിക്കാൻ വെളിച്ചെണ്ണ സഹായിക്കും. പുറമേ പുരട്ടിയാൽ വേഗത്തിൽ ചർമ്മത്തിലേക്ക് പ്രവേശിക്കുവാൻ വെളിച്ചെണ്ണയ്ക്ക് കഴിവുണ്ട്. അതിനാൽ ലേപന ഔഷധങ്ങളുടെ അടിസ്ഥാന ഘടകമായി വെളിച്ചെണ്ണ ഔഷധ നിർമാണത്തിൽ പ്രയോജനപ്പെടുന്നു.

അമിതമായ പുകവലിക്കാർക്ക് ഉണ്ടാകുന്ന വരണ്ട ചുമയ്ക്ക് തേങ്ങാപ്പാലിൽ തേൻ ചേർത്ത് കഴിക്കുന്നത് നന്ന്.

മാങ്ങ അധികമായി തിന്ന് അജീർണ്ണം ഉണ്ടായാൽ തേങ്ങാപ്പാൽ കഴിച്ചാൽ മതി. നാം അഗണ്യമായി തള്ളുന്ന ചിരട്ടയും ഔഷധ പ്രാധാന്യമുള്ളതാണ്. ചിരട്ടക്കരി പല്ലുതേക്കാൻ ഉത്തമമാണെന്ന് ആരോടും ഓതേണ്ടതില്ല.

ചർമരോഗങ്ങൾക്ക് ചിരട്ടക്കരി പൊടിച്ചു വെളിച്ചെണ്ണയിൽ ചാലിച്ചു ലേപന ഔഷധം ആക്കാം. ആയുർവേദവിധിപ്രകാരം ഉണ്ടാക്കുന്ന ചിരട്ട തൈലം പല രോഗങ്ങൾക്കും ഗുണപ്രദമാണ്.

ചെരട്ട പൊടിച്ചു വാറ്റിയെടുക്കുന്ന മീതൈൽ ആൽക്കഹോൾ ഫോമാൽഡിഹൈഡ് , പ്ലാസ്റ്റിക് ചായങ്ങൾ, കീടനാശിനികൾ, എന്നിവ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നുണ്ട്. ചിരട്ടക്കരി വെള്ളിയോ കുരുമുളകും ചേർത്ത് ഗ്യാസ്ട്രബിളിന് പ്രതിവിധിയായി നൽകാവുന്നതാണ്.
വാതഹരമായ ഏതെങ്കിലും എണ്ണയിൽ ചേർത്ത് വാത വിക്കങ്ങൾക്ക് ചിരട്ടക്കരി പുരട്ടാം.

English Summary: Tender coconut Juice - a best nutrition and health care which also boost immunity
Published on: 27 March 2020, 08:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now