നിത്യോപയോഗ ജീവിതത്തിൽ വളരെയധികം ഉപയോഗിക്കാറില്ലെങ്കിലും മലർ ശരീരത്തിന് പല രീതിയിൽ പ്രയോജനപ്പെടുത്താം. ജീവിതചൈര്യ രോഗങ്ങളായ പ്രമേഹവും കൊളസ്ട്രോളും മാത്രമല്ല, അകാല വാർധക്യത്തിനും വിളർച്ചയ്ക്കും ക്ഷീണത്തിനുമെല്ലാം മലർ ഒരു പ്രത്യേക രീതിയിൽ ശരീരത്തിൽ എത്തിച്ചാൽ ഗുണം ചെയ്യും. മലരിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചാൽ ശരീരത്തിന് നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ മാറ്റങ്ങൾ സംഭവിക്കും. ഇത്രയധികം ആരോഗ്യം നൽകുന്ന മലർ വെള്ളത്തിന്റെ സവിശേഷതകൾ എന്തൊക്കെയെന്നാണ് ചുവടെ വിവരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മുഖം വെളുക്കാൻ തേങ്ങാവെള്ളത്തിന്റെ ഈ കൂട്ടുകൾ
മലരിട്ട് തിളപ്പിച്ച വെള്ളം ആയുര്‍വേദത്തിൽ വരെ മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇതിൽ കാര്‍ബോഹൈഡ്രേറ്റുകള്‍, കാല്‍സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, അയേണ്‍, ഡയെറ്ററി ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങളും അടങ്ങിയിരിക്കുന്നു.
പ്രമേഹത്തിന് പ്രതിവിധി മലരിട്ട വെള്ളം
പ്രമേഹ രോഗികള്‍ക്കും അമിത കൊളസ്‌ട്രോളുള്ളവര്‍ക്കും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മലരിട്ട് തിളപ്പിച്ച വെള്ളം. കരിക്കിന്‍ വെള്ളം കുടിയ്ക്കുന്ന അതേ രീതിയിലുള്ള പ്രയോജനവും ഊർജ്ജവും മലരിട്ട് തിളപ്പിച്ച വെള്ളത്തിലൂടെ ലഭിക്കുന്നു. ഇന്നത്തെ മാറിയ ഭക്ഷണരീതിയിലൂടെ ഉണ്ടാകുന്ന ആരോഗ്യാവസ്ഥകള്‍ക്ക് ഇത് പരിഹാരമാകുന്നു. മാത്രമല്ല, പ്രമേഹ രോഗികളിൽ കൂടുതലായി ഉണ്ടാകുന്ന ക്ഷീണത്തിനും മികച്ച പരിഹാരമാണ്.
വേനല്‍ക്കാലത്ത് മലരിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പതിവാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ക്വാറൻ്റൈൻ സ്പെഷ്യൽ - ശരീരബലം ഉയർത്താനും രോഗാണുക്കൾക്കെതിരെ ചെറുത്തു നിൽക്കാനും
എല്ലിനും പല്ലിനും മലരിട്ട വെള്ളം
കാല്‍സ്യം സമ്പുഷ്ടമായി മലരിട്ട വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. ഇത് എല്ലിനും പല്ലിനും ആരോഗ്യം നൽകുന്നു. എല്ലുകൾക്ക് ശക്തി നൽകാൻ അതിനാൽ തന്നെ ഒരു ഉന്മേഷ പാനീയമായി ഇത് കുടിയ്ക്കാവുന്നതാണ്.
മുഖക്കുരുവിന് പരിഹാരം
മലരിട്ട വെള്ളത്തിൽ ആന്റിഓക്‌സിഡന്റുകൾ വളരെയധികം ഉൾക്കൊള്ളുന്നു. ഇത് മുഖക്കുരു, എക്‌സീമ പോലുളള പല ചര്‍മ പ്രശ്‌നങ്ങൾക്ക് പരിഹാരമാണ്. മുഖത്ത് ആവണക്കെണ്ണ പുരട്ടുന്ന അതേ ഫലം മലർ ഇട്ട് തിളപ്പിച്ച് വെള്ളം ഉപയോഗിച്ചാലും ലഭിക്കും.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നു
മലര്‍ വെള്ളം ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു. ശരീരത്തിലെ രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിയ്ക്കാനും ഈ പാനീയത്തിന് സാധിക്കുന്നു. അപചയ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നു.
അകാല വാർധക്യത്തിന് മരുന്ന്
അകാല വാര്‍ധക്യം ഒഴിവാക്കാൻ മലരിട്ട വെള്ളം ദിവസേനയോ ആഴ്ചയിൽ മൂന്ന് തവണയോ കുടിക്കുക. ഇതുകൂടാതെ, വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ തടയുന്നതിനും ഇത് പ്രയോജനകരമാണ്. ശരീരം തണുപ്പിയ്ക്കാനും മലർ വെള്ളം സഹായിക്കും.
ഛര്‍ദിയ്ക്കുളള മികച്ച മരുന്ന് കൂടിയാണിത്. ഗര്‍ഭകാല ഛര്‍ദിയ്ക്കും ഇത് ഉപയോഗിക്കാമെന്ന് ചില പഠനങ്ങൾ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യമുള്ള അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഗര്‍ഭിണികൾക്കായുള്ള 1 മുതൽ 9 മാസം വരെയുള്ള ശുശ്രൂഷകൾ - ഒന്നാം ഭാഗം
കടുത്ത സമ്മർദം ഉണ്ടാകുമ്പോഴും മലർ ചേർത്ത വെള്ളം തിളപ്പിച്ച് കുടിയ്ക്കുക. ഭക്ഷണത്തിനോട് വിമുഖത ഉണ്ടാകുമ്പോഴും മറ്റും മലരിട്ട് തിളപ്പിച്ച വെള്ളം പരിഹാരമായി ഉപയോഗിക്കാവുന്നതാണ്.