Health & Herbs

ആരോഗ്യമുള്ള അമ്മമാർക്കും കുഞ്ഞുങ്ങൾക്കും  ഗര്‍ഭിണികൾക്കായുള്ള 1 മുതൽ 9 മാസം വരെയുള്ള ശുശ്രൂഷകൾ - ഒന്നാം ഭാഗം 

ആരോഗ്യമുള്ള അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഗര്‍ഭിണികൾക്കായുള്ള 1 മുതൽ 9 മാസം വരെയുള്ള ശുശ്രൂഷകൾ - ഒന്നാം ഭാഗം 

നിങ്ങള്‍ നിര്‍മ്മിച്ച വസ്തുവിന്റെ കുറ്റങ്ങള്‍ നിങ്ങളുടെതാണ്. നാളെ സന്താനത്തില്‍ നിന്നും സന്താപം വന്നാല്‍ നിര്‍മ്മാണത്തിലെ പിഴവാണെന്ന് കരുതി സമാധാനിക്കുക.

വയലില്‍ വിത്ത്‌ വിതച്ചു വേണ്ടത്ര പരിചരണങ്ങളും വളവും കൊടുത്തില്ലെങ്കില്‍ വിളവ്‌ മോശം ആയിരിക്കും. അത് പോലെ ജനിക്കുന്ന കുഞ്ഞിനും അമ്മയ്ക്കും ഒരു പോലെ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ജീവിതം മുഴുവനും അമ്മയും കുഞ്ഞും രോഗാവസ്ഥയില്‍ ജീവിക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ അൽപം ശ്രദ്ധ വീട്ടുകാര്‍ കാണിക്കണം.

പ്രസവാനന്തരം ഇന്ന് സ്ത്രീകള്‍ക്ക് വെരിക്കോസ് വെയിനും പൈൽസും പിടിപെടുന്നുണ്ട്. സുഖ പ്രസവത്തിനായി ഗര്‍ഭാശയ ഭിത്തികളിലും മറ്റും ഉണ്ടാകേണ്ട വഴു വഴുപ്പുകള്‍ കുറയുന്നു. അതോടെ സ്ത്രീകള്‍ പ്രസവത്തിനു വേണ്ടി കൂടുതല്‍ ബലം കൊടുക്കുന്നു. ഈ ഒറ്റക്കാരണം കൊണ്ട് പിന്നീട് വെരിക്കോസ് വെയിന്‍ ഉണ്ടാകാം. ശരീര ബലം കുറയുന്നതു നിമിത്തവും പ്രസവം നീണ്ടുനിൽക്കും. അതും കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കുന്നു.

ഗര്‍ഭിണിയാണെന്ന് എങ്ങനെ നാടൻ രീതിയിൽ ഉറപ്പിക്കാം

കൊടിത്തൂവയുടെ ഇല മൂത്രത്തില്‍ അഞ്ചു മണിക്കൂര്‍ ഇട്ടു വെച്ചാല്‍ ഇലയുടെ രോമങ്ങളില്‍ രക്തത്തുള്ളികള്‍ കാണപ്പെടും അപ്പോള്‍ ഗര്‍ഭിണി എന്നുറപ്പിക്കാം.

ഗര്‍ഭം എന്നാല്‍ ശിശുവിന്റെവളര്‍ച്ചയുടെ ഒന്‍പതു ഭാഗം ചേര്‍ന്നത് ആണ്.

പ്ലാവില കൊണ്ട് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്കും കുഞ്ഞിനും ഷുഗര്‍ പിടിപെടില്ല

കുറുന്തോട്ടി വേരും ചെറൂളയുടെ തണ്ടും സമം ശതാവരികിഴങ്ങും ആദ്യ മാസത്തില്‍ പാല്‍ക്കഷായം വെച്ച് കഴിച്ചാല്‍ പ്രസവം വിഷമമാകില്ല. 

ആശാളിയും അവലും മലരും തേങ്ങാപ്പാല്‍ ചേര്‍ത്തുള്ള മഞ്ഞള്‍ കഞ്ഞി ഗര്‍ഭിണിയായ കാലം മുതല്‍ കഴിച്ചാല്‍ വഴുക്കലുള്ള അവസ്ഥ വന്നു ചേരും. 

നവജാത ശിശുവിന് ജന്മനാ ഉണ്ടാകുന്ന മഞ്ഞനിറം ഇല്ലാതാക്കാന്‍ ഗര്‍ഭിണിയുടെ വയര്‍ ഭാഗത്ത് വെയില്‍ ഏറ്റിരിക്കണം.

ബീജം സ്വീകരിക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ അഴുക്കുകള്‍ പാടില്ല. 
വിത്ത്‌ വിതയ്ക്കാന്‍ നിലം ഉഴുതു പാകപ്പെടുത്തണം എന്നിട്ടേ വിതയ്ക്കാവൂ.
ഇല്ലെങ്കില്‍ വയറ്റിലെ അഴുക്കുകള്‍ പുതിയ ജീവന് ഭീഷണി ഉയര്‍ത്തും 

സ്വസ്ഥമായി നിങ്ങള്‍ക്ക് ഉറങ്ങണമെങ്കില്‍ കിടക്കയും കിടക്കുന്നിടവും ശുചിയാക്കണം ഇല്ലെങ്കില്‍ ഉറക്കത്തിനു ഭംഗം നേരിടും.
അശുദ്ധമായിടത്ത് ഭ്രൂണവും കിടക്കില്ല. അവിടം ശുദ്ധമാക്കുക എന്നത് വയറ്റിലെത്തിയ വിരുന്നുകാരന്റെ ആവിശ്യമാണ്. 

വയറ്റിലെത്തിയ ബീജാവസ്ഥയിലെ ജീവന്‍റെ തുടിപ്പായ കുഞ്ഞു ജീവന്‍ അമ്മയിലെ അഴുക്കെല്ലാം ഛർദ്ദിപ്പിച്ചു കളയിപ്പിക്കും.
വീണ്ടും നിങ്ങള്‍ അഴുക്കു ഭക്ഷിച്ചാല്‍ എന്നും ഗര്‍ഭിണി ഛർദ്ദിക്കൽ ക്രിയ തുടരേണ്ടി വരും.
ആയതിനാല്‍ ഗര്‍ഭിണി സാത്വിക ഭക്ഷണം കഴിക്കുക. 

ആദ്യ മാസങ്ങളില്‍ ലജം (മലര്‍) ഭക്ഷിക്കുക. ഇല്ലെങ്കില്‍ മോണിംഗ് സിക്നസ് (Morning Sickness) എന്ന ശര്‍ദ്ധി ഒന്‍പതു മാസവും തുടരേണ്ടി വരും.

ആയതിനാല്‍ ഗര്‍ഭിണിയാകാന്‍ മുന്‍കൂട്ടി തയ്യാര്‍ എടുക്കുക. വെറും ലൈംഗിക ആസ്വാദനത്തിലൂടെ ആരും ഗര്‍ഭിണിയാകരുത്.

വെരിക്കോസ് വെയിന്‍ മുതല്‍ വയര്‍ ചുരുങ്ങാത്ത അവസ്ഥ വരെ ഇല്ലാതിരിക്കാന്‍ ഒന്‍പതു മാസവും കുറുംതോട്ടി വെള്ളം കുടിക്കുകയും. ഇടമ്പിരി വലംപിരി കൊണ്ട് എണ്ണ കാച്ചി തേക്കുകയും ആകണം. 

ഗര്‍ഭിണിയായാല്‍ ചെമ്പരത്തി/കുങ്കുമപ്പൂ/മെന്തോന്നി എന്നിവയുടെ അരികില്‍ പോലും പോകരുത്. പ്രസവം വരെ ഇതു ഉപയോഗിക്കരുത്. 

( 1 മുതൽ 9 മാസം വരെയുള്ള ഗർഭശുശ്രൂഷകളെക്കുറിച്ചും ഭക്ഷണചര്യകളെക്കുറിച്ചുമുള്ള മറ്റു വിവരങ്ങൾ അടുത്ത ദിവസം)

കടപ്പാട് : സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ് & ആർഷജ്ഞാനം കൂട്ടായ്മ


English Summary: for pregnant women care tips and precautions traditional way

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine