Updated on: 8 May, 2021 12:01 PM IST
മുത്തങ്ങ

ആയുർവേദ ഗ്രന്ഥമായ ചരകസംഹിതയിലും, പല അറേബ്യൻ ഗ്രന്ഥങ്ങളിലും നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന മുത്തങ്ങ എന്ന പുൽ വർഗ്ഗത്തിൻറെ ഉപയോഗങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ഏകദേശം 40 സെൻറീമീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയായ മുത്തങ്ങയുടെ അഗ്ര ഭാഗങ്ങളിൽ ചുവപ്പു നിറത്തിലുള്ള പൂക്കൾ കാണപ്പെടുന്നു. 

നമ്മുടെ വയലുകളിലും പാതയോരങ്ങളിലും നിറയെ ഇവയെ കാണുന്നു. മുത്തങ്ങയിൽ ഫാറ്റി ഓയൽ, ആൽക്കലോയ്ഡ്, സ്പോനിൻ എന്നിവ ധാരാളമായി കാണുന്നു. ഇവയുടെ ചെറിയ കിഴങ്ങുകൾ കഴിക്കുന്നത് മുലപ്പാൽ വർധിപ്പിക്കാൻ നല്ലതാണ്. ഇതിന്റെ കിഴങ്ങുകൾക്ക് കയ്പുരസം ആണെങ്കിലും പോഷകഗുണങ്ങൾ അനവധി ആണ്.

പ്ലീഹ, കരൾ, ആഗ്നേയഗ്രന്ഥി എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്ക് മുത്തങ്ങ ഒരു ഔഷധമായി ഉപയോഗിക്കുന്നു. എന്നാൽ അമേരിക്കയിൽ ഇതൊരു കള സസ്യമായി കരുതുന്നു. മുത്തങ്ങ കിഴങ്ങ് വൃത്തിയാക്കി എടുത്ത് മോരിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവ ഇല്ലാതാകും.

മുത്തങ്ങ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ വയറുകടി, വയറിളക്കവും മാറും. മുത്തങ്ങ അരച്ച് സ്തന ലേപനം ചെയ്താൽ മുലപ്പാൽ വർധിപ്പിക്കാം. തടി കുറയ്ക്കുവാൻ മുത്തങ്ങയും ഉലുവയും ചേർത്ത് കഴിച്ചാൽ മതി. പ്രധാനമായും നമ്മുടെ നാട്ടിൽ കുഴി മുത്തങ്ങ, വെളുത്ത മുത്തങ്ങ എന്നിങ്ങനെ രണ്ടു തരം മുത്തങ്ങ ആണ് ഉള്ളത്. ചെടിയുടെ അഗ്രഭാഗത്ത് കാണുന്ന പൂവ്, ഇതിൻറെ കിഴങ്ങുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ വ്യത്യാസം തിരിച്ചറിയുന്നത്.

The ayurvedic text Charaka Samhita and many other Arabic texts mention the uses of the grass genus Muthanga found in our rural areas. Shrubs up to 40 cm tall, red flowers on apex. Moist soil is most conducive to their growth. We see them all over our fields and roadsides. Muthanga is rich in fatty oils, alkaloids and sponin. Eating small tubers of these is good for increasing breast milk. Although its tubers are bitter, their nutritional value is numerous. Muthanga is used as a medicine for diseases affecting the spleen, liver and pancreas. But in the United States it is considered a weed. Peel a squash, grate it and squeeze the juice.

തീർത്തും യൗവന ദായക ഔഷധമാണ് മുത്തങ്ങ. ഇത്തരം ഔഷധസസ്യങ്ങളെ വെച്ചുപിടിപ്പിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.

English Summary: The ayurvedic text Charaka Samhita and many other Arabic texts mention the uses of the grass genus Muthanga found in our rural areas
Published on: 08 May 2021, 12:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now