ദിവസവും നടക്കുന്നത് അനാവശ്യമായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അമിത വണ്ണമുള്ളവരാകാതെ നോക്കാം. രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയിൽനിന്ന് രക്ഷ നേടാം. ദിവസവും നടക്കുന്നത് ശരാശരി ആരോഗ്യമുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് വളരെ നല്ല കാര്യമാണ്. ആകെ ആരോഗ്യത്തേയും 'പൊസിറ്റീവ്' ആയി സ്വാധീനിക്കാന്‍ ഈ ശീലത്തിനാകും. ശാരീരികമായും ആരോഗ്യപരമായും ഫിറ്റായിരിക്കാന്‍ ഇത് നല്ലതാണ്. ദീര്‍ഘനേരം വ്യായാമം ചെയ്യുക, അല്ലെങ്കില്‍ കര്‍കശമായ ഭക്ഷണക്രമം പാലിക്കുക തുടങ്ങിയ കഠിനമായ കാര്യങ്ങള്‍ പലര്‍ക്കും ചെയ്യാന്‍ കഴിയില്ല. നമ്മുടെ ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ തന്നെ ശരീരം ഫിറ്റ് ആയി തുടങ്ങും. ഇതിനായി ദിവസവും നടന്നാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: Weight Loss Tips: ശരിയായി നടക്കണം, പക്ഷേ എത്ര മണിക്കൂർ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നടത്തം മനസ്സിന് ഉന്മേഷം നല്‍കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഇത് നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലനാക്കുന്നു. പിന്നെ നടത്തം അത്ര ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. ഇത് പിന്തുടരുകയാണെങ്കില്‍ ഏത് പ്രായത്തിലും നിങ്ങളുടെ ഫിറ്റ്‌നസ് നിലര്‍ത്താം. ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം എല്ലാ ദിവസവും നടക്കുക എന്നതാണ്. ദിവസേന നടന്നാൽ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാം ഇത് കഴിച്ചാൽ
* ഭാരം കുറയ്ക്കാം: വേഗതയുള്ള നടത്തം കലോറി എരിയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. ദിവസവും അൽപം സമയം നടത്തത്തിന് മാറ്റിവയ്ക്കുന്നത് ഭാരം കുറയ്ക്കുക മാത്രമല്ല ദിവസം മുഴുവൻ എനർജിയോടെയിരിക്കാനും സഹായിക്കും.
* രക്തസമ്മർദ്ദം കുറയ്ക്കാം: ദിവസേന 30 മിനിറ്റ് നടക്കുന്നത് രക്തസമ്മർദം കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗ്ഗമാണ്. പതിവായുള്ള നടത്തം ഓർമശക്തിയെ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അമിത രക്തസമ്മർദ്ദം ഉള്ളവർ കഴിക്കേണ്ടതും അല്ലാത്തതുമായ ഭക്ഷണങ്ങൾ
* പ്രമേഹത്തെ ചെറുക്കാം: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു.
* ആരോഗ്യത്തോടെയിരിക്കാം: പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം മികച്ചൊരു വ്യായാമമാണ്.