Updated on: 18 April, 2021 2:01 PM IST
പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഹെയര്‍ ജെല്ലുകളിലും ക്രീമുകളിലും ഷാംപൂവിലുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ് കറ്റാർ വാഴ .

മുഖം തിളക്കമുള്ളതും മൃദുവായും ഇരിക്കാൻ നാമെല്ലാം ആഗ്രഹിക്കാറുണ്ട് . എന്നാൽ നല്ല വെയിലിൽ പുറത്തുപോയി ജോലി ചെയ്യുന്നവരോ വീട്ടിൽ തന്നെ പുറമ്പണികൾ ചെയ്‌തോ ഒക്കെ മുഖത്ത് കരുവാളിപ്പും കറുത്ത പാടുകളും ഉണ്ടാകും.

ഇതിനെ പ്രതോരോധിക്കാൻ കഴിയും അടുക്കളക്കൂട്ടുകൾ കൊണ്ട് തന്നെ . ഇതിനായി വേണ്ടത് രണ്ടേ രണ്ടു ചേരുവകളാണ്. കറ്റാര്‍ വാഴയും ഉലുവയും. ഉലുവ നല്ലൊരു ഭക്ഷണ വസ്തു മാത്രമല്ല, സൗന്ദര്യ, മുടി സംരക്ഷണത്തിനുളള നല്ലൊരു വഴി കൂടിയാണ്.കറ്റാർ വാഴ ആരോഗ്യത്തിനും ഭംഗിയ്ക്കും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ്.

ഉലുവ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. മുഖത്തിന് ചെറുപ്പം നല്‍കുന്ന ഒന്നാണിത്. മുഖ ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന ഒന്നു കൂടിയാണ് ഉലുവയുടെ ഉപയോഗം. ഇത് ചര്‍മത്തിന് ഇറുക്കവും മുറുക്കവും നല്‍കുന്നു. പലരേയും അലട്ടുന്ന ചര്‍മ പ്രശ്‌നമാണിത്. ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ.

കറ്റാര്‍ വാഴ പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും ചര്‍മത്തിനു നല്‍കുന്നു. നിറം മുതല്‍ നല്ല ചര്‍മം വരെ ഇതില്‍ പെടും. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. തിളക്കമുള്ള ചര്‍മവും മാര്‍ദ്ദവമുള്ള ചര്‍മവുമെല്ലാം മറ്റു ഗുണങ്ങളാണ്. പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഹെയര്‍ ജെല്ലുകളിലും ക്രീമുകളിലും ഷാംപൂവിലുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ് കറ്റാർ വാഴ .

കറ്റാർ വാഴ നടുവേ പിളര്‍ന്ന് ഈ ജെല്‍ കൊണ്ട് മുഖത്ത് നല്ലതു പോലെ മസാജ് ചെയ്യുക. ഇത് അഞ്ചു മിനിറ്റു നേരത്തോളം ചെയ്യാം. ഇതിന് ശേഷം 10 മിനിറ്റു കഴിഞ്ഞ് കഴുകുകയോ തുടയ്ക്കുകയോ ചെയ്യുക. പിന്നീട് ഉലുവാ കുതിര്‍ത്തി വച്ച വെള്ളം മുഖത്ത് പുരട്ടാം. പിന്നീട് കഴുകി കളയാം .കഴുകിയില്ലെങ്കിലും കുഴപ്പമില്ല. ഇത് അടുപ്പിച്ച് ചെയ്യുന്നത് മുഖത്തിന് കാര്യമായ മാറ്റം നല്‍കും.

മുഖത്തിന് തിളക്കം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം ഇത് നല്ലതാണ്. ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ സഹായിക്കുന്നു മാത്രമല്ല പുറത്തു പോയി വന്നാല്‍ ചര്‍മത്തിലുണ്ടാകുന്ന കരുവാളിപ്പും ക്ഷീണവുമെല്ലാം അകറ്റാനും നല്ലൊരു വഴിയാണ്.

English Summary: The face will glow if these two things are used
Published on: 18 April 2021, 11:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now