സൗന്ദര്യമുള്ള മുടി എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. കെട്ട് അഴിച്ചാൽ നിലം തൊടുന്ന കേശഭാരം സൗന്ദര്യത്തിന്റെ അളവുകോലായി ഇപ്പോഴും കണക്കാക്കപ്പെടുന്നു. എന്നാൽ കഴുത്തോളം മുടി വെട്ടി നടക്കുന്ന യുവതികളും തലമുടി നീട്ടിവളർത്തി നടക്കുന്ന യുവാക്കളും ഇന്ന് സാധാരണ ഒരു കാഴ്ചയാണ്.
മുടിയഴകിന്റെ പരസ്യം ഇല്ലാത്ത പ്രസിദ്ധീകരണങ്ങൾ ഇല്ല എന്ന് തന്നെ പറയാം. അതുപോലെതന്നെ മുടിയുടെ വളർച്ച ഉറപ്പുതരുന്ന ധാരാളം പ്രോഡക്ട്സ് ഇന്ന് മാർക്കറ്റിൽ സുലഭമാണ്. ആയുർവേദത്തിലും അലോപ്പതിയിലും ഇത്തരം ടോണിക്കുകൾ നിർമ്മിക്കപ്പെടുന്നുണ്ട്. വിവിധയിനം ഷാംപൂകളും ഇന്ന് കുറവല്ല
ഇങ്ങനെയൊക്കെയാണെങ്കിലും അധികം ആരും ശ്രദ്ധിക്കാത്ത ചില വസ്തുതകൾ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. അത് നമ്മുടെ ദിനചര്യയിൽ പെടുന്ന ഭക്ഷണക്രമത്തെ കുറിച്ചാണ്.മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന പല ഘടകങ്ങളിൽ ഒന്നാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം.മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഘടകങ്ങൾ എല്ലാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇവിടെ അത് എന്തൊക്കെയാണ് എന്നാണ് ചുരുങ്ങിയ രീതിയിൽ പരിശോധിക്കപെടാൻ പോകുന്നത് .
എന്തൊക്കെയാണ് മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങൾ. ആദ്യം നമ്മൾ സാധാരണ ഭക്ഷണമായി ഉൾപ്പെടുത്തുന്ന ചെറുപയറിൻറെ കാര്യം പറയാം. ഇത് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും.ധാരാളം ഫോളിക് ആസിഡുകളും അയേണും അടങ്ങിയ ചെറുപയർ തലമുടിയുടെ വളർച്ചയെ സഹായിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല. തലച്ചോറിലേക്കും തലയോട്ടിയിലേക്കുള്ള രക്തചംക്രമണം ത്വരിതപ്പെടുത്താൻ ചെറുപയറിന് കഴിയും.
കേരളത്തിൽ സർവ്വസാധാരണം അല്ലെങ്കിലും നട്സ് എന്നും ഭക്ഷണത്തിലുൾപ്പെടുത്തുക എന്നുള്ളത് എല്ലാംകൊണ്ടും നല്ലതാണ്. മറ്റ് ഗുണങ്ങൾക്ക് പുറമേ തലമുടിയുടെ വളർച്ചയെ സഹായിക്കാൻ ഇതിന് കഴിയും. ഇവയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും സിംഗും ഒമേഗ ത്രീയും ഫാറ്റി ആസിഡുകളുമൊക്കെ മുടിയുടെ വളർച്ചയ്ക്കും ശക്തിക്കും അഴകിനും വളരെ ആവശ്യമുള്ളതാണ്.
ഭംഗിയുള്ള മുടി ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ മീൻ ഉൾപ്പെടുത്തിയേ മതിയാകൂ. മീനിൽ ധാരാളം ഒമേഗ ത്രീ, ഫാറ്റി ആസിഡുകൾ , വിറ്റാമിൻ ഡി എന്നിവ അടങ്ങിയിരിക്കുന്നു . ഇവ കേശവളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ് താനും
മീൻ പോലെ തന്നെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് പഴവർഗങ്ങൾ. ഇവയിൽ അടങ്ങിയ വിറ്റാമിൻ സി വിറ്റാമിൻ ബി തുടങ്ങിയ ഘടകങ്ങൾ മുടിയുടെ എല്ലാതരം ഗുണങ്ങൾക്കും സഹായകരമാണ്. ഈ അവസരത്തിൽ ബെറികളെ കുറിച്ച് പ്രത്യേകിച്ച് എടുത്തുപറയേണ്ടതുണ്ട്. ഇവയിൽ അടങ്ങിയ എല്ലാ പോഷകങ്ങളും മുടിയുടെ വളർച്ചയ്ക്ക് ആക്കംകൂട്ടുന്നു.
കിഴങ്ങു വർഗ്ഗത്തിൽ പെട്ട മധുരക്കിഴങ്ങ് മുടിവളർച്ചയ്ക്ക് നല്ലതായി പറയപ്പെടുന്നുണ്ട്. ബീറ്റാകരോട്ടിൻ അസാന്നിധ്യമാണ് മധുരക്കിഴങ്ങിന് മുടി വളർച്ചയിൽ ഇതിൽ മുൻ തൂക്കം നൽകുന്നത്. മുടി കൊഴിച്ചിൽ തടയാൻ മധുരക്കിഴങ്ങു നല്ലതാണെന്നും പറയുന്നുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷം ആണെന്ന് ഓർക്കണം.
ഇലക്കറികളിൽ പ്രധാനപ്പെട്ട ഒരു ഇനമായ ചീര മുടിവളർച്ചയ്ക്ക് വളരെ ഉത്തമമാണെന്ന് എല്ലാവർക്കുമറിയാം. ചീരയെ പോഷക കലവറ ആയിട്ടാണ് പൊതുവേ വിശേഷിപ്പിക്കാറുള്ളത്. തലയോട്ടിയുടെ വളർച്ചയ്ക്കും നല്ലതാണ്. ഒട്ടുമിക്ക പോഷകങ്ങളും ചീരയിൽ ഇതിൽ വളരെ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട് എന്നുള്ളത് ഇതിനെ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്
English Summary: The foods that help for hair growth
Published on: 06 March 2021, 08:37 IST