ആരോഗ്യം സംരക്ഷിക്കുന്നതിനായി ആയുർവേദ ചികിത്സകളിലേക്ക് തിരിയുന്ന സമയമാണ് കർക്കിടക മാസം. ഔഷധ ഉണ്ട, ഔഷധ കഞ്ഞി, ഉഴിച്ചിൽ എന്നിവയെല്ലാം ആരോഗ്യം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന കാര്യങ്ങളാണ്.
ഇതിൽ പ്രധാനം കർക്കടകഞ്ഞിയാണ്. ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഓരോ ദിവസവും വ്യത്യസ്ത ഇനം കഞ്ഞി കുടിക്കുന്നത് ആരോഗ്യത്തിന് വിവിധ തരത്തിലാണ് ഗുണങ്ങൾ ലഭിക്കുന്നത്.
കർക്കിടക കഞ്ഞി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഇതിനെ ഔഷധക്കഞ്ഞി എന്നും പറയുന്നു
എന്തിനാണ് കുടിക്കുന്നത്?
മഴക്കാലത്തിലെ മരുന്ന് കഞ്ഞി കുടിക്കുന്നത് മഴക്കാലത്തിലെ ശാരീരിക അസ്വസ്ഥകൾ മാറ്റാനാണ്. നമ്മുടെ ശരീരത്തിൽ പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ നമ്മളേയും ബാധിക്കുന്നു. അതിൽ തന്നെ പ്രധാനം ശരീരത്തിൻ്റെ താപനില കുറയുന്നതും, തണുപ്പ് അനുഭവപ്പെടുന്നതും ആണ്. കർക്കിടകത്തിൽ പൊതുവേ മഴ ലഭിക്കുന്ന സമയമാണ്, അത് കൊണ്ട് ഈ സമയത്ത് ശരീരത്തിലെ കഫാവസ്ഥയും കൂടിയായിരിക്കും നിൽക്കുന്നത്. അത് കൊണ്ട് തന്നെ ഇത് കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും, പഞ്ചകർമ്മ ചികിത്സയ്ക്കും ഇത് സഹായിക്കുന്നുണ്ട്.
കർക്കിടക കഞ്ഞി…
ഞവര അരികൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്, ജീരകം, തിരുതാളി, ഉഴിഞ്ഞി, ബല, അതിബല, ചതുർജതം,ജാതിക്ക, മഞ്ഞൾ, ഗതിപത്രി, ദനകം, കലസം, അസള്ളി, ശതക്കുപ്പ, കക്കൻ കായ, മഞ്ഞൾ, കക്കൻ കായ, തശക്കുപ്പ, പോലുള്ളവ പാലിലോ അല്ലെങ്കിൽ തേങ്ങാപ്പാലിലോ തിളപ്പിച്ച് ഉപ്പും ശർക്കരയും ചേർത്ത് ഉണ്ടാക്കുന്നതാണ് കർക്കിടക കഞ്ഞി. കുറഞ്ഞത് 7 ദിവസമെങ്കിലും ഇത് കുടിക്കണം. ഇവ കുടിക്കുന്ന സമയങ്ങളിൽ നിർബന്ധമായും പഥ്യം പാലിക്കണം. 7 ദിവസമാണെങ്കിൽ 14 ദിവസം പാലിക്കണമെന്നാണ് ആയുർവേദ ആചാര്യൻമാർ പറയുന്നത്. കർക്കിടക കഞ്ഞി അത്താഴമാക്കുന്നതാണ് നല്ലത്.
മഴക്കാലത്ത് ചെയ്യാൻ പറ്റുന്ന ആയുർവേദ ചികിത്സകൾ?
കേരളത്തിൻ്റെ മഴക്കാലത്ത് പറ്റിയത് പഞ്ചകർമ്മ ചികിത്സയാണ്. ശരീരത്തിലെ അസിഡിറ്റി കുറയ്ക്കുന്നതിനും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും, ഇത് സഹായിക്കുന്നു. മാത്രമല്ല ഇത് കഫത്തിൻ്റെ പ്രശ്നങ്ങൾ കുറയ്ക്കുവാനും സഹായിക്കുന്നു.
നിരവധി ഔഷധക്കഞ്ഞികൾ ഉണ്ട്, ഉലുവ മാത്രമം ഇട്ട് കഞ്ഞി വെക്കുന്നവരും ഉണ്ട്. എന്നാൽ ചിലർ നാളികേരം ചേർക്കുന്നു. ഇതിൻ്റെ കൂടെ താള് കറികളും തയ്യാറാക്കാം. ഇതും ആരോഗ്യത്തിന് നല്ലതാണ്.
വ്യത്യസ്ത കഞ്ഞികൾ തയ്യാറാക്കാം!
എന്നാൽ ഇതിൽ പ്രധാനമായും വേണ്ടത്. മട്ട അരി, ചന്ദ്രശൂര, ദശമൂല ചൂർണ്ണ, ട്രികട്ടു ചൂർണ്ണ, നുറുക്കലരി, തേങ്ങാപ്പാൽ ഉലുവ, ജീരകം, ശർക്കര, വെള്ളം എന്നിവയാണ് ആവശ്യം.
എങ്ങനെ തയ്യാറാക്കാം
വെള്ളം തിളപ്പിക്കാൻ വെക്കുക. ദശമൂല ചൂർണ്ണ ഇട്ട് തിളപ്പികുക. ഇതിലേക്ക് അരി ചേർക്കാം. പിന്നീട് ജീരകം, ത്രിക്കട്ടു ചൂർണ, ഉലുവ ചേർത്ത് കൊടുക്കുക. ഇത് വേവാൻ വിടുക, വെന്തതിന് ശേഷം ദശപുഷ്പ പൌഡർ ചേർക്കുക. ഇതിലേക്ക് തേങ്ങാപ്പാലും ശർക്കരയും ചേർത്ത് കഴിക്കാം...
ബന്ധപ്പെട്ട വാർത്തകൾ : പ്രമേഹത്തെ നിയന്ത്രിക്കാൻ തക്കാളി ജ്യൂസ് ഇങ്ങനെ കുടിയ്ക്കാം