1. Health & Herbs

ഉലുവ വെള്ളം കുടിച്ചാൽ ഈ ആരോഗ്യഗുണങ്ങൾ!

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉലുവ ((Fenugreek))വളരെ ഗുണകരമാണ്. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഉലുവയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളിക് ആസിഡ് എന്നി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ഉലുവ വെള്ളം കുടിക്കുകയാണെങ്കിൽ പല രോഗങ്ങളേയും അകറ്റി നിർത്താം. ഇതിനെ കുറിച്ചാണ് വിശദമാക്കുന്നത്.

Meera Sandeep
Know these health benefits of drinking fenugreek water!
Know these health benefits of drinking fenugreek water!

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉലുവ ((Fenugreek))വളരെ ഗുണകരമാണ്. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.  ഉലുവയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളിക് ആസിഡ് എന്നി പോഷകങ്ങൾ  അടങ്ങിയിട്ടുണ്ട്.   സ്ഥിരമായി ഉലുവ വെള്ളം കുടിക്കുകയാണെങ്കിൽ പല രോഗങ്ങളേയും അകറ്റി നിർത്താം. ഇതിനെ കുറിച്ചാണ് വിശദമാക്കുന്നത്. 

ബന്ധപ്പെട്ട വാർത്തകൾ: ഇനിയല്പം ഉലുവ വളര്‍ത്താം

* പ്രമേഹമുള്ളവർക്ക് ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഉലുവ വെള്ളം സഹായിക്കും. പ്രകൃതിദത്തമായി ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇൻസുലിൻറെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവ മുളപ്പിച്ചും കഴിക്കാം. മുളപ്പിച്ച ഉലുവയാണ് കഴിക്കുന്നതെങ്കിൽ പോഷകങ്ങൾ ഇനിയും കൂടും.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹമുള്ളവർ അറിഞ്ഞിരിക്കേണ്ട 40 ഉത്തരങ്ങൾ

* ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നാണ് 2015ൽ ഇന്റർനാഷണൽ ജേണൽ ഫോർ വിറ്റാമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

* കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ മികച്ച പരിഹാരമാണ് ഉലുവ. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ തീർച്ചയായും ഉലുവ വെള്ളം കുടിക്കാൻ ശ്രമിക്കുക. ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കോളസ്ട്രോൾ ഉൽപ്പാദനം നിലനിർത്താൻ ഉലുവയ്ക്ക് കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണയില്‍ കൊളസ്‌ട്രോളുണ്ടോ ?

* ഭക്ഷണത്തിലൂടെയെത്തുന്ന വിഷാശങ്ങളെ പുറന്തള്ളാൻ ഉലുവയ്ക്ക് കഴിവുണ്ട്. ഇത് നല്ല ദഹനം നൽകുകയും, മലബന്ധം ഒഴിവാക്കുകയും ചെയ്യും. അതിനാൽ അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ചെരിച്ചിൽ തടയാനും ഭക്ഷണത്തിൽ ഒരു സ്പൂൺ ഉലുവ ചേർക്കുന്നത് സഹായിക്കും.

* വൈറ്റമിൻ കെ, വൈറ്റമിൻ സി എന്നിവ അടങ്ങിയ ഉലുവ ചർമത്തിലെ തിണർപ്പുകളും കറുത്ത പാടുകളും മാറാൻ സഹായിക്കും. ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചർമത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നു.

English Summary: These health benefits of drinking fenugreek water!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds