നമ്മുടെ പാതയോരങ്ങളിൽ വളരുന്ന ഒരു ഒരിതൾ താമരയെ നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. പക്ഷേ വന്യമായി വളരുന്ന ഈ ചെറു സസ്യത്തിന് മേന്മകളെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടാകില്ല. വരണ്ട കാലാവസ്ഥയിലും, മഴക്കാലത്തും ഒരുപോലെ ഈ സസ്യം വളരുന്നു. എന്നാൽ കൂടുതലായും ഇവ കാണപ്പെടുന്നത് കാലവർഷാരംഭത്തോടെയാണ്. ഏകദേശം രണ്ടു മൂന്നു മാസം മാത്രമേ ഇവയ്ക്ക് ആയുസ്സ് ഉണ്ടാവുകയുള്ളൂ.
ആയുർവേദത്തിലും, സിദ്ധൗഷധത്തിലും, നാട്ടുവൈദ്യത്തിലും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന ഔഷധസസ്യമാണ് ഒരിതൾ താമര. പലപ്പോഴും ഓരിലത്താമരയും ഒരിതൾ താമരയും ഒന്നാണെന്ന് ചിലർക്കിടയിൽ തെറ്റിദ്ധാരണയുണ്ട്. ഇവ രണ്ടും വ്യത്യസ്തമാണ്. ഇവയുടെ പൂക്കൾ മൺകോരിയുടെ ആകൃതിയിൽ ഇരിക്കുകയും, വയലറ്റ്, മജന്ത നിറങ്ങളിൽ കാണപ്പെടുകയും ചെയ്യുന്നു. പൂക്കളിൽ ധാരാളമായി ഫ്ലവനോയിഡുകളും ആൽക്കലോയ്ഡുകളും അടങ്ങിയിരിക്കുന്നു.
The lotus is an important herb in folk medicine as well. There is a misconception among some people that one lotus and one lotus are one and the same. These two are different. The flowers of these
It sits in the shape of a mongoose and appears in violet and magenta colors.
ഈ പൂക്കൾ ഒട്ടേറെ ഔഷധഗുണമുള്ളതാണ്. ഇവ സംസ്കൃതത്തിൽ പുരുഷാർത്ഥം, രത്ന പുരുഷ, പുരുഷ രത്ന, പത്മജാരണി, ശ്രേഷ്ഠ, ലക്ഷ്മി എന്നിങ്ങനെ വ്യത്യസ്ത നാമങ്ങളിൽ അറിയപ്പെടുന്നു. ഇതിൻറെ ശാസ്ത്രീയനാമം lonidium suffruticosum എന്നാണ്. Spade flower എന്ന ആംഗലേയഭാഷയിലും വിളിക്കുന്നു. പേരിൽ പരാമർശിക്കുന്ന പോലെതന്നെ പുരുഷൻറെ ആരോഗ്യവുമായി ഇതിന് ബന്ധമുണ്ട്.
ഇതിൻറെ ഔഷധഗുണങ്ങൾ
1. ഒരിതൾ താമര സമൂലം കഷായം വെച്ച് സേവിക്കുന്നത് കഫ വാത ദോഷങ്ങളെ അകറ്റുന്നു.
2. നേത്രരോഗങ്ങൾ ഇല്ലാതാക്കുവാൻ ഒരിതൾ താമരയിലയും, ജീരകവും, നന്ത്യാർവട്ടപ്പൂവും മുലപ്പാലിൽ ചേർത്തരച്ച് അരിച്ച് കണ്ണിൽ ഒഴിക്കുന്നത് ഉത്തമമാണ്.
3. ഇത് സമൂലം എണ്ണ കാച്ചി ഉപയോഗിക്കുന്നത് ശരീരബല വർദ്ധനവിന് ഗുണം ചെയ്യും.
4. ഒരിതൾ താമര ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് കഴിച്ചാൽ നാഡിക്ഷയം ഇല്ലാതാകും.
5. ഇതിൻറെ വേര് കഷായം വെച്ചു കുടിച്ചാൽ മൂത്രചൂട് ഇല്ലാതാകും.
6. ഇതിൻറെ ഫലം അരച്ച് ലേപനം ചെയ്താൽ തേൾ വിഷം ഇല്ലാതാകും.
7. മുലപ്പാൽ വർദ്ധനവിന് ബാഹ്യ ലേപനമായി ഇത് ഉപയോഗിക്കുന്നത് ഉത്തമമാണെന്ന് സിദ്ധൗഷധത്തിൽ പറയുന്നു.
8. ആർത്തവ വിരാമത്തോടു കൂടി സ്ത്രീകളിലുണ്ടാകുന്ന ശരീരവേദനകൾ ഇല്ലാതാക്കാൻ ഒരു ഒരിതൾതാമര കഷായം ഫലപ്രദമാണ്.
9. വ്രണങ്ങൾ അകറ്റുവാൻ ശീല പൊടിയാക്കി ഇത് വിതറിയാൽ മതി
10. ഒരിതൾ താമര ചൂർണ്ണം, കീഴാർനെല്ലി ചൂർണ്ണം സമൂലം പാലിൽ ചേർത്ത് ചേർത്ത് അരച്ച് ഉപയോഗിച്ചാൽ അകാലവാർദ്ധക്യം ഇല്ലാതാകും.
11. വിട്ടുമാറാത്ത പനിക്ക് ഒരു താമര കഷായം വെച്ച് സേവിക്കുന്നത് ഉത്തമമാണ്.
12. ധാതുപുഷ്ടി വർദ്ധനവിന് ഒരു കല്ത്താമര സമൂലം ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിച്ചാൽ മതി.
13. രണ്ട് ഗ്ലാസ് വെള്ളത്തിൽ ഒരിക്കൽ താമരപ്പൂവ് ഇട്ട് തിളപ്പിച്ച നൽകിയാൽ കുട്ടികളുടെ മലശോധന മാറും.