Updated on: 22 March, 2021 10:34 PM IST
തടി കുറയ്ക്കാന്‍ വളരെ പ്രയോജനപ്രദമാണ്.

കുടംപുളിയിട്ട മീൻ കറി കഴിക്കുന്നവർ ഒരിക്കലും കുടംപുളി കഴിക്കാറില്ല. കളയാനായി പാത്രത്തിന്റെ സൈഡിലേക്ക് മാറ്റിവയ്ക്കാറാണ് പതിവ്.

എന്നാല്‍ ഇതിന്റെ ഗുണങ്ങളറിഞ്ഞാല്‍ ഇതങ്ങനെ കളയാനാകില്ല. കുടംപുളിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണു ഹൈഡ്രോസിട്രിക് ആസിഡ്.

നിങ്ങൾക്ക് ശരീര ഭാരം കുറയ്ക്കണമെങ്കില്‍ അതിന്റെ വേഗത കൂട്ടാന്‍ ഉപകരികുന്ന ഒരു ഘടകമാണ്, മുകള്‍ പറഞ്ഞത്.

ശരീരത്തില്‍ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ്, ഈ ആസിഡിന്റെ് ലക്ഷ്യം. ഇത് കുടംപുളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് തടി കുറയ്ക്കാന്‍ വളരെ പ്രയോജനപ്രദമാണ്.


അതുമാത്രമല്ല കുടംപുളിയുടെ ഗുണം. ശരീരത്തിലെ ചീത്ത കൊളസ്റ്റ്രോളിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കും. തലച്ചോറിലെ ഉന്മേണഷദായിനിയായ ഹോർമോണ്‍ സെറോടോണിന്റെ അളവ് ഉയർത്താന്‍ സഹായിക്കുന്നതു കൊണ്ട് ദിവസം മുഴുവനും ഉന്മേഷത്തോടെ ഇരിക്കാനും കുടംപുളി സഹായിക്കും.

ലോകസുന്ദരി ഐശ്വര്യയുടെ സൗന്ദര്യ രഹസ്യം കേട്ട് സെലിബ്രിറ്റികള്‍ നമ്മുടെ കുടംപുളിയുടെ പുറകേ തന്നെയാണ്. മരുന്ന് കുത്തക കമ്പനികള്‍ ഇതിന്റെ വിപണന സാധ്യതകള്‍ മനസ്സിലാക്കി ഇതിന്റെ ക്യാപ്സ്യൂള്‍ രൂപത്തിലും ഇപ്പോള്‍ മാർക്കറ്റില്‍ എത്തിക്കുന്നുണ്ട്. പൊതുവേ ഇതിന്റെ ഗുണം ഏറ്റവുമധികം മനസ്സിലാക്കിയ യൂറോപ്പിയൻസാണ്, ഇത്തരം ക്യാപ്സൂളുകള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും.
അപ്പോള്‍ പിന്നെ ഇത്ര ഗുണകാരിയായ ആ പാവം കുടംപുളിയെ വെറുതേ കളയണോ?

English Summary: The main medicinal properties of Kudampuli
Published on: 22 March 2021, 05:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now