ശരീരത്തിൻറെ സുഗമമായ പ്രവർത്തനത്തിന് എല്ലാത്തരം വിറ്റാമിനുകളുടേയും ധാതുക്കളുടെയും പ്രോട്ടീൻറെയും ശരിയായ അളവിലുള്ള ലഭ്യത അത്യാവശ്യമാണ്. നമ്മൾ ഏത് ഡയറ്റ് പിന്തുടരുകയാണെങ്കിലും ശരി ഈ അടിസ്ഥാന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഇതെല്ലാം നമ്മൾ ലഭ്യമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. അതിനാല്‍ നമ്മൾ കഴിക്കുന്ന ഭക്ഷണം 'ബാലന്‍സ്ഡ് ഫുഡ്' ആയിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അധികവും പച്ചക്കറി, പഴങ്ങൾ എന്നിവയിൽ നിന്നാണ് ലഭ്യമാവുന്നതെങ്കിലും, നമുക്ക് ഏറ്റവും കാര്യമായി വേണ്ടിവരുന്നൊരു ഘടകമാണ് പ്രോട്ടീന്‍. ഇത് മാംസാഹാരങ്ങളിലാണ് കൂടുതൽ അടങ്ങിയിരിക്കുന്നത്. മത്സ്യ- മാംസാഹാരങ്ങൾ പ്രോട്ടീൻറെ ഉറവിടമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന മികച്ച പച്ചക്കറികളും പഴങ്ങളും
അതിനാൽ വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ മാംസാഹാരത്തിന് പകരം വയ്ക്കുന്ന ഭക്ഷണങ്ങള്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ഭക്ഷണം കണ്ടെത്തി അവ ഡയറ്റിലുള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തില്‍ പ്രോട്ടീന്‍ സമ്പന്നമായ ചില ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം:
- നട്ട് ബട്ടറുകള്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ആരോഗ്യകരമായ കൊഴുപ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍ എന്നിവയുെട മികച്ച സ്രോതസാണ് നട്ട് ബട്ടറുകള്‍. പുറത്തുനിന്ന് ബോട്ടിലുകളിലാക്കി വാങ്ങിക്കുന്നതിനെക്കാള്‍ ഇവ വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് ഉത്തമം.
- ഓട്ട്മീല്‍ ആണ് രണ്ടാമതായി ഈ പട്ടികയിലുള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഡയറ്റില്‍ ഓട്ട്മീല്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. പ്രോട്ടീനിന് പുറമെ ഫൈബറിന്റെയും നല്ലൊരു സ്രോതസാണ് ഓട്ട്മീല്‍.
- ഇലക്കറികകളും ചില പച്ചക്കറികളുമാണ് അടുത്തതായി ഈ പട്ടികയില്‍ വരുന്നത്. പല തരം ചീരകള്‍, ആസ്പരാഗസ്, ഗ്രീന്‍ പീസ്, കാബേജ് എന്നിവയെല്ലാം ഈ ഗണത്തില്‍ പെടുന്നു.
- നട്ട്‌സും സീഡ്‌സും പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നതും പ്രോട്ടീന്‍ കുറവ് പരിഹരിക്കും. എന്നാല്‍ ഇവ അളവിലധികം അമിതമായി കഴിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
- പരിപ്പും പയറ് വര്‍ഗങ്ങളും പ്രോട്ടീൻറെ നല്ലൊരു കലവറയാണ്. പരിപ്പ്, പീസ്, ബീന്‍സ് തുടങ്ങി ഈ ഇനത്തില്‍ പെടുന്നവയെല്ലാം വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ നിര്‍ബന്ധമായും പതിവായി കഴിക്കേണ്ടതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.