Updated on: 1 July, 2021 7:04 PM IST
Upma

ഉപ്പുമാവ് പൊതുവേ പ്രാതലിന് കഴിയ്ക്കുന്ന ഭക്ഷണമാണ്. ഇത് പല തരത്തിലും ഉണ്ടാക്കാം. പൊതുവേ റവയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നത്. ഇതല്ലാതെ ഓട്‌സ് പോലുള്ളവ വച്ചും ഇതുണ്ടാക്കും. സെമോലിന പോലുള്ളവ ഉപയോഗിച്ചുണ്ടാക്കുന്ന ഉപ്പുമാവുമുണ്ട്. സെമോലിനയില്‍ ധാരാളം അയേണും സാധാരണ റവയില്‍ പൊട്ടാസ്യവും മറ്റു പോഷകങ്ങള്‍ക്കു പുറമേ ഉണ്ട്. 

ഗോതമ്പു പൊടിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്നതാണ് റവ. ഇതുകൊണ്ടുതന്നെ ഇതു കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവിന് ആരോഗ്യഗുണങ്ങള്‍ ഏറുകയും ചെയ്യും. 100 ഗ്രാം റവയില്‍ 3 ഗ്രാം നാരുകള്‍, ഒരു ഗ്രാം കൊഴുപ്പ്, 12 ഗ്രാം പ്രോട്ടീന്‍, 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, , ഇതു കൂടാതെ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയും എന്നിവയും അടങ്ങിയിട്ടുണ്ട്. ഉപ്പുമാവ് ഒരു ആരോഗ്യദായകമായ ഭക്ഷണം എന്നു പറയാന്‍ കാരണങ്ങള്‍ പലതാണ്.

തടി കുറയ്ക്കാന്‍

ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. പൊതുവേ കലോറി കുറഞ്ഞതാണ് ഗോതമ്പിന്റെ ഉപോല്‍പന്നമായ റവ. ഇത് പതുക്കെയാണ് ദഹിയ്ക്കുക. ഇതിനാല്‍ വിശപ്പ് അകറ്റി നിര്‍ത്താന്‍ നല്ലതാണ്. അമിത ഭക്ഷണം തടയാന്‍ സഹായിക്കുന്നു. ഇത് പ്രാതലിന് കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ബാലന്‍സ്ഡ് ഡയറ്റാണ്

ഇത് ബാലന്‍സ്ഡ് ഡയറ്റാണ്. ഇതില്‍ നാരുകള്‍, വൈറ്റമിനുകള്‍, ആരോഗ്യകരമായ ഫാറ്റുകള്‍ എന്നിവ അടങ്ങിയതാണ്. ഇതിന് കുറവു കൊളസ്‌ട്രോള്‍ മാത്രമേയുള്ളൂ. ധാരാളം അയേണ്‍ അടങ്ങിയ ഒന്നു കൂടിയാണ് ഉപ്പുമാവ്. ഇത് വിളര്‍ച്ച പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ശരീരത്തിന് ഏറെ ഊര്‍ജം നല്‍കുന്ന ഇത് പ്രാതലാക്കുമ്പോള്‍ ഉന്മേഷവും ഊര്‍ജവുമെല്ലാം ലഭ്യമാകുന്നു. ഇതില്‍ പച്ചക്കറികള്‍ കൂടി ചേര്‍ത്തുണ്ടാക്കിയില്‍ ഗുണം ഏറും. ഇതില്‍ ചേര്‍ക്കുന്ന പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയെല്ലാം തന്നെ വ്യത്യസ്ത ഗുണങ്ങള്‍ നല്‍കുന്നു.

ഇതില്‍

ഇതില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളമുണ്ട്. ഇതെല്ലാം എല്ലിനും നാഡീവ്യൂഹത്തിനും നല്ലതാണ്. ഇതിലെ സെലേനിയം പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ഇതിലടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ ഇ, ബി എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായിക്കും. ഇതിലെ പൊട്ടാസ്യം കിഡ്‌നി ആരോഗ്യത്തിന് നല്ലതാണ്.

ഊര്‍ജം

ഒരു ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ റവ ഉപ്പുമാവ് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും നല്ല ദഹനം വഭിക്കാനും റവ ഉപ്പുമാവ് സഹായിക്കുന്നു. ഗോതമ്പിൻറെ തരി കൊണ്ടുണ്ടാക്കുന്ന സൂചി റവയിൽ ധാരാളം ഫൈബറുകൾ അടങ്ങിയിരിക്കുന്നു. 

റവയിലെ ന്യൂട്രിയന്റുകള്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിയ്ക്കും. ഉപ്പുമാവില്‍ കപ്പലണ്ടി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കാറുണ്ട്. ഇത് ഇവയുടെ പോഷകഗുണം ഇരട്ടിപ്പിയ്ക്കും. 

English Summary: The reason behind why we say Upma is a healthy breakfast
Published on: 01 July 2021, 05:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now